വയ്യാതിരുന്നിട്ടും നേരത്തിന് ഭക്ഷണം കൊടുത്തിരുന്ന ഭാര്യയോട് എപ്പോഴും ദേഷ്യപ്പെട്ടിരുന്ന ഭർത്താവ് ഒടുവിൽ സത്യം അറിഞ്ഞപ്പോൾ ഞെട്ടി.

ഫോണിൽ നോക്കിയിരിക്കുന്ന ഇക്കയുടെ അടുത്തേക്ക് അവൾ പതിയെ നടന്നുവന്നു. അവൾ അടുത്തേക്ക് വരുന്നത് അവനെ കാണാമായിരുന്നിട്ട് പോലും അവളെ ശ്രദ്ധിക്കാൻ അവന് തോന്നിയില്ല. അരികിൽ എത്തിക്കൊണ്ട് അവൾ പറഞ്ഞു എനിക്കൊരു കാര്യം പറയാനുണ്ട്. മനസ്സിലാ മനസ്സോടെ എന്താണ് കാര്യം എന്ന് അവൻ ചോദിച്ചു. കല്യാണം കഴിയുമ്പോൾ ഉണ്ടായിരുന്ന സ്നേഹം ഒന്നും ഇക്കയ്ക്ക് ഇപ്പോൾ എന്നോട് ഇല്ല. പറഞ്ഞ് തുടങ്ങുമ്പോൾ തന്നെ അവൻ അത് ചീത്ത പറഞ്ഞു അവസാനിപ്പിച്ചു. പറയാൻ വന്നത് ഒന്നും പറയാൻ സാധിക്കാതെ അവൾ കട്ടിലിന്റെ ഒരു മൂലയിലേക്ക് ഒതുങ്ങി കിടന്നു.

   

രാവിലെ നേരം ഒരുപാട് ആയിട്ടും അവൾ എഴുന്നേറ്റില്ല. ദേഷ്യത്തോടെ കൂടി അവളെ തട്ടി വിളിച്ചു. വിഷമിക്കുന്ന സ്വരത്തോടു കൂടി അവൾ പറഞ്ഞു. ഇക്കാ എനിക്ക് തീരെ വയ്യ നടുവേദന കാരണം എഴുന്നേൽക്കാൻ പറ്റുന്നില്ല. അവളുടെ വാക്കുകൾ കേട്ട് അവന്റെ രക്ഷപ്പെട്ടു എപ്പോൾ നോക്കിയാലും വയ്യ വയ്യാ വയ്യ. ഞാൻ ഇനിയെങ്ങനെ ഓഫീസിൽ പോകും. അവൾ പറഞ്ഞു റെഡിയായി വന്നോളൂ ഞാൻ ഭക്ഷണം എടുത്തു വയ്ക്കാം. വയ്യാതിരുന്നിട്ടും അവൾ ഭക്ഷണം എല്ലാം തന്നെ തയ്യാറാക്കി.

റെഡിയായി വന്നപ്പോൾ ടേബിളിൽ രാവിലത്തേക്കുള്ള ബ്രേക്ക് ഫാസ്റ്റ് റെഡിയായിരുന്നു. ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കിയത് പുട്ട് ആയിരുന്നു. അതുകൊണ്ട് അവൻ വീണ്ടും ദേഷ്യപ്പെട്ടു ഇത് ഇഷ്ടമല്ലെന്ന് നിനക്കറിഞ്ഞുകൂടെ അപ്പോൾ അവൾ പറഞ്ഞു എനിക്ക് വയ്യാത്തത് കൊണ്ടാണ് ഞാൻ ഇന്ന് പുട്ട് ഉണ്ടാക്കിയത്. കഴിക്കുന്നതിനിടയിൽ ഒരു തലമുടി കൂടി കിട്ടിയാലോടെ അവളുടെ മുഖത്തേക്ക് അത് വലിച്ചെറിഞ്ഞുകൊണ്ട് അവൻ ടേബിളിൽ നിന്ന് എഴുന്നേറ്റു. വണ്ടിയെടുത്ത് ജോലിക്ക് പോകാനായി ഒരുങ്ങി.

അവൻ ബൈക്ക് എടുത്ത് പോകുമ്പോൾ അവൾ ഉച്ചയ്ക്ക് കഴിക്കാൻ ഭക്ഷണം പൊതിഞ്ഞ് പിന്നാലെ ഓടി എന്നാൽ അത് ശ്രദ്ധിക്കാതെ വണ്ടിയെടുത്ത് പോയി. പുറകിൽ ചോറ് പൊതിയുമായി ഓടിവരുന്ന അവളെയും നിറകണ്ണുകളുമായി കരയുന്ന അവളെയും ഗ്ലാസിൽ കൂടി അവൻ കാണുന്നുണ്ടായിരുന്നു. പക്ഷേ അതൊന്നും കാര്യമാക്കി അവൻ എടുത്തില്ല. ഉച്ചയായപ്പോഴേക്കും നിരന്തരമായ അവളുടെ ഫോൺ കോൾ വരാൻ തുടങ്ങി. അതൊരു ശല്യമായി കണക്കാക്കിക്കൊണ്ട് അവനതൊന്നും തന്നെ അറ്റൻഡ് ചെയ്തില്ല എന്നാൽ അതിനുശേഷം അവളുടെ ഉപ്പയുടെ ഫോൺ ആയിരുന്നു വന്നത്.

