ഒരു പെണ്ണിനേക്കാളും വില നിനക്കില്ല പെണ്ണേ എന്നു പറഞ്ഞ് അവൻ തന്നെ ആലിംഗനം ചെയ്യുമ്പോഴും ചുംബിക്കുമ്പോഴും അവൾക്ക് ആ ചതി അറിയില്ലായിരുന്നു. നീ എന്നെ വിട്ടു പോകുമോ എന്ന് അവളുടെ നിഷ്കളങ്കമായ ചോദ്യത്തിന് ഒരു പുഞ്ചിരിയും ആലിംഗനവും ആയിരുന്നു അവന്റെ മറുപടി. പുറംമോടി നിറഞ്ഞ അവന്റെ സ്നേഹത്തിനു മുൻപിൽ അവൾ സ്വയം മറന്നു. തന്റെ സ്വകാര്യത എല്ലാം തന്നെ അവൻ കവർന്നെടുത്തു. എന്നാൽ ദിവസങ്ങൾക്ക് ശേഷം അവന്റെ വിവാഹവാർത്ത അറിഞ്ഞപ്പോൾ അവൾ സ്വയം തകർന്നു പോയി.
കുറേ തവണ അവൾ വിളിക്കാൻ ശ്രമിച്ചെങ്കിലും സംസാരിക്കാൻ അവൻ തയ്യാറായില്ല എന്ന് നിരന്തരമായ അവളുടെ ഫോൺവിളികൾ കൊണ്ട് അവൻ ഒരു ദിവസം ഫോൺ എടുത്തു. വെറും വാക്കുകൊണ്ട് മോഹിപ്പിച്ചത് വഴിയിൽ വലിച്ചെറിയാൻ ആയിരുന്നു എന്ന് അവളുടെ ചോദ്യത്തിന് ഒരു ചിരിയായിരുന്നു അവന്റെ മറുപടി. ഇതെല്ലാം ഇന്നത്തെ കാലത്ത് സ്വാഭാവികമാണ് നീ നല്ല വിദ്യാഭ്യാസമുള്ള പെണ്ണല്ലേ. ഒരു സോപ്പ് തേച്ച് കുളിച്ചാൽ പോകാവുന്നതേയുള്ളൂ ഇതെല്ലാം. ഇതെല്ലാം ഇന്നത്തെ കാലത്ത് സ്വാഭാവികമാണ്.
നിസ്സാരമായ അവന്റെ സംസാരം അവൾക്ക് ഒരു ഷോക്ക് ആയിരുന്നു. ഒന്നും പറയാതെ ഫോൺ കട്ട് ചെയ്യുമ്പോൾ തെറ്റ് തന്റെ കൂടെയാണെന്ന് ബോധ്യം അവളെ നിശബ്ദയാക്കി. വിവാഹത്തിന്റെ അന്ന് സ്റ്റേജിലേക്ക് കയറി വരുന്ന അവളെ കണ്ട് അവൻ വിയർത്തൊലിച്ചു. എന്നാൽ ഒരു ചെറിയ പുഞ്ചിരി ആയിരുന്നു അവളുടെ മുഖത്ത്. വിവാഹസമ്മാനമായി ഒരു പുതിയ അവന് നേരെ നീട്ടി. ആദ്യമൊന്നും അടിച്ചെങ്കിലും അവൻ അത് വാങ്ങി വെച്ചു. അവനെ കണ്ടപ്പോൾ ഒന്നു മാത്രമായിരുന്നു അവൾക്ക് പറയാനുണ്ടായിരുന്നത്.
നീ പറഞ്ഞ സോപ്പ് തേച്ച് ഞാൻ നന്നായി കുളിച്ചു കേട്ടോ. വിവാഹത്തിന്റെ തിരക്കുകൾ എല്ലാം കഴിഞ്ഞ് അന്ന് മുറിയിൽ എത്തിയപ്പോൾ അവർക്ക് കിട്ടിയ എല്ലാ വിവാഹ സമ്മാനങ്ങളും മുറിയിൽ ഉണ്ടായിരുന്നു. അതിൽനിന്ന് അവൾ കൊടുത്ത ഗിഫ്റ്റ് മാത്രം അവന്റെ കണ്ണിൽ പെട്ടെന്ന് കണ്ടു. അതുകൊണ്ട് അപ്പോൾ അവന്റെ ഭാര്യ പറഞ്ഞു ഇത് നിങ്ങളുടെ കൂട്ടുകാരി തന്നതല്ലേ ഇതു തന്നെ ആദ്യം തുറന്നു നോക്കാം. ഭാര്യക്ക് ആകാംക്ഷിയായിരുന്നെങ്കിൽ അവന്റെ നെഞ്ചിടിപ്പായിരുന്നു. തുറന്നു നോക്കിയ അവനും അവളും ഞെട്ടിപ്പോയി.
പകുതി ഉപയോഗിച്ച ഒരു സോപ്പും വാടാത്ത ഒരു റോസാപ്പൂവും. കൂടെ ഒരു കുറിപ്പും. അത് വായിച്ച് ദേഷ്യത്തോടെ പേപ്പർ ചുരുട്ടുന്ന ഭാര്യയെ കണ്ടപ്പോൾ അതിലെ ഓരോ അക്ഷരങ്ങളും അവന്റെ മുൻപിൽ എഴുന്നേറ്റു നിന്നു. ഒരു പെണ്ണിന്റെ മാനത്തിലെ ഒരു സോപ്പിന്റെ വില മാത്രം ആയിരുന്നു നിന്റെ മനസ്സിൽ. ശരിയാണ് ഒന്ന് സോപ്പിട്ട് കുളിപ്പിച്ചപ്പോൾ പോകേണ്ട അഴുകേ ഉണ്ടായിരുന്നുള്ളൂ അതൊക്കെ. അതുകൊണ്ടുതന്നെ ബാക്കിവന്ന സോപ്പ് ഞാൻ നിനക്കായി മാറ്റിവയ്ക്കുന്നു എന്നിൽ എത്രത്തോളം അഴക്കുണ്ടായിരുന്നു അത്രത്തോളം ഉള്ള സ്ഥിതിക്ക് നിനക്കും ഈ സോപ്പ് ഉപകരിക്കും.
നട്ടെല്ല് പണയം വെച്ച് നാറി ജീവിക്കുന്നതിലും നല്ലത് ഒന്ന് സോപ്പിട്ട് കുളിച്ചു നാറ്റം കളഞ്ഞ് നല്ല പിള്ള ചമയുന്നതാണ്.. പിന്നെ ഈ റോസാപ്പൂവ് ഞാനാണെന്ന് അറിയിക്കാനാണ് വാടിയിട്ടില്ല എന്ന് അറിയിക്കാൻ. ഭാര്യയുടെ കത്തുന്ന കണ്ണുകൾക്ക് മുൻപിൽ പിടിച്ചുനിൽക്കാൻ കഴിയാതെ അവൻ പലതാഴ്ത്തുമ്പോൾ ആദ്യ രാത്രിയുടെ ആരംഭം കുറയ്ക്കാൻ കാത്തുവെച്ച പാലിൽ ഒരു ഈച്ച ചത്തുമലച്ചു കിടന്നു.