ഇക്ക എന്നെ ഇന്ന് രാത്രി ഒരുമണിക്ക് ആ ഫ്ലാറ്റിന്റെ മതിൽ ചാടാൻ സഹായിക്കാമോ. എന്റെ അടുത്തുവന്ന ഇത് പറയുമ്പോൾ ഞാൻ അനുവിനെ തന്നെ നോക്കി നിന്നു. അവളാകെ തന്നെ മാറിപ്പോയിരിക്കുന്നു ഈ കോളേജിലേക്ക് പഠിക്കാൻ വരുന്ന സമയത്ത് ചുരിദാറും ഇട്ട് നെറ്റിയിൽ ചന്ദനക്കുറിയും തേച്ച് വന്നിരുന്ന പാവം പെൺകുട്ടി. ഇപ്പോഴാണെങ്കിലോ അവൾ ചെറിയ ഫാൻസും ഇട്ട് ആളാകെ തന്നെ മാറി പോയിരിക്കുന്നു. ഇതുപോലെ വളരെ പെട്ടെന്ന് ജീവിതം മാറിമറിയുന്ന ഒരുപാട് പെൺകുട്ടികളെ കാലയളവിൽ അയാൾ ഒരുപാട് കണ്ടിട്ടുണ്ട്.
കോളേജിന്റെ അടുത്തു തന്നെയുള്ള ഷോപ്പിലാണ് അയാൾ ജോലിചെയ്യുന്നത് അതുകൊണ്ടുതന്നെ ആ കോളേജിലുള്ള മിക്കവാറും എല്ലാ കുട്ടികളും തന്നെ കടയിൽ സ്ഥിരമായി വരുന്നവരുമാണ്. ഒരുപാട് ദൂരെ നിന്ന് പഠിക്കാൻ വരുന്ന പെൺകുട്ടികൾ കൂടുതൽ ആളുകളും കോളേജ് ഹോസ്റ്റലിൽ ആയിരിക്കും എന്നാൽ അതിൽ പകുതി കൂടുതലും പുറത്ത് വീടെടുത്ത് താമസിക്കുന്നവരും ആയിരിക്കും. അങ്ങനെ താമസിക്കുന്നവരെ ഹോസ്റ്റലിലുള്ള പെൺകുട്ടികൾക്ക് എപ്പോഴും അസൂയയോടെയാണ് നോക്കുന്നത് കാരണം അവരെ നിയന്ത്രിക്കുന്നതിനും തടയുന്നതിനും ആരും തന്നെയില്ല.
ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിനും എവിടെ പോകാനും ഇഷ്ടമുള്ള കൂട്ടുകെട്ടിൽ നിൽക്കുന്നതിനും അവർക്ക് യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. എന്റെ മുന്നിൽ നിൽക്കുന്ന അനു കോളേജ് ഹോസ്റ്റലിലാണ് താമസിക്കുന്നത്. കൃത്യമായ ഹോസ്റ്റലിൽ കയറിയും ഇറങ്ങിയും മാസത്തിൽ ഒന്നോ രണ്ടോ തവണ പുറത്തുപോയി അവൾക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിച്ചു നന്നായി പഠിച്ചിരുന്ന പെൺകുട്ടി. എന്നാൽ പുറത്ത് താമസിക്കുന്ന പെൺകുട്ടികളുടെ ജീവിതരീതികളോട് ഏറ്റവും കൂടുതൽ അടുക്കണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും അതിൽ കൂടുതൽ പെൺകുട്ടികളും.
ഇതുപോലെ പുറത്ത് താമസിക്കുന്ന പെൺകുട്ടികൾ ഉള്ള ഫ്ലാറ്റുകളിലേക്ക് പോയ ഒരു ഡെലിവറി ബോയ് എന്നോട് പറഞ്ഞത് ആ നിമിഷം ഞാൻ ഓർത്തു. ആ റൂമുകളിലേക്ക് ഫുഡ് ഡെലിവറി ചെയ്യാൻ പോകുമ്പോൾ തന്നെ ഒരു ചീത്ത മണം ആ മുറിയിൽ നിന്ന് വരും. നല്ല കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും രൂക്ഷമായ മണം. പലപ്പോഴും വാതിൽ തുറക്കാനായി വരുന്നവർക്ക് പകുതി ബോധമേ ഉണ്ടാവാറുള്ളൂ. റൂമിന്റെ അകത്താണെങ്കിലും കഞ്ചാവിന്റെ പുകമയമായിരിക്കുന്നു ഉണ്ടാവുന്നത് മാത്രമല്ല മയക്കുമരുന്ന് അടിച്ചു കിടക്കുന്ന ഒരുപാട് സ്ത്രീകളും പുരുഷന്മാരും അതിൽ പകുതിപേരും നഗ്നരായിരിക്കും.
മാത്രമല്ലമാസങ്ങളോളമായി കിടക്കുന്ന ഉപയോഗിച്ച നിരവധി കോണ്ടങ്ങൾ അവിടെവിടെയായി കിടക്കുന്നതും കാണാം. പഠിക്കാനായി മാതാപിതാക്കൾ വളരെ കഷ്ടപ്പെട്ട് അയച്ച ഓരോ പെൺകുട്ടികളും ആൺകുട്ടികളും അക്കൂട്ടത്തിൽ ഉണ്ടായിരിക്കും. മതിലുകൾ ചാടി കടക്കാൻ സഹായിക്കുമോ എന്ന് അനു ചോദിക്കുമ്പോൾ എനിക്ക് അവളെ അതിൽ നിന്ന് പിന്തിരിപ്പിക്കണമെന്ന് തോന്നി പക്ഷേ എന്തൊക്കെ പറഞ്ഞിട്ടും അത് കേൾക്കാൻ അവൾ തയ്യാറായില്ല. സമയം ഏറെ കഴിഞ്ഞു പോയി.
അന്ന് രാത്രി തിരിച്ച് ഹോസ്റ്റലിലേക്ക് കയറാൻ അനുവിന് സാധിക്കാത്തതുകൊണ്ട് അവിടെ പുറത്ത് റൂമെടുത്ത് താമസിക്കുന്ന ഒരു കുട്ടിയെ അവളെ രാത്രി ഏൽപ്പിച്ചു. അവളാണെങ്കിൽ പഠിക്കാനായി വന്ന കുട്ടിയായിരുന്നു. ജീവിതത്തിൽ ഒരു ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ജീവിക്കുന്ന ഒരു പെൺകുട്ടിയായിരുന്നു. അന്ന് രാത്രി തന്നെ അനുവിന്റെ വീട്ടിലേക്ക് എല്ലാകാര്യങ്ങളും ആ പെൺകുട്ടി വിളിച്ചു പറഞ്ഞിരുന്നു. രാവിലെ തന്നെ വന്ന് അവളെ അവളെ കൊണ്ടുപോകുന്ന അച്ഛനെയും അമ്മയെയും ആണ് കണ്ടത്. എന്റെ അടുത്ത് വന്ന് റിയ ഇപ്രകാരം പറഞ്ഞു.
അനുവിനെ പോലെയുള്ള പെൺകുട്ടികൾ ഈ കോളേജിൽ ഒരുപാട് ഉണ്ട് എന്തിനാണ് ഇവർ ഇത്രയും പൈസ മുടക്കി ഇങ്ങോട്ടേക്ക് കയറി വരുന്നത്. ജീവിതം വെറുതെ നശിപ്പിക്കുവാനോ ഇപ്പോൾ അവൾക്ക് ജീവിതം തിരിച്ചു കിട്ടിയേക്കാം. എന്നാൽ അവൾ അവരുടെ ലോകത്തേക്ക് പോവുകയാണെങ്കിൽ അച്ഛന്റെയും അമ്മയുടെയും കാര്യം ആലോചിച്ചു നോക്കിയിട്ടുണ്ടോ. എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ ഇവരാരും ഉണ്ടാകില്ല അച്ഛനും അമ്മയും മാത്രമേ നമുക്കുണ്ടാവുകയുള്ളൂ. ഇനിയെങ്കിലും അവളത് മനസ്സിലാക്കുകയാണെങ്കിൽ ജീവിതത്തിൽ അവൾക്ക് ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ സാധിക്കും.