ഉപ്പ വീട്ടിൽ വന്നു അതുകൊണ്ടായിരിക്കാം അവൾ വിളിച്ചിട്ട് ഉണ്ടാക്കുക എന്ന് കരുതി ഫോൺ അറ്റൻഡ് ചെയ്തു പറഞ്ഞു മോനെ ഞാൻ വീട്ടിൽ ഉണ്ട് അവൾക്ക് തീരെ വയ്യ ഞാൻ കൊണ്ടുപോയി ഡോക്ടറെ കാണിച്ചിട്ട് നാളെ കൊണ്ടുവന്നാക്കാം. അവൻ ശരിയെന്ന് പറഞ്ഞു. വീട്ടിൽ നിന്നും ഒരു ശല്യം ഒഴിവായത് പോലെയായിരുന്നു അവന് തോന്നിയത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയതും ആകെ ഒരു ശൂന്യത. വീട്ടിലേക്ക് കയറിച്ചെന്ന് വീട്ടിൽ അവളില്ലാത്തത് അപ്പോഴായിരുന്നു അവൻ തിരിച്ചറിഞ്ഞത്. രാത്രി ഭക്ഷണം അവൻ തന്നെ ഉണ്ടാക്കണം.

റെഡിയായി വന്നപ്പോഴേക്കും സ്ഥിരമായി ഉണ്ടാവുന്ന ചായ അവിടെ കാണാനില്ല. ഉണ്ടാക്കാനായി അടുക്കളയിലേക്ക് പോയപ്പോൾ ഗ്യാസ് തീർന്നിരിക്കുന്നു. അതുകൊണ്ട് നിരന്തരമായി ഗ്യാസ് തീർന്നു എന്ന് പറഞ്ഞു പരാതി പറയുന്ന അവളെ അവൻ ഓർത്തു. അപ്പോഴെല്ലാം സ്ഥിരം ഒരു ന്യായവർത്തമാനം അവൻ ഉണ്ടായിരുന്നു എന്റെ ഉമ്മ ഗ്യാസ് ഇല്ലാതിരുന്ന സമയത്ത് ആയിരുന്നു ഭക്ഷണപാകം ചെയ്തത് നീയും അതുപോലെ തന്നെ ഭക്ഷണം ഉണ്ടാക്കിയാൽ മതി. അവളോട് പറഞ്ഞതിനും വീട്ടിൽ അവളുള്ളപ്പോൾ അവളുടെ വില അറിയാതിരുന്നതിനും ഇപ്പോൾ അവൻ അല്ലാതെ വിഷമിക്കുന്നു.

ഭാര്യയുടെ വില തിരിച്ചറിയുന്ന നിമിഷങ്ങൾ ആയിരുന്നു അതെല്ലാം. അവനവൾക്ക് ഫോൺ ചെയ്തു. ഫോൺ എടുത്ത് അപ്പോൾ തന്നെ അവൻ പറഞ്ഞു ഇത് ഞാനാണ് നീ ഫുഡ് കഴിച്ചോ. ഒരു ഞെട്ടിലെന്നോണം അവൾക്ക് ഒന്നും പറയാൻ സാധിച്ചില്ല. ഇക്ക തന്നെയാണോ നീ ചോദിക്കുന്നത് ഞാൻ കഴിച്ചു ഇക്കയോ. ഇല്ലെങ്കിൽ കൂടി അവൻ കഴിച്ചു എന്ന് കള്ളം പറഞ്ഞു. പിന്നീട് അവൻ പറഞ്ഞു നീ വേഗം റെഡിയായി നിൽക്കാൻ ഞാനിപ്പോൾ തന്നെ നിന്നെ വന്ന് കൂട്ടിക്കൊണ്ടു പോകാം നാളെ നമുക്കൊന്ന് ഹോസ്പിറ്റലിൽ പോകാം. അവൾക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. വേഗം റെഡിയായി നിൽക്കാൻ അവളോട് പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു. ഒരു നിമിഷമെങ്കിലും ആലോചിക്കണം. ഇതുപോലെയുള്ള ഒരുപാട് ഭാര്യമാർ നിങ്ങളുടെ വീട്ടിലും ഉണ്ടായിരിക്കും അവരെ ഒരു നിമിഷമെങ്കിലും തിരിച്ചറിയാൻ ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *