മകളുടെ പിന്നാലെയുള്ള അച്ഛന്റെ സഞ്ചാരം കണ്ടു സംശയം തോന്നിയ ഭാര്യ. ഭർത്താവിന്റെ ഫോൺ കണ്ടു ഞെട്ടി.

രാവിലെ നേരത്തെ എഴുന്നേറ്റ് എല്ലാ ജോലികളും ചെയ്തു കഴിഞ്ഞ് എട്ടുമണിക്ക് വേണം മീരക്ക് ജോലിക്ക് പോകാൻ. എന്നാൽ മഹേഷിനെ കുട്ടികളെ എല്ലാം സ്കൂളിലേക്ക് പറഞ്ഞയച്ചതിനുശേഷം മാത്രം ജോലിക്ക് പോയാൽ മതി. വീട്ടിലേക്ക് നേരത്തെ വരുന്നതും മഹേഷ് തന്നെ. കുട്ടികളുടെ കാര്യമെല്ലാം തന്നെ കൃത്യമായി നോക്കിക്കോളും. അതുകൊണ്ടുതന്നെ മീരയ്ക്ക് തോന്നിയ സംശയം അതൊരു സംശയം മാത്രമാകണേ എന്ന് അവൾ ചിന്തിച്ചു. സ്നേഹ മോൾക്ക് പ്രായമായതിനു ശേഷം മാത്രമാണ് ഭർത്താവായ മഹേഷിൽ അവൾ ചില മാറ്റങ്ങൾ കണ്ടു തുടങ്ങിയത്.

   

ഒരു ദിവസം രാത്രി പാതി ഉറക്കം കഴിഞ്ഞ് നോക്കിയപ്പോൾ മഹേഷിനെ കാണാനില്ല. തിരഞ്ഞ് ഇറങ്ങിയപ്പോൾ മകളുടെ മുറിയിൽ അയാൾ നിൽക്കുന്നു. മീരയെ കണ്ടതും സ്നേഹമോളുടെ പുതപ്പ് നേരെയിട്ട് അയാൾ പൂച്ചയുടെ ശബ്ദം കേട്ടിട്ട് വന്നതാണ് എന്ന് പറഞ്ഞു. അന്നത് ഒരു തരത്തിലും ഉള്ള സംശയത്തിനും ഇടയാക്കിയില്ല. സ്നേഹമോളെയാണ് ഏറ്റവും കൂടുതൽ ഇഷ്ടമെന്ന് പറഞ്ഞ് അവളെ മടിയിൽ കെട്ടിപ്പിടിച്ചു വയ്ക്കുമ്പോൾ ഒരു അച്ഛന്റെ വാത്സല്യമായി മാത്രമായിരുന്നു മീര കണ്ടത്.

എന്നാൽ ഒരു ദിവസം മകൾ കുളിക്കുന്നതിന്റെ പുറത്ത് ഭർത്താവിനെ കണ്ടപ്പോൾ അവളുടെ സംശയം കൂടുതലായി വന്നു ഒരു ദിവസം രാത്രിയും മഹേഷ് കിടന്നുറങ്ങിയപ്പോൾ അയാളുടെ ഫോൺ എടുത്തു നോക്കാൻ മീരക്ക് തോന്നി. അവളുടെ നെഞ്ച് തകർന്നു പോയി. മകളുടെ നിറയെ ഫോട്ടോകൾ അവൾ വസ്ത്രം മാറുന്നതിന്റെയും കുളിക്കുന്നതിന്റെയും കിടന്നുറങ്ങുന്നതിന്റെയും എല്ലാം ദൃശ്യങ്ങൾ അയാളുടെ ഫോണിൽ ഉണ്ടായിരുന്നു.

സ്വന്തം അച്ഛന്റെ ഫോണിൽ മകളുടെ ഈ ഫോട്ടോകൾ എല്ലാം കണ്ടപ്പോൾ അമ്മയ്ക്ക് ഒന്ന് ഉറക്കെ നിലവിളിക്കണം എന്ന് തോന്നി എന്നാൽ ഒട്ടും തന്നെ ശബ്ദം പുറത്തു വരാതെ കരയാനായിരുന്നു മീരയ്ക്ക് സാധിച്ചത്. ഒരു ദിവസം മീര ചോദിച്ചു നമുക്ക് മഹാബലിപുരം വരെ ഒന്ന് പോകണം ഒരു വഴിപാടുണ്ട് മക്കളെ ഒന്നും കൂട്ടേണ്ട നമുക്ക് മാത്രം പോയാൽ മതി. അയാൾ മനസ്സില്ല മനസ്സോടെ സംബന്ധിച്ചു അങ്ങനെ അവർ മഹാബലി പുറത്തേക്ക് എത്തി. ഉച്ചനേരം ആയതുകൊണ്ട് തന്നെ അവിടെ അധികം ആളുകൾ ഒന്നും ഉണ്ടായിരുന്നില്ല.

മീര മഹേഷിനെ ഒരു കുന്നിന്റെ മുകളിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് ഫോട്ടോ എടുക്കണം എന്ന് പറഞ്ഞ് മഹേഷിന്റെ ഫോൺ അവൾ വാങ്ങി. ഫോൺ വാങ്ങിക്കുമ്പോൾ അയാൾ ഒന്നു ഭയപ്പെട്ടു എങ്കിലും സെൽഫി എടുക്കുന്നതിനിടയിൽ അവൾ മഹേഷിനെ താഴേക്ക് തള്ളിയിട്ടു. അത്രയ്ക്കധികം ദേഷ്യം അവൾക്ക് ഭർത്താവിനോട് ഉണ്ടായിരുന്നു. കൂടാതെ അപ്പോൾ തന്നെ പോലീസിനെ വിവരം അറിയിച്ചു വഴിയ്ക്കു വീണതാണ് എന്നു പറയുകയും ചെയ്തു. മരണം സംഭവിച്ച അന്നേദിവസം എല്ലാവരും ചേർന്ന് അവളെ സമാധാനിപ്പിക്കുമ്പോൾ തന്നെ മക്കളെ സംരക്ഷിക്കാൻ സാധിച്ചതിന്റെ സന്തോഷമായിരുന്നു മീരയുടെ മനസ്സ് നിറയെ.

Leave a Reply

Your email address will not be published. Required fields are marked *