കൂലിപ്പണിക്കാരനായ അച്ഛനെ കഷ്ടപ്പെടുത്തി സ്വർണം വാശിപിടിച്ചു വാങ്ങിയ ഭാര്യയോട് ഭർത്താവ് ചെയ്തത് കണ്ടോ.

വിവാഹം കഴിഞ്ഞിട്ടും അച്ഛൻ കല്യാണത്തിന് തന്ന സ്വർണത്തിന്റെ ഭംഗി നോക്കി ആസ്വദിക്കുകയായിരുന്നു അവൾ. അയാൾക്ക് അത് കാണുമ്പോൾ എല്ലാം വലിയ സങ്കടം ആയിരുന്ന തോന്നിയത്. ഒരു ദിവസം അയാൾ അവളോട് ചോദിച്ചു നിന്റെ അച്ഛനെ കൂലിപ്പണി അല്ലേ ഇത്രയും സ്വർണം അച്ഛൻ എങ്ങനെ കല്യാണത്തിന് നിനക്ക് തന്നു. ഇത്രയും സമ്പാദ്യം അച്ഛൻ ഉണ്ടായിരുന്നോ. അത് കേട്ടപ്പോൾ അവൾ പറഞ്ഞു ഇതെല്ലാം ഒരച്ഛന്റെ കടമയാണ്.

   

നീ കടമ നോക്കുകയാണെങ്കിൽ അതിനുപിന്നിനെ അയാളുടെ കഷ്ടപ്പാടും ഇപ്പോഴത്തെ കടം വീട്ടുന്നതിന്റെ സങ്കടങ്ങളും നീ ആലോചിച്ചു നോക്കിയിട്ടുണ്ടോ. അയാളും ഒരു കൂലിപ്പണിക്കാരനാണ്. ദിവസ വേദന പണിയെടുക്കുന്ന കൂലിപ്പണിക്കാരെ സമൂഹത്തിൽ എല്ലാവർക്കും തന്നെ ഒരു മോശം കാഴ്ചപ്പാടാണ് ഉള്ളത്. ആകെയുണ്ടായിരുന്ന അനിയത്തിയെ വിവാഹം കഴിപ്പിച്ച് അയക്കുന്നതിന് കടം വാങ്ങിയ അയാൾക്ക് നീണ്ട അഞ്ചുവർഷം എടുത്തു അതെല്ലാം വീട്ടി തീരുന്നതിന്.

അന്ന് അതിനുവേണ്ടി അയാൾ എടുത്ത കഷ്ടപ്പാടുകൾ ഓർക്കുമ്പോൾ മറ്റൊരാൾക്കും ഇതേ അവസ്ഥ ഉണ്ടാകരുത് എന്ന് അയാൾ തീരുമാനിച്ചിരുന്നു. ഒന്നുമില്ലാതിരുന്ന സമയത്ത് ആയിരുന്നു അവളെ കണ്ടുമുട്ടിയത്. ഒരു സുഹൃത്ത് വഴിയും അവളുടെ അച്ഛനെ കണ്ട് കല്യാണം കാര്യം പറഞ്ഞപ്പോൾ. അവനെ നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചു. അച്ഛനെ അവന് ഒരുപാട് ഇഷ്ടമായി ഒരു മരുമകൻ ആയല്ല മകനായാണ് അയാളെ കാണുന്നത്.

വിവാഹത്തിന് ഒരു കണ്ടീഷൻ മാത്രമായിരുന്നു. ഒരിക്കലും സ്ത്രീധനം നൽകരുത് എന്ന് എന്നാൽ ആ വാക്ക് അവളുടെ അച്ഛൻ തെറ്റിച്ചു. അതിന് പറയാൻ ഒരു ന്യായീകരണവും ഉണ്ടായിരുന്നു. മൂത്ത രണ്ടുപേരെ കല്യാണം കഴിച്ച അതുപോലെ തന്നെ ഇവളെയും കല്യാണം കഴിപ്പിച്ച് അയക്കണം ഇല്ലെങ്കിൽ കാലം കഴിയുമ്പോൾ അതിനെല്ലാം അവർ കണക്ക് പറയും. പിന്നീട് ഞാൻ അവർക്ക് വെറുക്കപ്പെട്ടവൻ ആകും.

ഇതെല്ലാം പറയുമ്പോൾ നിറകണ്ണുകളോട് ആയിരുന്നു അവൾ കേട്ടു നിന്നത്. നിനക്ക് നിന്റെ അച്ഛനെ വെറുക്കാൻ സാധിക്കുമോ. അച്ഛനെ നിനക്ക് സ്നേഹിക്കണമെങ്കിൽ ഈ സ്വർണ്ണത്തിന്റെ ആവശ്യമുണ്ടോ. പിന്നീട് അവൾ മറത്തൊന്നും തന്നെ ചിന്തിച്ചില്ല സ്വർണം എല്ലാം തന്നെ അവന്റെ കൈകളിലേക്ക് ഏൽപ്പിക്കുമ്പോൾ ഒന്നുമില്ലെങ്കിൽ കൂടി മനസ്സിന്റെ സന്തോഷം പരസ്പര സ്നേഹവുമാണ് എല്ലാവർക്കും നല്ലത് എന്ന് അവൾ തിരിച്ചറിയുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *