ഭർത്താവിനെ കൈ നീട്ടി ഒന്ന് തല്ലിയതിന്റെ ദേഷ്യത്തിൽ ആയിരുന്നു അമ്മായിയമ്മ. ഞാനോ ഇവന്റെ മരിച്ചുപോയ അച്ഛനോ ഇവനെ ഇതുവരെ കൈനീട്ടി അടിച്ചിട്ടില്ല ഇന്നലെ കേറി വന്ന നീ ഇവനെ കൈ നീട്ടി അടിച്ചു. അധികം മാത്രം ഇവൻ എന്താ നിന്നോട് ചെയ്തത്. നീ ഇനി വീട്ടിൽ വേണ്ട. കഴിഞ്ഞദിവസം വരെ മോളെ എന്നു പറഞ്ഞു വിളിച്ചിരുന്ന അമ്മായിയമ്മയുടെ സ്വഭാവം എന്താണെന്ന് നോക്കിനിൽക്കുകയായിരുന്നു ഞാൻ. അമ്മയുടെ ഈ ദേഷ്യ വാക്കുകൾ കേട്ട് അവൾ തിരികെ പറഞ്ഞു.
ഞാൻ ചെയ്തതാണ് അമ്മയുടെ കണ്ണിൽ തെറ്റ് അമ്മയുടെ മകൻ ചെയ്തത് അമ്മ നോക്കുന്നില്ല അല്ലേ. ഇവനെ തല്ലാൻ മാത്രം ഇവൻ എന്ത് തെറ്റാ നിന്നോട് ചെയ്തത് ആണുങ്ങളായാൽ ശബ്ദം ഉയർത്തും ചിലപ്പോൾ ചീത്ത പറഞ്ഞു എന്നും വരാം. അതിനെ ഇതുപോലെ തല്ലുകയാണോ വേണ്ടത്. ഇതെല്ലാം കേട്ടിട്ട് ഭർത്താവ് നിന്ന് തിളക്കുകയായിരുന്നു. അയാൾ കോപം ജനിക്കുന്ന കണ്ണുകളോടെ അവളെ നോക്കി പറഞ്ഞു നീ ഇപ്പോൾ തന്നെ ഇവിടുന്ന് ഇറങ്ങി പൊക്കോണം എനിക്ക് വേണ്ടത് എന്നെ അനുസരിച്ച് നിൽക്കുന്ന ഒരു ഭാര്യയെയാണ് ഞാൻ കെട്ടിയ താലി കഴിച്ചുവച്ച് ഇപ്പോൾ തന്നെ ഇവിടെ നിന്ന് ഇറങ്ങിക്കോണം.
ഭർത്താവിന്റെ വാക്കുകൾ കേട്ടപ്പോൾ അവൾക്ക് ചിരിയാണ് തോന്നിയത്. നിങ്ങൾക്ക് എന്നോട് എത്ര വേണമെങ്കിലും ദേഷ്യപ്പെടും എന്നതല്ല പക്ഷേ അതിനെ ഒരു സ്നേഹം കൊണ്ട് ഇല്ലാതാക്കുവാൻ എനിക്ക് സാധിക്കും എന്നാൽ എന്നോടുള്ള ദേഷ്യത്തിന് എന്റെ അച്ഛനെയല്ല ചീത്ത വിളിക്കേണ്ടത്. പതിനാലാം വയസ്സിൽ എന്റെ അമ്മ മരിച്ചുപോയി അതിനു ശേഷം ഒരു കുറവും വരുത്താതെയാണ് അച്ഛൻ എന്നെ വളർത്തിയത്. നമ്മൾ തമ്മിലുള്ള സ്നേഹം വീട്ടിൽ അച്ഛനോട് പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞത് എന്നെപ്പോലെ നിന്നെ നോക്കാൻ കഴിവുള്ള ഒരു പയ്യനായിരിക്കണം.
എന്ന് അന്നത്തെ നിങ്ങളുടെ പെർഫോമൻസ് കണ്ടപ്പോൾ ഞാൻ അത് വിശ്വസിച്ചു. നിങ്ങളെ കല്യാണം കഴിച്ചു എന്ന് കരുതി എനിക്ക് അച്ഛനെ ഉപേക്ഷിക്കാൻ പറ്റില്ല എനിക്ക് എന്റെ അച്ഛനോളം വലുത് ആരും തന്നെ ഇല്ല. പ്രണയിച്ച് നടന്ന സമയത്ത് പെൺ സ്വാതന്ത്ര്യം വേണം. നീ എനിക്കൊപ്പം നിൽക്കണം. നീ എന്റെ അടിമയല്ല എനിക്കിഷ്ടമുള്ള പോലെയല്ല നീ ജീവിക്കേണ്ടത് ഉണ്ട് എന്നെല്ലാം വാചാലമായി എപ്പോഴും പറയാറുള്ളത് ഇപ്പോൾ എന്ത് പറ്റി. അയാൾക്ക് ഒന്നും തന്നെ മറുപടി പറയാനില്ലായിരുന്നു.
പിന്നെ ഈ താലി ഇത് ഞാൻ അഴിച്ച് വെച്ചിട്ട് ഇപ്പോൾതന്നെ ഇവിടെനിന്ന് പോകാം നിങ്ങൾക്ക് കീഴ്പ്പെട്ടു ജീവിക്കാൻ എനിക്ക് സാധിക്കില്ല. അതുകൊണ്ട് ഞാൻ എന്റെ വീട്ടിൽ പോയാലും ഒറ്റയ്ക്ക് ജീവിക്കാനുള്ള കഴിവ് എനിക്കുണ്ട്. അതും പറഞ്ഞ് മുന്നിൽ നിന്ന് താലി കഴിക്കുമ്പോൾ അയാൾ ആ കൈയിൽ കേറി പിടിച്ചു. എന്നോട് നീ ക്ഷമിക്കണം അവസാനമായി. ഇതുപോലെ ഒരു തെറ്റ് ഇനി ഞാൻ ആവർത്തിക്കില്ല ഒരു പ്രാവശ്യം എന്നോട് ക്ഷമിക്കൂ. അവൾ അവന്റെ മുഖമുയർത്തി നോക്കിയപ്പോൾ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
ഞാനിപ്പോഴും നിങ്ങളെ സ്നേഹിക്കുന്ന ഭാര്യ തന്നെയായിരിക്കും നിങ്ങളെ അനുസരിക്കുന്ന ഭാര്യ തന്നെയായിരിക്കും പക്ഷേ എല്ലാം ഞാൻ അംഗീകരിച്ച തരണമെന്ന് നിങ്ങൾ നിർബന്ധിക്കരുത്. രണ്ടുപേരുടെയും പിണക്കങ്ങളും പിണക്കങ്ങളും മാറി പരസ്പരം ഒന്നിക്കുന്നത് കാണുമ്പോഴും അമ്മായി അമ്മയ്ക്ക് ദേഷ്യം അടങ്ങാൻ സാധിച്ചിരുന്നില്ല. അമ്മ പറഞ്ഞു നീ ഇവളെ വീട്ടിൽ കൊണ്ടാക്ക് ഇവൾ ഇനി ഇവിടെ വേണ്ട. അതു കേട്ടപ്പോൾ അവളെ ചേർത്തുപിടിച്ചുകൊണ്ട് മകൻ പറഞ്ഞു. അമ്മയുടെ അച്ഛനെ അച്ഛൻ ചീത്ത വിളിക്കുന്നത്. കേട്ടാണ് ഞാൻ വളർന്നത് അന്ന് അമ്മ അച്ഛനെ നോക്കി ഒന്ന് ഇതുപോലെ അടിച്ചിരുന്നെങ്കിൽ എനിക്കെന്റെ ഭാര്യയുടെ കയ്യിൽ നിന്ന് അടി കിട്ടില്ലായിരുന്നു.
പിന്നെ ഇവിടെ വിവാഹം കഴിച്ച ഞാൻ തീരുമാനിക്കും ഇവൾ ഇവിടെ നിൽക്കണം പോകണമെന്ന്. ഞങ്ങൾ തമ്മിലുള്ള വഴക്കിൽ അമ്മ ഇടപെടേണ്ട ആവശ്യമില്ല. പെട്ടെന്നുണ്ടായ മകന്റെ മാറ്റം അമ്മയെ വളരെയധികം ഞെട്ടിച്ചു പക്ഷേ അവൾ പറഞ്ഞു. എന്തിനാണ് പരസ്പരം വഴക്കിട്ട് നമ്മൾ ജീവിക്കുന്നത് അമ്മയില്ലാത്ത എനിക്ക് അമ്മയെയാണ് സ്വന്തം അമ്മയെ പോലെ ഞാൻ കാണുന്നത്. അതുകൊണ്ട് പരസ്പരം വഴക്കിടാതെ നമുക്ക് സ്നേഹിച്ചു കഴിഞ്ഞു കൂടെ. മരുമകളുടെ വാക്കുകൾ കേട്ടപ്പോൾ അമ്മായി അമ്മയ്ക്ക് തെറ്റുകളെല്ലാം തന്നെ മനസ്സിലായി ആമുഖത്ത് വിഷമവും അതുപോലെ തന്നെ സന്തോഷവും നിറഞ്ഞ് നിന്നു.