ഗൾഫിൽ ജോലി കിട്ടിയെന്ന അഹങ്കാരത്തോടെ അച്ഛനെ വിവരം അറിയിച്ച യുവാവിന്റെ ജീവിതത്തിൽ പിന്നീട് സംഭവിച്ചത് കണ്ടോ.

ജോലിക്ക് പോകാനായില്ലേ എന്ന് അച്ഛന്റെ സ്ഥിരം ചോദ്യത്തിനും വഴക്കുപറച്ചിലുകൾക്കും ഇനി അവസാനമാകുമല്ലോ എന്ന് സന്തോഷമായിരുന്നു ഗൾഫിലേക്കുള്ള വിഭയം ടിക്കറ്റും വാങ്ങി തിരിച്ചു വരുന്ന മകൻ ഉണ്ടായിരുന്നത്. ജോലി ശരിയായ ഉടനെ തന്നെ അച്ഛനെ വിളിച്ചു പറയാൻ അവൻ മറന്നില്ല. എന്നാൽ തിരിച്ചൊന്നും പറയാതെ ചെറുതായി ഒന്ന് മോളുക മാത്രമേ അച്ഛൻ ചെയ്തോളൂ. എന്നാൽ കുറച്ച് സമയത്തിന് ശേഷം അച്ഛൻ വീണ്ടും വിളിച്ചു. അപ്പോൾ അച്ഛൻ ചോദിച്ചു നീ എന്തെങ്കിലും കഴിച്ചോ എന്ന്.

   

അച്ഛനെ ഒട്ടും തന്നെ മകനെ ചില സമയങ്ങളിൽ മനസ്സിലാക്കാൻ പറ്റിയിട്ടില്ല. ചീത്ത പറയുമ്പോൾ തോന്നും ഞാൻ അയാളുടെ മകൻ അല്ല എന്ന് എന്നാൽ ജോലികഴിഞ്ഞ് വൈകുന്നേരം പലഹാരപ്പൊതിയുമായി വന്ന് അനിയത്തിയുടെ കയ്യിലേക്ക് കൊടുക്കുമ്പോൾ അതിൽ പഴംപൊരി ചേട്ടൻ ഉള്ളതാണ് എന്നെ എടുത്തു പറയുന്നത് കേൾക്കുമ്പോൾ 23 വയസ്സുള്ള ഞാൻ പിടിവാശി കാരനായ മൂന്നു വയസ്സിലേക്ക് മാറും. ജോലി കിട്ടിയ വിവരം കൂട്ടുകാരെയും ബന്ധുക്കാരെയും എല്ലാം തന്നെ വളരെ സന്തോഷത്തോടുകൂടി തന്നെ യുവാവ് അറിയിച്ചു.

കൂട്ടുകാർ പറഞ്ഞിട്ടും സിനിമകളിലും മറ്റും കണ്ടുമാണ് ഗൾഫ് ഞാൻ അറിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ നേരിട്ട് അവിടെ പോകുന്നതിന്റെ ആകാംക്ഷ കൂടിയുണ്ടായിരുന്നു ആ യുവാവിനെ. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ അവൻ അച്ഛനോട് ആയി പറഞ്ഞു. അച്ഛാ, കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ എനിക്ക് പോകണം കേട്ടോ. അച്ഛൻ അത് കേട്ടിട്ടും ഒന്നും മിണ്ടാതെ ആയിരുന്നോ തിരികെ പോയത്. യാത്ര പറയുന്നതിന്റെ തിരക്കുകളായതുകൊണ്ട് അവൻ അച്ഛനെ കാണുന്നത് വളരെ കുറവായിരുന്നു. എങ്കിലും അച്ഛനുള്ള മാറ്റങ്ങൾ അവൻ തിരിച്ചറിയുന്നുണ്ടായിരുന്നു പഴയതുപോലെ ഇപ്പോൾ അവനോട് ഒന്നും മിണ്ടുന്നില്ല.

ചീത്ത പറയുന്നില്ല. ഇതെല്ലാം വന്നു പറയുന്ന അമ്മയോട് അവൻ പറഞ്ഞു. ഇനിയെന്തു കാരണം പറഞ്ഞ് എന്നെ ചീത്ത വിളിക്കും എന്നെ ചിന്തിച്ചിട്ടാകും അമ്മയും അച്ഛനും ഒന്നും മിണ്ടാത്തത് എന്ന്. എന്നാൽ ഒരു ദിവസം കള്ളും കുടിച്ച് വരുന്ന അച്ഛനെ കണ്ട് അവരെല്ലാവരും ഒരു നിമിഷം ഞെട്ടിപ്പോയി. എത്രത്തോളം കാലം നിലത്തുറയ്ക്കുന്നില്ലെങ്കിലും കയ്യിൽ പതിവുള്ള പലഹാരം പിടിക്കുന്നുണ്ടായിരുന്നു. കരഞ്ഞുകൊണ്ടായിരുന്നു അച്ഛനെ കിണറ്റിൽ കരയിലേക്ക് അമ്മ കൊണ്ടുപോയത്.

അതിനെന്തിനാണ് കള്ളുകുടിച്ചത് എന്ന് മകൻ ചോദിക്കുമ്പോൾ അവനെ ഒന്ന് നോക്കുക മാത്രമായിരുന്നു അച്ഛൻ ചെയ്തത്. തിരിച്ച് മറുപടിയൊന്നും തന്നെ അച്ഛന് പറയാൻ ഉണ്ടായിരുന്നില്ല. അച്ഛൻ ജോലിക്ക് പോയതിനുശേഷം അമ്മ അവനെ ഒറ്റയ്ക്ക് മുറിയിലേക്ക് വിളിച്ച് സംസാരിച്ചു. നിന്നെ ഇനി കാണാൻ പറ്റാത്തതിലുള്ള സങ്കടമാണ് അച്ഛന് ഇന്നലെ എന്നോട് പറഞ്ഞു. നിന്നോട് ജോലിക്ക് പോകേണ്ട എന്ന് പറയാൻ അച്ഛൻ സാധിക്കില്ല എങ്കിലും അച്ഛനെ കണ്ണട ഉള്ളതുകൊണ്ട് സന്തോഷത്തോടുകൂടി മക്കളെല്ലാവരും അടുത്തുണ്ടാവണം എന്നാണ് അച്ഛന്റെ ആഗ്രഹം.

അത് ഉള്ളിൽ ഒതുക്കി കൊണ്ടാണ് അച്ഛൻ ഇത്രയും ദിവസം ഇവിടെ ജീവിച്ചത്. അമ്മായി വാക്കുകൾ കേട്ടപ്പോൾ അവനെ വല്ലാത്ത സങ്കടം തോന്നി. ഏറ്റവും വലിയ ആഗ്രഹം അച്ഛൻ ഇപ്പോൾ പണിയെടുക്കുന്ന മില്ലിൽ നിന്നും ജോലിയെല്ലാം ഉപേക്ഷിച്ച് അച്ഛനെ വിശ്രമത്തെ ജീവിതത്തിലേക്ക് ഇരുത്തണം എന്നതായിരുന്നു. അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ അച്ഛനെ കാണാനായി അവൻ ഓടി പോവുകയായിരുന്നു. അവനെ കണ്ടതും അച്ഛന്റെ തഴമ്പിച്ച വിരലുകൾ അവനെ തലോടി. ഇതാ അച്ഛന്റെ ആഗ്രഹം എങ്കിൽ ഒരു വാക്ക് എന്നോട് പറഞ്ഞാൽ പോരായിരുന്നോ.

അച്ഛന്റെ കണ്ണുകൾ നിറയുന്നത് അവൻ കാണുന്നുണ്ടായിരുന്നു. അച്ഛനെയും മകനെയും അവസ്ഥ കണ്ടപ്പോൾ അവിടെയുള്ള മുതലാളി അവനോട് പറഞ്ഞു ഇവിടെ കണക്കുകൾ നോക്കുന്നതിനും എല്ലാം ഒരാളെ എനിക്ക് ആവശ്യമുണ്ട് അച്ഛനെ ജോലിക്ക് വിടരുത് എന്നല്ലേ നിന്റെ ആഗ്രഹം എന്നാൽ നീ ഇവിടെ ജോലിക്ക് നിന്നു കൊള്ളൂ. സമ്മതിച്ചു. രാത്രി ജോലിയെല്ലാം കഴിഞ്ഞ് പതിവ് പലഹാരപതിയുമായി കടന്നുവന്ന അച്ഛനോട് അവൻ പറഞ്ഞു നമുക്ക് ഉള്ളതുകൊണ്ട് സന്തോഷത്തോടുകൂടി ജീവിക്കാം അച്ഛാ. അത് കേട്ടപ്പോൾ അച്ഛന്റെ കണ്ണുകൾ എല്ലാം നിറഞ്ഞൊഴുകുകയായിരുന്നു. ജീവിതത്തിലും വിദേശത്തുനിന്ന് സമ്പാദിക്കുന്നതിലും അവനു സന്തോഷം തുച്ഛമായ ശമ്പളം ആണെങ്കിലും സന്തോഷമുള്ള അച്ഛനെയും അമ്മയുടെയും സഹോദരങ്ങളുടെയും കൂടെ ജീവിക്കുന്നത് തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *