താൻ മോഡേൺ അല്ലാത്തതുകൊണ്ടും ഭർത്താവിനെ ഇഷ്ടമുള്ള തരത്തിലുള്ള ഭാര്യ അല്ലാത്തതുകൊണ്ടും മറ്റൊരു സ്ത്രീയെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ ഷാഹിനയ്ക്ക് ഒന്നും പറയാൻ സാധിച്ചില്ല വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ തന്നെ സമീറിന് തന്നെ ഇഷ്ടപ്പെട്ടിട്ടില്ല എന്ന് ഷഹാനയ്ക്ക് ഉറപ്പായിരുന്നു എങ്കിൽ തന്നെയും ഇഷ്ടപ്പെടുന്നതിന് വേണ്ടി പലതും അവൾ ചെയ്തു പക്ഷേ അതൊന്നും തന്നെ ഫലം ഉണ്ടായില്ല. രണ്ടു മക്കൾ ഉണ്ടായതിനുശേഷം അവളെ ഉപേക്ഷിച്ചു.
ആ വീട്ടിൽ നിന്നും ഇറങ്ങേണ്ടിവരുമ്പോൾ മക്കളെ മാത്രമായിരുന്നു ഷാഹിന അവസാനമായി ആവശ്യപ്പെട്ടത് എന്നാൽ കുഞ്ഞുങ്ങളെ നൽകാൻ പോലും സമീർ തയ്യാറായില്ല. വിവാഹം കഴിക്കുമ്പോൾ കൊണ്ടുപോയ പണവും സ്വർണവും സമയവും തിരിച്ചു കൊടുത്തു അതുകൊണ്ട് ഒരു തയ്യൽ കട തുടങ്ങി. സ്വന്തമായി വരുമാനവും മക്കളെ നോക്കാൻ സാധിക്കും എന്ന് ഉറപ്പായപ്പോൾ മക്കൾക്ക് വേണ്ടി വീണ്ടും ആ പടികൾ ചുവടാൻ ഷഹാന തീരുമാനിച്ചു.
പക്ഷേ മക്കളെ അവിടെ കാണാൻ അവൾക്ക് സാധിച്ചില്ല കുട്ടികളെ അപ്പോഴേക്കും അനാഥാലയത്തിലേക്ക് മാറ്റിയിരുന്നു. അവിടെനിന്ന് മക്കളെ കൂട്ടിക്കൊണ്ടുപോയി ഇപ്പോൾ നന്നായി തന്നെ ജീവിക്കുന്നു. ഷഹാന ഈ കഥകളെല്ലാം പറയുമ്പോഴും ഒരു നിമിഷം പോലും അവൾ സമീറിനെ കുറ്റം പറയുന്നത് അയാൾക്ക് കാണാൻ കഴിഞ്ഞില്ല. ഇതെല്ലാം കേൾക്കുമ്പോൾ സമീർ കരയുകയായിരുന്നു.
ഷഹാന പറഞ്ഞു തുടങ്ങി അന്ന് നിങ്ങൾ അവളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വരുമ്പോൾ ഞാൻ പറഞ്ഞിരുന്നുവെങ്കിൽ ഇതുപോലെ കുട്ടികളെ കാണാൻ നിങ്ങൾക്ക് ഇങ്ങോട്ട് വരേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ആറുവർഷം കൂടെ കിടന്നിട്ടും തനിക്ക് വേണ്ടി കാര്യങ്ങൾ ചെയ്തിട്ടും ഇതുവരെ തിരിച്ചറിയാതെ പോയ ഷഹാനയെ ഇപ്പോൾ സമയം തിരിച്ചറിഞ്ഞു തുടങ്ങുന്നു. ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും സങ്കടം വന്നിട്ട് വരുന്ന കണ്ണീർ സമരം കാണാതെ തുടയ്ക്കാനായിരുന്നു ഷഹാന ശ്രമിച്ചത്.