ജോലിക്ക് കയറുന്ന ആദ്യദിവസം. യുവാവിന്റെ കൂടെ നടന്നുവരുന്ന ചളിപിടിച്ച ഡ്രസ്സ് ഇട്ട സ്ത്രീ ആരാണെന്നറിഞ്ഞ് അവിടെയുള്ളവരെല്ലാം പൊട്ടിക്കരഞ്ഞു.

നാലുവർഷത്തെ കാത്തിരിപ്പിന് ശേഷമാണ് സർക്കാർ ജോലി കിട്ടിയത്. രാവിലെ നേരത്തെ എഴുന്നേൽക്കുമ്പോൾ മുതൽ ജോലിയിൽ ജോയിൻ ചെയ്യാൻ പോകുന്നതിന്റെ സന്തോഷമായിരുന്നു മനസ്സിലും മുഖത്തും എല്ലാം. കുളികഴിഞ്ഞ് ഈശ്വരനെ വിളിക്കുമ്പോൾ അമ്മ ചായയുമായി വന്നു. അമ്മയുടെ കാൽ തൊട്ട് അനുഗ്രഹമായി ഞാൻ മറന്നില്ല. അമ്മ അപ്പോൾ ചോദിച്ചു നിന്റെ കൂടെ ജോയിൻ ചെയ്യാൻ ആരാണ് വരുന്നത്. അമ്മ വന്നോട്ടെ. അപ്പോൾ അവൻ പറഞ്ഞു വേണ്ട എന്റെ സുഹൃത്ത് വരാമെന്ന് പറഞ്ഞിട്ടുണ്ട് അമ്മ എന്തിനാണ് ഇന്നത്തെ ജോലി വെറുതെ കളയുന്നത്.

   

ശരിയാണത് അമ്മ ഒന്നും പറയാതെ പോയി. ഡ്രസ്സ് എല്ലാം തന്നെ ഇട്ട് അവൻ കൂട്ടുകാരന്റെ ഒപ്പം ജോലിസ്ഥലത്തേക്ക് പോകാൻ ആരംഭിച്ചു അപ്പോഴായിരുന്നു മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങണം എന്നവൻ ഓർത്തത് മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി ഹോസ്പിറ്റലിൽ നിൽക്കുമ്പോഴും പുതിയ ജോലിക്ക് കയറാൻ പോകുന്നതിന്റെ സന്തോഷമായിരുന്നു അയാൾക്ക്. മെഡിക്കൽ സർട്ടിഫിക്കറ്റ് ഒപ്പിട്ടു വാങ്ങാനായി ഡോക്ടറുടെ അടുത്ത് ചെന്നപ്പോൾ ഡോക്ടർ ചോദിച്ചു ജോയിൻ ചെയ്യാൻ പോകുമ്പോൾ കൂടെ ആരാണ് വന്നിട്ടുള്ളത് എന്ന് അവൻ പറഞ്ഞു എന്റെ സുഹൃത്ത് വന്നിട്ടുണ്ട്.

ഒരു നിമിഷം അവനെ നോക്കിയിട്ട് ഡോക്ടർ ചോദിച്ചു വീട്ടിൽ ആരൊക്കെയുണ്ട്. അപ്പോൾ അവൻ പറഞ്ഞു എനിക്ക് എന്റെ അമ്മ മാത്രമേയുള്ളൂ അമ്മയ്ക്ക് ഇന്ന് ജോലിയുള്ളതുകൊണ്ട് ഞാൻ സുഹൃത്തിന്റെ കൂടെയാണ് വന്നത്. ഒരു നിമിഷം ഡോക്ടർ തന്നെ ക്യാബിനിൽ വെയിറ്റ് ചെയ്യണമെന്ന് പറഞ്ഞ് വിളിച്ചു. ഹോസ്പിറ്റലിൽ നിന്ന് ബൈക്ക് എടുത്ത് സുഹൃത്തിനൊപ്പം വീട്ടിലേക്ക് പോകുമ്പോൾ ഡോക്ടർ പറഞ്ഞ കാര്യങ്ങളായിരുന്നു ചെവിയിൽ നിന്നത്. ഇത്രയും നാൾ തന്നെ വളർത്തി വലുതാക്കിയ അമ്മയ്ക്ക് ഓരോ തവണ സ്കൂളിൽ നിന്ന് സമ്മാനം മേടിക്കുമ്പോഴും ഓരോ പ്രാവശ്യം ഫീസ് അടക്കുമ്പോഴും മകൻ നന്നായി പഠിച്ചു കയറുമ്പോഴും എല്ലാം എപ്പോഴും സന്തോഷമായിരുന്നു ഉണ്ടായിരിക്കുക.

പോലെ തന്നെയാണ് ആ മകൻ ജീവിതത്തിൽ ആദ്യമായി ഒരു ജോലിക്ക് പോകാൻ തുടങ്ങുമ്പോൾ. അന്നത്തെ ദിവസം അവന്റെ കൈയും പിടിച്ച് ജോലിസ്ഥലത്തേക്ക് കൊണ്ടാക്കണമെന്ന് ആഗ്രഹിക്കാത്തത് എന്നിട്ട് ഒരു ദിവസം പോലും അമ്മയ്ക്ക് റസ്റ്റ് കൊടുക്കാൻ തോന്നിയില്ല അല്ലേ. ഇന്നത്തെ ഒരു ദിവസം അമ്മയോട് ജോലിക്ക് പോകേണ്ട എന്നു പറഞ്ഞ് അമ്മയുടെ കൂടെയായിരുന്നു താൻ ജോയിൻ ചെയ്യാൻ വേണ്ടി പോകേണ്ടത്. വീട്ടിലേക്ക് പോകുമ്പോഴായിരുന്നു പാടത്ത് ചെളിയിൽ അമ്മ പണിയെടുക്കുന്നത് കണ്ടത് .

അവനെ കണ്ടതും അമ്മ കയ്യും കാലും കഴുകി ഓടി വന്നു വീട്ടിലേക്ക് പുതിയ സാരിയുടുത്ത് അമ്മയെ വണ്ടിയിൽ കയറ്റി കൊണ്ടുപോകുമ്പോൾ അമ്മയ്ക്ക് ഒന്നും തന്നെ മനസ്സിലായില്ല പോകുന്ന വഴി അമ്മയുടെ പഴയ ചെരുപ്പ് മാറ്റി പുതിയതരണം വാങ്ങി കൊടുത്തു. ഡോക്ടറുടെ അടുത്ത് ചെന്ന് ഇതാണ് എന്റെ അമ്മ എന്ന് പറയുമ്പോൾ അഭിമാനമായിരുന്നു ആ മനസ്സ് നിറയെ. അതുകൊണ്ട് അപ്പോൾ ഡോക്ടർ ഒന്ന് പുഞ്ചിരിക്കുകയും ചെയ്തു. ഓഫീസിൽ എല്ലാവർക്കും അമ്മയെ പരിചയപ്പെടുത്തി കൊടുത്തു.

ആദ്യമായി ഇതുപോലെ ഒരു സ്ഥലത്ത് അതും അഭിമാനത്തോടെ നിൽക്കുമ്പോൾ അമ്മയ്ക്ക് എങ്ങനെ ഇല്ലാത്ത ഒരു ചമ്മലും നാണവും ഉണ്ടായി. ജോലി ചെയ്യുന്ന എല്ലാവരും പറഞ്ഞു കസേരയിലേക്ക് ഇരിക്ക് എന്ന്. എനിക്ക് ആദ്യം ആ കസേരയിലേക്ക് ഇരിക്കണം എന്ന് ആഗ്രഹം ഉണ്ടായത് അമ്മയായിരുന്നു അമ്മയെയും കൂട്ടി കസേരയിലേക്ക് ഇരട്ടി. ഈ അമ്മയുടെ അധ്വാനവും വിയർപ്പും ആണ് എന്റെ ജോലി. എന്ന് പറയുമ്പോൾ അമ്മയ്ക്ക് അഭിമാനമായിരുന്നു. അതുപോലെയുള്ള ഒരു അനുഭവം അമ്മയ്ക്ക് ആദ്യം ആയതുകൊണ്ട് പെട്ടെന്ന് തന്നെ അമ്മ എഴുന്നേറ്റ് അവിടെയുള്ളവരോട് ആയി പറഞ്ഞു എന്നോട് ക്ഷമിക്കണം കയറിയിരുന്നതിന് അത് പറയുമ്പോൾ ചുറ്റുമുള്ളവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *