പട്ടിണി കാരണം സ്വന്തം മകളെ അനിയത്തിയുടെ വീട്ടിലേക്ക് പറഞ്ഞയച്ച അമ്മ. നാളുകൾക്കു ശേഷം മകളെ കണ്ടു കണ്ണ് നിറഞ്ഞു പോയി.

വീട്ടിൽ കൂടിയ പട്ടിണി ആയതുകൊണ്ട് ഇളയ മകളെ അനിയത്തിയുടെ വീട്ടിലേക്ക് പറഞ്ഞയക്കാൻ വീട്ടുകാരെല്ലാവരും തീരുമാനിച്ചു. ഒരു മകളെങ്കിലും മൂന്ന് നേരം ഭക്ഷണം കഴിക്കുമല്ലോ എന്നായിരുന്നു ആ അച്ഛന്റെയും അമ്മയുടെയും ചിന്ത. കൂടാതെ തന്റെ അനുജത്തിയുടെ വീട്ടിൽ ആയതുകൊണ്ട് തന്നെ 9 വയസ്സുള്ള തന്റെ മകളെ പറഞ്ഞയക്കുന്നതിന് അമ്മയ്ക്ക് യാതൊരു പേടിയും ഉണ്ടായിരുന്നില്ല. ഇത്രയും നാൾ ഗ്രാമ പ്രദേശത്ത് താമസിച്ചിരുന്ന അവൾ ആദ്യമായാണ് നഗര കാഴ്ചകളിലേക്ക് കടക്കുന്നത്.

   

അവിടെ കാണുന്നതെല്ലാം തന്നെ അവൾക്ക് പുതുമയുള്ളതായിരുന്നു. ഓടിട്ട വീട്ടിൽ നിന്നും ടെറസ് വീട്ടിലേക്ക് മാറുമ്പോഴും അവിടെ ടൈൽസ് വിരിച്ച തറയും അതുപോലെ വാഷിംഗ് മെഷീൻ ഫ്രിഡ്ജ് മരത്തിന്റെ കട്ടിൽ ഇതെല്ലാം തന്നെ അവൾക്ക് പുതിയ അനുഭവങ്ങൾ ആയിരുന്നു. അവൾ വന്ന് കുറച്ച് ദിവസത്തിനുശേഷം അടുത്തുള്ള ഒരു ഗവൺമെന്റ് സ്കൂളിൽ അവളെ കൊണ്ട് ചേർത്തു. കുഞ്ഞമ്മയുടെ മകളെ ഇംഗ്ലീഷ് മീഡിയം സ്കൂളിലും ചേർത്തു. കുഞ്ഞമ്മ രണ്ടാമത്തെ മകളെ ഗർഭിണിയായിരിക്കുകയായിരുന്നു അപ്പോൾ. അവൾക്ക് വേണ്ടി ആ വീട്ടിൽ ഒരു മുറി തന്നെ ഉണ്ടായിരുന്നു കൂടെ കിടക്കാൻ ഒരു കട്ടിലും.

അന്ന് രാത്രി കട്ടിലിൽ കിടന്നുറങ്ങുമ്പോൾ പേടിച്ചു എങ്കിലും ഞാൻ പുതിയ അനുഭവം അവൾ വളരെയധികം ആസ്വദിച്ചു. രാവിലെ നേരത്തെ തന്നെ അവളെ എഴുന്നേൽപ്പിച്ച് കുഞ്ഞമ്മ പറഞ്ഞു അവിടെ അടുത്തുള്ള ഒരു വീട്ടിൽ നിന്ന് പാൽ വാങ്ങി കൊണ്ടുവരാൻ. കട്ടൻ ചായ മാത്രം കുടിച്ചു ശീലമുള്ള അവൾക്ക് പാൽ എന്ന് കേട്ടത് വളരെ സന്തോഷം നൽകുന്നതായിരുന്നു. അവൾ പാൽ വാങ്ങി വന്നതും ചൂലുമായാണ് കുഞ്ഞമ്മ നിന്നത്. കുഞ്ഞമ്മ ഗർഭിണി ആയതുകൊണ്ട് അവൾ മുറ്റമടിക്കാൻ ആരംഭിച്ചു അപ്പോഴാണ് അതൊരു വലിയ മുറ്റമാണെന്ന് അവൾ തിരിച്ചറിഞ്ഞത്.

