മാർക്കറ്റിലെ ഒരു കടയിൽ എല്ലാവരും കൂടി നിൽക്കുന്നു. പലരും പലതും സംസാരിക്കുന്നത് കേൾക്കാം അടുത്ത് തന്നെ നോക്കിയപ്പോൾ ആയിരുന്നു എല്ലാവരുടെയും നടുവിലായി ഒരു കുട്ടിയും അവന്റെ കയ്യിൽ പാതി പൊളിച്ച ഒരു ബ്രെഡിന്റെ പാക്കറ്റും കണ്ടത്. എല്ലാവരും ചേർന്ന് അവനെ കുറ്റപ്പെടുത്തുന്നത് കേൾക്കാം. കടക്കാരൻ അവന്റെ കോളറിൽ പിടിച്ചിട്ടുണ്ട്. കാര്യം എന്താണെന്ന് അറിയാനുള്ള ആകാംക്ഷ എല്ലാവർക്കും ഉണ്ടായിരുന്നു. ഞാനും സാധനങ്ങൾ വാങ്ങാനായി അടിയത്തേക്ക് പോയി അപ്പോൾ ഇത്രയും ചെറുപ്പത്തിലെ ഇവൻ ഇങ്ങനെയാണെങ്കിൽ വലുതാകുമ്പോൾ എന്തായിരിക്കും.
എന്ന കടമ ഒരാൾ അഭിപ്രായം പറഞ്ഞു. എന്റെ മകൻ എന്നും ഇതുപോലെ ചെയ്യില്ല കൂട്ടത്തിൽ നിന്നിരുന്ന ഒരു സ്ത്രീയുടെ ശബ്ദമായിരുന്നു അത് എല്ലാവർക്കും പറയാൻ ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു. പക്ഷേ വെറും 20 രൂപയും തീരാവുന്ന പ്രശ്നമേ കടക്കാരനെ ഉണ്ടായിരുന്നുള്ളൂ. ഇത്രയധികം ആളുകൾ ചുറ്റും നിന്ന് അവനെ ചീത്ത പറയുമ്പോഴും കളിയാക്കുമ്പോഴും അവൻ ഒന്നും തന്നെ പറയാതെ തലതാഴ്ത്തി നിന്നു പക്ഷേ ഒരു കൈയിൽ കീറിയ ട്രൗസറും മറ്റേ കയ്യിൽ ബ്രെഡിന്റെ പാക്കറ്റും അവൻ മുറുക്കെ പിടിച്ചിരുന്നു.
ആർക്കും കേൾക്കാത്ത രീതിയിൽ അവൻ പിറുപിറുത്തുകൊണ്ടിരുന്നു എനിക്കും വിശക്കുന്നു. അവൻ പറയുന്നത് കേൾക്കാൻ ആർക്കും തന്നെ സമയമില്ലായിരുന്നു മാത്രമല്ല ആരും അത് കേട്ടിരുന്നുമില്ല. ഒടുവിൽ അവന്റെ കോളറിൽ നിന്ന് പിടിവിട്ട് അവനോട് എവിടെയെങ്കിലും ഓടിക്കോളാൻ പറഞ്ഞു. പക്ഷേ അവൻ ഓടിയില്ല അവന് ചുറ്റും ഉണ്ടായിരുന്നു ആളുകളെല്ലാം തന്നെ അവരുടെ കാര്യം നോക്കി പോയി. തിരികെ ആ പാക്കറ്റ് കടക്കാരന് കൊടുക്കാൻ അവൾ ശ്രമിച്ചെങ്കിലും അയാൾ അത് വാങ്ങിയില്ല ആളുകൾ എല്ലാം പോയപ്പോൾ അവൻ മെല്ലെ മുന്നിലേക്ക് നടന്നു.
അവൻ എവിടേക്കാണ് പോകുന്നത് എന്ന് അറിയാനായി ഞാനും അവന്റെ പിന്നാലെ പോയി. കുറച്ചു ദൂരം കഴിഞ്ഞ് ഒരു പാലത്തിന്റെ അടിയിലേക്ക് അവൻ പോകുന്നത് കണ്ടു അവിടെ ഒരു ഷീറ്റ് മേഞ്ഞ ചെറിയൊരു കുടിൽ ഉണ്ടായിരുന്നു. അവനെ കണ്ടതും അകത്തുനിന്ന് ഒരു കുട്ടി ഇറങ്ങിവന്ന് അവന്റെ കയ്യിലുള്ള പാക്കറ്റ് വാങ്ങി അതിൽ നിന്ന് ഭക്ഷണം ആർത്തിയോടെ കഴിക്കുന്നത് കണ്ടു. ആ കുട്ടി അവന്റെ ആരാണെന്നോ എന്താണെന്നോ ഒന്നും തന്നെ അറിയില്ല പക്ഷേ. അവൻ മോഷ്ടിച്ചതിന്റെയും ആ കുട്ടി അവനെ കാത്തിരുന്നതിന്റെയും കാരണം വിശപ്പ് ആയിരുന്നു .
എന്ന് മാത്രം എനിക്ക് മനസ്സിലായി. അവർക്ക് വൃത്തിയുള്ള വസ്ത്രമോ അതുപോലെ മറ്റുള്ളവരുടെ പോലെ വീടോ വിദ്യാഭ്യാസമോ ഒന്നുമില്ല പക്ഷേ അവർക്ക് വിശപ്പുണ്ട്. ഒരു നേരത്തെ ഭക്ഷണം കിട്ടാൻ മറ്റുള്ളവരുടെ മുൻപിൽ അവർ ഇരക്കുകയാണ്. ഈ കുടിലും ഇതിലെ ആളുകളെയും എല്ലാവരും ദിനവും കാണുന്നതാണ് പക്ഷേ അവരെ ഒന്ന് സഹായിക്കാൻ ആർക്കും തന്നെ സമയമില്ല.
ബിഷപ്പ് സഹിക്കാൻ വയ്യാതെയാണ് ആ കുട്ടി മോഷ്ടിച്ചത്. അവൻ വിചാരിച്ചിരിക്കാം അവനെ രക്ഷിക്കാൻ ആൾക്കൂട്ടത്തിൽ നിന്ന് ഒരു സൂപ്പർമാൻ വരുമെന്ന്. ഞാൻ കടയിൽ നിന്ന് വാങ്ങിയ എല്ലാ സാധനങ്ങളും അവനെ ഏൽപ്പിച്ചു തിരികെ മടങ്ങി. ഇപ്പോൾ അവന്റെ മുന്നിൽ ഞാൻ ഒരു സൂപ്പർമാൻ ആയിരിക്കാം. അതെ മറ്റുള്ളവരെ സഹായിക്കുന്ന അവരുടെ സങ്കടത്തിൽ പങ്കുചേരുന്ന എല്ലാവരും തന്നെ സൂപ്പർമാൻമാരാണ്.