ദേവൂട്ടി ഗർഭിണിയാണ് എന്ന വിവരം അറിഞ്ഞപ്പോൾ അപ്പോൾ വന്ന സന്തോഷത്തിന് അയാൾ എടുത്തു പൊക്കി. സന്തോഷം പെട്ടെന്ന് വഴി മാറിയപ്പോൾ ആയിരുന്നു ഞാൻ എടുത്തു പൊക്കിയത് ഒരു ബങ്കാളിയെ ആണെന്ന് മനസ്സിലായത്. താൻ നാട്ടിൽ അല്ലെന്നും മരുഭൂമിയിൽ ആണെന്നും ഉള്ള തിരിച്ചറിവ് അയാൾക്ക് അപ്പോഴാണ് ഉണ്ടായത്. ഫോണിലൂടെ പറഞ്ഞു തുടങ്ങി. നമ്മുടെ ആദ്യത്തെ കുട്ടിയുടെ പ്രസവത്തിന് തന്നെ ഇവിടെ ഉണ്ടായില്ല ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് പ്രസവ സമയത്ത് സ്വന്തം ഭർത്താവ് കൂടെ ഉണ്ടാകണമെന്നാണ്.
നമ്മുടെ രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിന് എങ്കിലും നിങ്ങൾ എന്റെ കൂടെ ഉണ്ടാകണം. കേട്ടപ്പോൾ ഭർത്താവ് പറഞ്ഞു നിനക്ക് എല്ലാ കാര്യങ്ങളും അറിയുന്നതല്ലേ. വീടിന്റെ ലോൺ ഒന്നും തിരിച്ചടയ്ക്കാൻ പറ്റാത്തതുകൊണ്ട് അല്ലേ ആദ്യത്തെ പ്രസവ സമയത്ത് എനിക്ക് വരാൻ സാധിക്കാതെ പോയത്. ഇപ്രാവശ്യം ഞാനെങ്ങനെയെങ്കിലും അറബിയോട് പറഞ്ഞ് ലീവ് നോക്കി വെക്കാം. അറബിയുടെ കൈയും കാലും പിടിച്ചിട്ടാണെങ്കിലും അയാൾ മൂന്നുമാസത്തെ ലീവ് വാങ്ങിയെടുത്തു എന്നാൽ ദേവൂട്ടിയോട് പ്രസവത്തിന്റെ പത്ത് ദിവസം മുൻപ് മാത്രമേ എനിക്ക് വരാൻ സാധിക്കുമെന്ന് പറഞ്ഞു.
അവൾക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ. എന്നും വിളിക്കുമ്പോൾ പരാതി മാത്രമായിരുന്നു. കാലങ്ങൾ കഴിഞ്ഞു ഇപ്പോൾ എട്ടു മാസമായിരിക്കുന്നു വൈറെല്ലാം വന്ന പൂർണ്ണ ഗർഭിണിയായിരിക്കുന്നു. ഒരു ദിവസം രാവിലെ വിളിച്ച് അവൾ സ്ഥിരം പരാതി പറയാൻ തുടങ്ങി ഇന്നത്തെ ദിവസം നിങ്ങൾക്ക് എന്താണെന്ന് ഓർമ്മയുണ്ടോ. ഇല്ല എന്ന് അയാൾ മറുപടി പറഞ്ഞു. എങ്ങനെ ഓർമ്മയുണ്ടാകും ഇതെല്ലാം ഓർമിച്ച് വയ്ക്കാൻ നിങ്ങൾക്ക് എവിടെയാണ് നേരം മറ്റേതെങ്കിലും പെൺപിള്ളേർ ആയിരിക്കണം ഇപ്പോൾ സ്റ്റാറ്റസ് ഇടാനും വിളിക്കാനും എല്ലാത്തിനും സമയം ഉണ്ടാകും.
അവളുടെ സ്ഥിരം പരാതിയും പരിഭവവും ആയിരുന്നു ഫോൺ കോൾ. അയാൾക്ക് ഒന്നും തന്നെ മനസ്സിലായില്ല അപ്പോഴും അവൾ പറഞ്ഞു ഇത്ര നേരമായിട്ടും എന്നെ ഒന്ന് വിഷ് ചെയ്യാൻ പോലും നിങ്ങൾക്ക് തോന്നുന്നില്ല അല്ലേ. അപ്പോഴായിരുന്നു പുറത്ത് ഒരു കോണിൽ ശബ്ദം കേട്ടത്. അവൾ പറഞ്ഞു ആരോ വാതിലിൽ മുട്ടുന്നുണ്ട് ഞാൻ പോയി നോക്കിയിട്ട് വരാം ശരി എന്ന അയാൾ പറഞ്ഞു. തുറന്നു നോക്കിയപ്പോൾ സ്വന്തം ഭർത്താവ്. അതവൾക്ക് വല്ലാത്തൊരു സന്തോഷമായിരുന്നു.
പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് ആയിരുന്നു. വാതിൽ തുറന്നപ്പോൾ ആയിരുന്നു പൂർണ്ണ ഗർഭിണിയായ തന്റെ ഭാര്യയെ അയാൾ നേരിൽ കാണുന്നത്. അരയ്ക്കു കയ്യും കൊത്തി ഇപ്പോൾ അവളെ കാണാൻ വളരെ മനോഹരിയായിരിക്കുന്നു. എന്നാൽ അയാൾ കൊടുത്തതിനേക്കാൾ വലിയ സർപ്രൈസ് ആയിരുന്നു അവൾക്കായി മാറ്റിവച്ചത്. എന്താണെന്നറിയാൻ വല്ലാത്ത താല്പര്യം ആയിരുന്നു അയാൾക്ക്.
അവൾ അയാളുടെ മുഖം നേരെ വയറിനെ അടുത്തായി വച്ചു. ഒരു കുഞ്ഞിക്കാൽ വന്ന് മുഖത്ത് തലോടി പോയി. ഇതുവരെ താൻ അനുഭവിക്കാത്ത ഒരു സന്തോഷമായിരുന്നു അയാൾക്ക് ഉണ്ടായത്. ദേവൂട്ടി പറഞ്ഞു നമ്മുടെ ജീവിതത്തിലെ ഇത്തരത്തിലുള്ള ചെറിയ സന്തോഷങ്ങൾ നേരിട്ട് അനുഭവിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ എന്തിനാണ് നമ്മൾ കല്യാണം കഴിച്ചു ഒരുമിച്ച് ജീവിക്കുന്നത് ഇതൊക്കെയല്ലേ നമ്മുടെ സന്തോഷങ്ങൾ.