തളർന്ന കിടപ്പിലായ അമ്മ മാത്രമുള്ള പെൺകുട്ടി ബാങ്കിലേക്ക് ലോൺ ചോദിച്ചു വന്നപ്പോൾ അവിടെയുള്ള മാനേജർ പറഞ്ഞത് കേട്ടോ.

മാനേജർ സാറിനെ കാണാൻ ദയവ് ചെയ്ത് സമ്മതിക്കണം. ബാങ്കിൽ ഒരു പെൺകുട്ടിയുടെ നിരന്തരമുള്ള അപേക്ഷയും തുടർന്ന് ബാങ്കിലെ മറ്റ് ജീവനക്കാരുടെ സംസാരവും കേട്ടായിരുന്നു മാനേജർ ശ്യാം പുറത്തേക്ക് നോക്കിയത്. അവിടെനിന്ന് ഒരു സ്റ്റാഫിനെ വിളിച്ചപ്പോൾ ഒരു പെൺകുട്ടി നാലുദിവസമായി ലോണിന് വേണ്ടി ഇവിടെ കയറിയിറങ്ങുകയാണ് ആ പെൺകുട്ടിക്ക് സ്വന്തമായി ഒരു സെന്റ് ഭൂമിയും പോലുമില്ല അതുകൊണ്ട് ലോൺ കൊടുക്കാൻ സാധിക്കില്ല എന്ന് പറഞ്ഞിട്ടും അവർക്കത് മനസ്സിലാകാതെ ബഹളം വെച്ചുകൊണ്ടിരിക്കുകയാണ് എന്ന് അറിയാൻ കഴിഞ്ഞത്.

   

ഇത് കേട്ട് ഉടനെ ശ്യാം പറഞ്ഞു എന്നെ കാണാനല്ലേ ആ കുട്ടിയെ ഇങ്ങോട്ടേക്ക് വിളിക്ക് എന്ന് . കരഞ്ഞു കലങ്ങിയ കണ്ണുകളോടെ മീര ശ്യാമിന്റെ അടുത്തേക്ക് നടന്നു വന്നു. ശ്യാം ചോദിച്ചു. എനിക്ക് ഒരു അമ്മ മാത്രമേയുള്ളൂ അമ്മയ്ക്ക് വയ്യാതിരിക്കുകയാണ്. ഞാൻ ഡിഗ്രിക്ക് പഠിക്കുന്നതിന് ഇടയിൽ പഠിപ്പ് കഴിഞ്ഞുള്ള സമയം ഒരു കടയിൽ ജോലിക്ക് പോയാണ് ഇത്രയും നാൾ ഞാനും അമ്മയും ജീവിച്ചത് എന്നാൽ ഇപ്പോൾ എന്റെ പഠിപ്പ് പകുതിക്ക് വെച്ച് നിർത്തേണ്ട അവസ്ഥ വന്നു അമ്മയ്ക്ക് ഇപ്പോൾ അസുഖം വളരെ കൂടുതലാണ്.

അത് മാത്രമല്ല മൂന്നുമാസമായി വാടക കൊടുക്കാത്തതുകൊണ്ട് അവിടെ നിന്ന് ഇറങ്ങണം എന്നാണ് മുതലാളി പറയുന്നത്. ബന്ധുക്കളെല്ലാം കനിഞ്ഞ് എനിക്കിപ്പോൾ ഒരു കല്യാണാലോചന ഒത്തു വന്നിട്ടുണ്ട് അവർ ആണെങ്കിൽ വിവാഹത്തിനുശേഷം അമ്മയെ ഒരുമിച്ച് നിർത്താനും സമ്മതിച്ചിട്ടുണ്ട്. ഇഷ്ടമില്ലാത്ത വിവാഹമാണെങ്കിലും എനിക്ക് ഇപ്പോൾ അതിനെ സംബന്ധിച്ച് പറ്റൂ. അതുകൊണ്ട് ആ വിവാഹം നടത്തുന്നത് ആവശ്യമായ ലോണിന് വേണ്ടിയാണ് ഞാൻ ഇവിടേക്ക് വന്നത്.

കലങ്ങിയ കണ്ണുകളോടെയുള്ള മീരയുടെ സംസാരം കേട്ട് ശ്യാം മറുപടി പറഞ്ഞു. തരാൻ മീരയുടെ പേരിൽ ഒരു തുണ്ട് ഭൂമി പോലും ഇല്ലല്ലോ ഞാൻ ഒരു കാര്യം ചെയ്യൂ ഇതുവരെയുള്ള തന്റെ വിദ്യാഭ്യാസത്തിന്റെ എല്ലാ രേഖകളും ആയി നാളെ ഇങ്ങോട്ടേക്ക് വരൂ. പറഞ്ഞതിൽ പ്രകാരം പിറ്റേദിവസം തന്നെ അവൾ എല്ലാ രേഖകളും അവിടെ ഏൽപ്പിച്ചു. ശ്യാം അതെല്ലാം നോക്കിയിട്ട് പറഞ്ഞു താൻ നന്നായി പഠിക്കുന്ന കുട്ടിയാണല്ലോ എന്തിനാണ് ഇത്രയും പെട്ടെന്ന് വിവാഹം കഴിക്കുന്നത്. ഇത്രയും ചെറുപ്പത്തിലെ വിവാഹം കഴിച്ച് തന്റെ ജീവിതം ഇല്ലാതാക്കരുത്.

തനിക്ക് ഒരു വിദ്യാഭ്യാസ ലോൺ ഞാൻ ഏർപ്പാട് ചെയ്തിട്ടുണ്ട് അതും എന്റെ ഒരു സുഹൃത്തിനെ ജാമ്യം നിർത്തിക്കൊണ്ട്. ഇപ്പോൾ മീര നന്നായി പഠിക്ക് അതിനുശേഷം കല്യാണത്തെ പറ്റി ആലോചിക്കാം. ഞാൻ പറഞ്ഞതിൽ പ്രകാരം അവൾ വീണ്ടും പഠിക്കാനായി ആരംഭിച്ചു. അവൾ വളരെ നന്നായി പഠിക്കുന്നത് കൊണ്ട് തന്നെ അവൾക്ക് ഒരു സ്പോൺസർ ആയി നിന്നുകൊണ്ട് ശ്യാം എപ്പോഴും ഉണ്ടായിരുന്നു. അവൾ എം ബി എ ക്ക് പഠിക്കുന്ന സമയത്ത് ആയിരുന്നു അമ്മ മരിച്ചത്. അതിനുശേഷം ഹോസ്റ്റലിൽ ആയിരുന്നു പഠിച്ചിരുന്നത്.

വിദ്യാഭ്യാസം എല്ലാം കഴിഞ്ഞ് ഒരു നല്ല ജോലി കിട്ടിയപ്പോൾ ശ്യാം മുന്നിൽ നിന്നുകൊണ്ട് അവൾക്ക് ഒരു നല്ല കൂട്ട് ജീവിതത്തിൽ ഒരുക്കി കൊടുത്തു. വിവാഹത്തിന്റെ അന്നേദിവസം മധുവിന്റെ വേഷത്തിൽ തയ്യാറായി നിൽക്കുന്ന മീരയുടെ മുന്നിലേക്ക് ശ്യാമും ഭാര്യയും നടന്നുവന്നു. അവളെ വിവാഹം കഴിക്കാൻ പോകുന്നത് ശ്യാമിന്റെ അനിയൻ ആയിരുന്നു. മീരയുടെ കാര്യങ്ങളെല്ലാം തന്നെ ശ്യാം അനിയനോട് പറയുമായിരുന്നു. അവളുടെ വിദ്യാഭ്യാസ ലോണിന് ജാമ്യം എന്നത് അനിയനായിരുന്നു.

കൂടാതെ അവളെ ഇത്രയും നാൾ സഹായിച്ചിരുന്നത് എല്ലാം തന്നെ അനിയനായിരുന്നു അതുകൊണ്ടുതന്നെ അവന് മീരയെ ഒരുപാട് ഇഷ്ടവുമായിരുന്നു. ജീവിതത്തിൽ ഏതെങ്കിലും ഒരു അടുക്കളയിൽ മാത്രം ഒരു കൂടേണ്ട മീരയുടെ ജീവിതത്തിൽ വലിയൊരു മാറ്റം തന്നെയായിരുന്നു ശ്യാമിന്റെ ഇടപെടൽ കൊണ്ട് ഉണ്ടായത്. ഒരു നന്ദി വാക്ക് പറയാൻ അല്ലാതെ അവൾക്ക് മറ്റൊന്നും തന്നെ ആ സമയത്ത് ശ്യാമിനോട് പറയാൻ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *