മോനേ നീ ഇവിടെ തന്നെ നിന്നാൽ മതി എന്തിനാണ് വെറുതെ പുറം രാജ്യത്ത് പോയി കഷ്ടപ്പെടുന്നത്. സ്നേഹത്തോടെ അമ്മ അത് പറഞ്ഞെങ്കിലും വീട്ടിലെ കഷ്ടപ്പാടുകൾ ഓർത്ത് പോകാതിരിക്കാൻ അയാൾക്കായില്ല. അമ്മയെയും ഭാര്യയെയും രണ്ടു മക്കളെയും വീട്ടിൽ ഒറ്റയ്ക്ക് ആക്കി അയാൾ വിദേശത്തേക്ക് സമ്പാദിക്കാനായി പോയി. ഇടയ്ക്കിടെ പെങ്ങളുടെ കത്ത് വരുമായിരുന്നു അതായിരുന്നു ഒരു ആശ്വാസം. ഭാര്യയെ എപ്പോൾ വിളിച്ചാലും വാടക കൊടുക്കേണ്ടതിന്റെയും പൈസ അടയ്ക്കേണ്ടതിന്റെയും സംസാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഒരു തവണയെങ്കിലും എന്നെ കാണാൻ തോന്നുന്നു എന്ന് അവൾ പറഞ്ഞിരുന്നു എങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചു. പക്ഷേ ഒരിക്കൽ പോലും അവൾ അത് പറഞ്ഞ് അയാൾ കേട്ടിട്ടില്ല. പെങ്ങളുടെ കത്തുകളിൽ ഭാര്യയെ പറ്റിയുള്ള മോശമായ കാര്യങ്ങൾ ആദ്യം കേൾക്കുമ്പോൾ അതിനെ അവഗണിക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ നിരന്തരമായ കത്തുകളിൽ അതുപോലെയുള്ള കാര്യങ്ങൾ കേട്ടപ്പോൾ മനസ്സ് ചെറുതായി ഒന്ന് പതറിപ്പോയി. രാത്രിയിൽ അമ്മ ഉറങ്ങിയതിനു ശേഷം ഭാര്യയോ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരുന്നുണ്ട് എന്നായിരുന്നു പെങ്ങളുടെ കത്തിൽ ഉണ്ടായിരുന്നത്.
അയാൾ അത് വിശ്വസിച്ചു കാരണം അനിയത്തിയെ അയാൾക്ക് വിശ്വാസമായിരുന്നു. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് എത്തണമെന്ന് അയാൾ ആഗ്രഹിച്ചു. വീട്ടിലേക്ക് വന്നെങ്കിലും അയാൾക്ക് ഭാര്യയെ ഒന്ന് നോക്കാനോ സംസാരിക്കാനോ ഉള്ള മാനസികാവസ്ഥ ഉണ്ടായിരുന്നില്ല. ഭാര്യയുടെ ഭർത്താവിനോട് ചോദിച്ചപ്പോൾ അത് കൂട്ടുകാരാണെന്ന് പറഞ്ഞു. അന്ന് രാത്രി ഭാര്യയോട് ഒന്നുംതന്നെ സംസാരിക്കുവാൻ അയാൾക്ക് തോന്നിയില്ല. എത്രയും പെട്ടെന്ന് വക്കീലിനെ ഏർപ്പാട് ചെയ്തു ഡിവോസിനുള്ള കാര്യങ്ങൾ അയാൾ തീരുമാനിച്ചു.
ബന്ധം വേർപ്പെടുത്തി അവളെ വീട്ടിൽ നിന്ന് ഇറക്കി വിടുമ്പോൾ രണ്ടു മക്കളെയും കൂടെ കൂട്ടാൻ അയാൾ മറന്നില്ല. അവൾക്ക് ഒന്നും തന്നെ പറയാനുണ്ടായിരുന്നില്ല എല്ലാവരുടെയും മുന്നിൽ തലതാഴ്ത്തി തിരികെ അവളുടെ വീട്ടിലേക്ക് പോയി. കുറെ കാലങ്ങൾക്ക് ശേഷം മകൻ അയാളോട് ചോദിച്ചു അമ്മയെ എന്തിനാണ് വീട്ടിലേക്ക് പറഞ്ഞയച്ചത് എന്ന്. അതൊന്നും നീയിപ്പോൾ അറിയേണ്ട എന്ന് പറഞ്ഞ് മക്കളെ സമാധാനിപ്പിച്ചു എങ്കിലും മകൻ പിന്നീട് പറഞ്ഞ കാര്യങ്ങൾ അയാളെ വളരെ ഞെട്ടിച്ചു. അപ്പോൾ അമ്മമ്മ അന്ന് പറഞ്ഞത് സത്യമായിരുന്നു അല്ലേ.
കാര്യം എന്താണെന്ന് ചോദിച്ചപ്പോൾ മകൻ പറഞ്ഞു തുടങ്ങി. ഒരു ദിവസം ചിറ്റ ഇവിടെ ഉണ്ടായിരുന്നു. അപ്പോൾ വീട്ടിലേക്ക് കയറി വന്ന വേണു അങ്കിളിനോട് അമ്മ കയർത്ത് സംസാരിച്ചു അയാളെ തല്ലി. അച്ഛനോട് എല്ലാം പറയും എന്ന് പറഞ്ഞപ്പോൾ അമ്മമ്മയാണ് പറഞ്ഞത് നീ പറഞ്ഞാൽ ഒന്നും എന്റെ മകൻ വിശ്വസിക്കില്ല അനിയത്തി പറയുന്നത് മാത്രമാണ് അവനെ വിശ്വാസമുള്ളത്. അവൻ ഇവിടെ വന്നാൽ നിന്നെ ഇറക്കിവിടും അതുറപ്പ്. ഇതുപോലെ അച്ഛമ്മ എന്ന് പറഞ്ഞിരുന്നു എന്ന് മകൻ പറഞ്ഞത് കേട്ടപ്പോൾ അയാൾക്ക് തന്നെ തെറ്റ് മനസ്സിലായി.
പിറ്റേദിവസം തന്നെ അവളെ കാണാനായി പോയപ്പോൾ ഒരു സ്കൂളിൽ മിടുക്കിയായി കുട്ടികളെ പഠിപ്പിക്കുന്ന ഒരു അധ്യാപിക ആയിട്ടാണ് അവളെ കണ്ടത്. അയാളോട് സംസാരിക്കാൻ അവൾ തയ്യാറായിരുന്നു. എന്നാൽ അവൾ ആയിരുന്നു ആദ്യം പറഞ്ഞു തുടങ്ങിയത്. ഒരു കാര്യം പോലും നിങ്ങളോട് പറയാതെ മറച്ചുവെച്ചത് നിങ്ങൾക്ക് സങ്കടം ആകരുത് എന്ന് കരുതി മാത്രമാണ് നിങ്ങളുടെ ഒരു പഴയ ഷർട്ട് ഇപ്പോഴും നെഞ്ചോട് ചേർത്തു പിടിച്ചായിരുന്നു എന്റെ സങ്കടങ്ങൾ ഞാൻ പറഞ്ഞിരുന്നത് ഒരിക്കൽ പോലും ഫോൺ ചെയ്യുമ്പോൾ എനിക്ക് നിങ്ങളെ കാണണം എന്ന്.
ഞാൻ പറഞ്ഞിട്ടില്ല അത് നിങ്ങൾ സങ്കടപ്പെടരുത് എന്ന് കരുതി കൊണ്ട് മാത്രമാണ് പിന്നെ എന്റെ മക്കൾക്ക് ഞാനെന്നും അമ്മ തന്നെയായിരിക്കും നിങ്ങൾക്ക് എന്നെ വേണമെന്ന് ഉണ്ടെങ്കിൽ എന്റെ കൂടെ വന്ന ജീവിക്കണം. അവളുടെ കുറച്ച് തീരുമാനത്തിലുള്ള സംസാരങ്ങൾ കേട്ടപ്പോൾ അയാൾ പറഞ്ഞു. എന്നോട് നീയൊരുവട്ടം ക്ഷമിക്കണം ഞാൻ അവളെ വിശ്വസിച്ചു പോയി അതുകൊണ്ട് സംഭവിച്ചതാണ് ഇതെല്ലാം. സമ്മതമാണെങ്കിൽ നമുക്ക് വീണ്ടും വിവാഹം കഴിക്കാം എന്റെ കൂടെ വരണം നമുക്ക് സന്തോഷമായി ജീവിക്കാം നീ ആലോചിച്ച് ഒരു മറുപടി പറഞ്ഞാൽ മതി. പറഞ്ഞത് കുറ്റബോധം അയാൾക്ക് ഉണ്ടായിരുന്നു.