അമേരിക്കയിൽ നിന്ന് കുറച്ചു ദിവസത്തെ ലീവിന് നാട്ടിലേക്ക് വരുമ്പോൾ പഠിച്ച സ്കൂളിന്റെ അടുത്തുകൂടി പോകണമെന്ന് അവൾക്ക് നിർബന്ധമായിരുന്നു. സ്കൂളിന്റെ പരിസരത്ത് ഇറങ്ങി അവൾ നേരെ പോയത് ഗോപാലേട്ടന്റെ കടയിലേക്കാണ്. ഗോപാലേട്ടാ എന്ന വിളിയിൽ നിന്ന് പാതി മയക്കത്തിലുള്ള അയാൾ എഴുന്നേറ്റു. കുഞ്ഞ് എപ്പോ വന്നു. അമ്മയെ കാണുമ്പോഴെല്ലാം കുഞ്ഞിന്റെ വിശേഷം ഞാൻ ചോദിക്കാറുണ്ട്. അമേരിക്കയിൽ ഇപ്പോഴെങ്കിലും കുഞ് എന്നെ മറന്നില്ലല്ലോ.
അവൾ മറുപടി പറഞ്ഞു. അങ്ങനെ പറയല്ലേ ഗോപാലേട്ടാ ഞാൻ എത്ര ദൂരങ്ങളിൽ പോയാലും എന്നെ ഓർമ്മകളെല്ലാം ഇവിടെ തന്നെയായിരിക്കും ഗോപാലേട്ടനെ എനിക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. കാശില്ലാതിരുന്നിട്ടും ഞങ്ങൾക്ക് പഠിക്കുന്ന സമയത്ത് ഒരുപാട് മിട്ടായിയും അച്ചാറുകളും തന്നിട്ടുള്ളതല്ലേ. അതിന്റെ ഒന്നും ഇപ്പോഴും നാവിൽ നിന്ന് പോയിട്ടില്ല. കുറെ നേരം സംസാരിച്ചതിനു ശേഷം വീണ്ടും കാണാം എന്നു പറഞ്ഞ് അവൾ വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ അവൾ ഒരു ചെറിയ കുട്ടിയെ ആവുകയായിരുന്നു പറമ്പിൽ എല്ലാം ഓടി നടന്നു.
അമ്മയുടെ കൈ കൊണ്ടുള്ള ഭക്ഷണം ആവോളം കഴിച്ച് അമ്മയുടെ മടിയിൽ തല വെച്ച് കിടന്നു. നാട്ടിലുള്ള വിശേഷങ്ങൾ പറയുന്നതിനിടയിൽ ആയിരുന്നു അമ്മ ഗോപാലേട്ടന്റെ കാര്യം പറഞ്ഞത്. അയാൾക്ക് മൂന്ന് പെൺകുട്ടികളാണ്. രണ്ടു പെൺകുട്ടികളുടെ കല്യാണം കഴിപ്പിച്ച് അയച്ചു ഇപ്പോൾ വീട് ജപ്തിയുടെ വക്കീലാണ് ഇനിയും ഒരു കുട്ടിയുടെ കല്യാണം കഴിപ്പിക്കണം. പാവം ഗോപാലേട്ടൻ അയാളുടെ ഒരു അവസ്ഥയെ. അമ്മ പറയുന്നത് കേട്ടപ്പോൾ അവൾക്ക് വളരെ സങ്കടം തോന്നി.
ഗോപാലേട്ടന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അവൾക്ക് തോന്നി ഉടനെ തന്നെ പഴയ സുഹൃത്തുക്കൾ എല്ലാവരും കൂടി സംസാരിച്ചു ഗോപാലേട്ടന്റെ അവസ്ഥ അവരോട് എല്ലാം അവൾ പറഞ്ഞു. എത്ര ദൂരെയുള്ളവർ ആണെങ്കിലും ഗോപാലേട്ടന്റെ കാര്യം പറഞ്ഞപ്പോൾ എല്ലാവരും ഓടിയെത്തി. ജപ്തിയുടെ കാശും മകളെ വിവാഹം കഴിപ്പിച്ചതിനുള്ള എല്ലാ ചെലവും ക്ലാസിലെ ഷുക്കൂർ എന്ന വിദ്യാർത്ഥി തരാം എന്ന് ഉറപ്പു നൽകി. ഒരു മുഷിഞ്ഞ യൂണിഫോമും ഇട്ട് ഒരു നേരത്തെ ഭക്ഷണത്തിന് പോലും വഴിയില്ലാതെ ക്ലാസിലേക്ക് എപ്പോഴും നേരം വൈകി വന്നിരുന്ന കുട്ടിയായിരുന്നു ഷുക്കൂർ.
വിശന്നിരുന്ന അവന് ഒട്ടും തന്നെ പൈസ വാങ്ങാതെ ഗോപാലേട്ടൻ അച്ചാറുകളും മിഠായികളും ഭക്ഷണസാധനങ്ങളും അവന് നൽകിയത്. വീട്ടിലേക്ക് പോയി കഞ്ഞിവെള്ളം മാത്രം ഉണ്ടായിരുന്ന ദിവസങ്ങളിൽ ഗോപാലേട്ടനെ അച്ചാർ കൂട്ടി കഞ്ഞി കുടിക്കുമ്പോൾ അവൻ വലിയ സന്തോഷം അനുഭവിക്കുമായിരുന്നു. തന്റെ കുട്ടികൾക്ക് വാങ്ങിച്ചു കൊടുക്കുന്ന ഓരോ മിഠായിയിലും ഗോപാലേട്ടൻ നൽകിയ മിട്ടായിയുടെ രുചി അതിലൊന്നും തന്നെ ഇല്ലായിരുന്നു.
പഴയ ഓർമ്മകൾ എല്ലാം പങ്കുവെച്ചപ്പോൾ ഷുക്കൂർ വിതുമ്പുകയായിരുന്നു. പിന്നീട് കൂട്ടുകാരെല്ലാവരും ഒത്തുകൂടിയത് ഗോപാലേട്ടന്റെ മകളുടെ വിവാഹത്തിനായിരുന്നു എത്ര ഉയർന്ന ഉദ്യോഗസ്ഥർ ആണെങ്കിലും ആ വീട്ടിലെ എല്ലാ ജോലികളും അവർ ഓടി നടന്നു ചെയ്തു. എല്ലാവരും ചേർന്ന് ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോൾ ഗോപാലേട്ടന്റെ മനസ്സിൽ ഒന്നു മാത്രമായിരുന്നു തെളിഞ്ഞു വന്നത് ഞാൻ അന്ന് കൊടുത്ത നാരങ്ങ മിട്ടായികൾക്ക് ഇത്ര വിലയുണ്ടായിരുന്നോ.