കല്യാണം കഴിഞ്ഞ മകളെ കാണാൻ പോയ അമ്മ. മറന്നുവെച്ചത് എടുക്കാൻ പോയപ്പോൾ മരുമകൻ ചെയ്യുന്നത് കണ്ട് ഞെട്ടി.

കുറെ നാളായി മകളെ കാണാൻ പോയിട്ട് എനിക്ക് അവളെ കാണാൻ തോന്നുന്നു. ഇന്നലെ ഞാൻ അവളെ സ്വപ്നം കണ്ടു വിജയമ്മ മരിച്ചുപോയ തന്റെ ഭർത്താവിനോട് പറയുകയായിരുന്നു. ഞാൻ നമ്മുടെ മകളെ കണ്ടിട്ട് വേഗം തന്നെ തിരിച്ചു വരാം യാത്ര പറഞ്ഞ് വിജയമ്മ ബസ് കയറാനായി സ്റ്റാൻഡിലേക്ക് നടന്നു. സ്ഥിരമായി കാണുന്ന എല്ലാവരും തന്നെ അവിടെ ഉണ്ടായിരുന്നു. ബസിൽ കയറിയപ്പോൾ കൂടെ ജോലി ചെയ്യുന്നവരും ഉണ്ടായിരുന്നു. അതിൽ ഒരാൾ വിജയമ്മയോട് ചോദിച്ചു.

   

ഇന്ന് കുറച്ച് തിരക്കുള്ള ദിവസമാണ് വിജയമ്മ ഡോക്ടറോട് പറഞ്ഞിട്ടുണ്ടല്ലോ അല്ലേ. ഉണ്ട് ഞാൻ ഇന്ന് ലീവ് പറഞ്ഞിട്ടുണ്ട്. വിജയമ്മ ഹോസ്പിറ്റലിൽ ക്ലീനിങ് ജോലിയാണ് ചെയ്യുന്നത്. മകളുടെ വീടിന്റെ അവിടെ ബസ് ഇറങ്ങിയപ്പോൾ നേരെ കാണുന്ന ബേക്കറിയിൽ നിന്ന് കൊച്ചു മകനെ കുറെ സാധനങ്ങൾ വാങ്ങി അവർ വീട്ടിലേക്ക് കയറി. അവിടെ മരുമകൻ അനീഷ് ടിവി കാണുകയായിരുന്നു. വിജയമ്മയെ കണ്ടതും അനീഷ് മുണ്ടെല്ലാം അഴിച്ചിട്ട് ബഹുമാനത്തോടെ നിന്നു. ഭാര്യയെ നീട്ടി വിളിച്ചു.

അമ്മയെ കണ്ടതും അവൾ കൈയെല്ലാം തുടച്ച് ഓടിവന്നു. അമ്മയെ നോക്കി അവൾ ചിരിച്ചു പക്ഷേ ആ ചിരിയോടെ പുറകിൽ എന്തോ ഒരു സങ്കടം ഉണ്ടെന്ന് അമ്മയ്ക്ക് തിരിച്ചറിയുന്നുണ്ടായിരുന്നു. കുറേനേരം പേരക്കുട്ടിയുമായി കളിയും ചിരിയുമായി സമയം പോയത് അറിഞ്ഞില്ല. വീട്ടിലേക്ക് പോരാനായി യാത്ര പറഞ്ഞ വിജയമ്മ ഇറങ്ങി. എന്നാൽ പകുതി വഴി എത്തിയപ്പോഴായിരുന്നു ഫോൺ എടുക്കാൻ മറന്നു എന്നവർ ഓർത്തുപോയത് അത് എടുക്കാനായി തിരികെ മകളുടെ അടുത്തേക്ക് തന്നെ പോയി.

അപ്പോഴായിരുന്നു മരുമകൻ അനീഷിന്റെ വലിയ ഉച്ചകേട്ടത്. എടീ നിന്റെ അമ്മ ഇപ്പോഴും ജോലിക്ക് പോകുന്നതല്ലേ ആ തള്ള എന്തെങ്കിലും ഒന്ന് ഇവിടെ തരാറുണ്ടോ നിനക്ക് എന്താ ചോദിക്കാനും പറയാനും ആരുമില്ലേ. എന്തുപറഞ്ഞാലും കിടന്നു മോങ്ങിക്കോളും അല്ലാതെ നിനക്ക് വേറെ എന്തറിയാം. മകളെ ഒരുപാട് വഴക്ക് പറയുന്ന മരുമകനെ ആയിരുന്നു വിജയ അമ്മ കണ്ടത്. മകളെ അടിക്കാനായി കയ്യോങ്ങിയ അപ്പോഴേക്കും വിജയമ്മ അനീഷിന്റെ കൈ കയറി പിടിച്ചു. നീ എന്താ വിചാരിച്ചത് എന്റെ മകൾക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്ന് അവൾക്ക് ഞാനുണ്ട്.

ആരോരുമില്ലാത്ത നീ എന്റെ മകളെ കല്യാണം കഴിക്കണം എന്ന് പറഞ്ഞ് വിവാഹ ആലോചനയുമായി വീട്ടിലേക്ക് എത്തിയപ്പോൾ എല്ലാവരും പറഞ്ഞതാണ് ആരുമില്ലാത്ത ചെറുക്കന് അവളെ കല്യാണം കഴിപ്പിച്ചു കൊടുക്കരുത് എന്ന് എന്നാൽ നീ പറഞ്ഞ ഒരു വാക്കുണ്ട്. ഇവളെ എനിക്ക് വിവാഹം കഴിപ്പിച്ചു തരികയാണെങ്കിൽ എനിക്ക് ഒരു അമ്മയുടെ സ്നേഹം കിട്ടുമെന്ന് ആ വാക്ക് വിശ്വസിച്ചാണ് എന്റെ മകളെ ഞാൻ നിനക്ക് കല്യാണം കഴിപ്പിച്ച് തന്നത്. നിനക്ക് തല്ലാനും വഴക്കിടാൻ വേണ്ടിയല്ല എന്റെ മകൾ. ഞാനിവിടെ കൊണ്ടുപോവുകയാണ് മകനെയും. ഇതിനെ നോക്കാനുള്ള കഴിവും ജോലിയും ഇപ്പോൾ എനിക്കുണ്ട്. ഇനി അവരിവിടെ നിൽക്കാൻ പാടില്ല. അതും പറഞ്ഞ് മകളെയും കൊണ്ട് വിജയമ്മ വീട്ടിലേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *