ഒരു വീടിന്റെ സർവ്വ ഐശ്വര്യം എന്ന് പറയുന്നത് ആ വീട്ടിലെ സ്ത്രീകളാണ് അത് അമ്മയാകാൻ മകളാകാം സഹോദരി ആകാം ഭാര്യയാകാം. എവിടെയാണ് ഒരു സ്ത്രീ പൂജിക്കപ്പെടുന്നത് അവിടെ മഹാലക്ഷ്മി പിണങ്ങുന്നു എന്നാണ് ഹൈന്ദവ വിശ്വാസപ്രകാരം പറയുന്നത്. അതുകൊണ്ടുതന്നെ എവിടെയാണ് ഒരു സ്ത്രീ നല്ല രീതിയിൽ ബഹുമാനിക്കപ്പെടുന്നത് ആ വീട്ടിൽ സർവ്വ ഐശ്വര്യങ്ങളും എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ആ വീട്ടിലെ അമ്മമാർ ദിവസവും ഉറങ്ങാൻ പോകുന്നതിനു മുൻപായി തീർച്ചയായും ചെയ്തിരിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.
ആദ്യത്തെ കാര്യം എന്ന് പറയുന്നത് രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ എല്ലാ പാത്രങ്ങളും കഴുകി വൃത്തിയാക്കി വയ്ക്കുക എന്നതാണ്. ഇത് നിർബന്ധമായുള്ള കാര്യമാണ്. ഇത് ആ വീടിന്റെ സുഖവും സന്തോഷവും എല്ലാം തന്നെ ഇല്ലാതാക്കുന്നതിനുള്ള ഒരു കാരണമായി ഭവിച്ചേക്കാം. പക്ഷേ ഈ ജോലി അമ്മമാർ തന്നെ ചെയ്യണം എന്ന് യാതൊരു നിർബന്ധവും ഇല്ല.
എന്തുകൊണ്ട് എന്നാൽ പിന്നീട് ദിവസം രാവിലെ എച്ചിലുള്ള പാത്രങ്ങൾ കണികണ്ടു വരാൻ ഇടയാക്കരുത്. രണ്ടാമത്തെ കാര്യം എല്ലാദിവസവും ഭക്ഷണം വെച്ചതിനു ശേഷം ഒരു സ്പൂൺ ആഹാരം പക്ഷിമൃഗാദികൾക്കായി നിർബന്ധമായും കൊടുക്കണം എന്നുള്ളതാണ്. ഇത് അന്നദാനത്തിന് തുല്യമായ കാര്യമാണ്. ഇതുപോലെ ഭക്ഷണം കൊടുക്കുമ്പോൾ ആ പക്ഷിമൃഗാദികളുടെ മനസ്സിൽ ഉണ്ടാകുന്ന സംതൃപ്തിയും സന്തോഷവും എല്ലാം നമ്മുടെ കുടുംബത്തെയും ബാധിക്കും. അടുത്ത കാര്യം എന്ന് പറയുന്നത് വീടിന്റെ പ്രധാന വാതിലിന് മുൻപിലായി ചെരുപ്പുകൾ കൂട്ടിയിടാതിരിക്കുക.
എന്നതാണ് ഇത് വീട്ടമ്മമാർ എല്ലാം വീട്ടിലുള്ള മറ്റ് അംഗങ്ങളെ ഓർമിപ്പിക്കേണ്ടതാണ്. പടികളുടെ രണ്ട് വശങ്ങളിലായി വയ്ക്കാം പക്ഷേ വാതിലിന് നേരെ മുന്നിലായി വയ്ക്കാതിരിക്കുക. അടുത്ത കാര്യം വീടിന്റെ പ്രധാന വാതിലിന് നേരെ മുള്ള് ചെടികൾ ഒന്നും തന്നെ വയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അടുത്ത കാര്യം എന്ന് പറയുന്നത് ഉറങ്ങാൻ പോകുന്നതിനു മുൻപായി ഓരോ വീട്ടിലെയും കുല ദൈവത്തെ മനസ്സിൽ പ്രാർത്ഥിച്ചു അടുത്ത ദിവസം മംഗളം ആകട്ടെ എന്ന് പ്രാർത്ഥിക്കേണ്ടത് ആവശ്യമാണ്.
ഇത് വീട്ടിലുള്ള ദോഷങ്ങളെല്ലാം മാറി സുഖവും സന്തോഷവും ഉണ്ടാകുന്നതിന് വളരെ അത്യാവശ്യം വേണ്ട കാര്യമാണ്. ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ കുടുംബജീവിതം വളരെ മനോഹരമായി കൊണ്ടുപോകുന്നതിനും വീട്ടിൽ യാതൊരു തരത്തിലുള്ള പ്രശ്നങ്ങളോ വഴക്കുകളോ ഒന്നും ഇല്ലാതെ സന്തോഷമായി ഇരിക്കാൻ സാധിക്കുകയും ചെയ്യും.