അത് കഴിഞ്ഞ് തലേദിവസത്തെ പാത്രങ്ങൾ അവളോട് കഴുകിവയ്ക്കാൻ പറഞ്ഞത്. കുഞ്ഞമ്മയ്ക്ക് വയ്യാത്തതുകൊണ്ടല്ലേ എന്ന് ചിന്തിച്ച് അവൾ അതെല്ലാം തന്നെ ചെയ്തു. അതിനുശേഷം വേഗം പല്ലുതേച്ച് അടുക്കളയിലേക്ക് വന്നപ്പോൾ എല്ലാവരും അകത്തെ ഡൈനിങ് ടേബിളിൽ ഫുഡ് കഴിക്കുന്നത് അവൾ കണ്ടു. ഒരു പ്ലേറ്റ് എടുത്തു കൊണ്ടുവരാൻ അവളോട് കുഞ്ഞമ്മ പറഞ്ഞു. ആ പ്ലേറ്റിലേക്ക് ഒരു കഷണം പുട്ടും മുട്ടക്കറിയുടെ ചാറും ഒഴിച്ചു കൊടുത്തു. മുട്ട കിട്ടുമെന്ന് അവൾ പ്രതീക്ഷിച്ചുവെങ്കിലും അതില്ലായിരുന്നു. അവളോട് പുറത്തിരുന്ന് ഭക്ഷണം കഴിച്ചുകൊള്ളാൻ പറഞ്ഞു.

പിന്നീട് ആ വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്നത് എല്ലാ ദിവസവും തുടർന്നുപോകുന്നു. സ്കൂൾ തുറക്കാൻ തുടങ്ങിയപ്പോൾ അവളെ സ്കൂളിലേക്ക് കൊണ്ടുവന്ന് ആക്കാൻ ആരും തന്നെ ഉണ്ടായില്ല. തിരികെ അവളെ കൂട്ടിക്കൊണ്ടുപോരാനും ആരും വന്നില്ല. രാവിലെ വന്ന വഴിയെ ലക്ഷ്യമാക്കി അവൾ നടന്നു. വീട്ടിലേക്ക് എത്തിയതും കുഞ്ഞമ്മയുടെ മകൾക്ക് കഴിക്കാൻ ഒരുപാട് പലഹാരങ്ങൾ നൽകി. എന്നാൽ അവൾക്ക് അവലും കട്ടൻ ചായയും മാത്രമായിരുന്നു ഭക്ഷണം. രാവിലെ എല്ലാ ജോലിയും കഴിഞ്ഞ് പഠിക്കാനുള്ള പുസ്തകവും കയ്യിൽ പിടിച്ച് കുഞ്ഞമ്മയുടെ മകളെയും കൂട്ടിസ്കൂളിലേക്ക് പോകുമായിരുന്നു.

അവിടെയുള്ള കഷ്ടപ്പാടുകളിൽ അവൾ വീടിനെയും അമ്മയെയും ഓർത്തുകൊണ്ടിരുന്നു. അവസാന പരീക്ഷയ്ക്ക് തന്നെ കൂട്ടിക്കൊണ്ടുപോകാൻ വരുന്ന അമ്മയെ കാത്ത് അവളിരുന്നു. അപ്പോഴായിരുന്നു കുഞ്ഞമ്മയുടെ പ്രസവത്തിന്റെ സമയം വന്നെടുത്തത്. കുഞ്ഞമ്മയെ നോക്കാൻ വേണ്ടി ഒരു സ്ത്രീ വീട്ടിൽ വന്നു. അവർ കിടന്നത് അവളുടെ മുറിയിൽ ആയിരുന്നു അതോടെ അവൾ നിലത്ത് പായ വിരിച്ച് കിടക്കാൻ തുടങ്ങി. എന്നാൽ അവളുടെ ജോലിഭാരവും അതോടെ വർദ്ധിച്ചു.

അവസാന പരീക്ഷയും കഴിഞ്ഞ് അവളെ കാണാൻ അമ്മയും അനിയത്തിയും വന്നു അവൾ അത്രയും നാൾ ഉണ്ടായിരുന്നു സങ്കടം എല്ലാം തന്നെ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു തീർത്തു. തിരികെ പോരുമ്പോൾ അവൾ തന്നെ ബാഗ് എല്ലാം തന്നെ ഒരുക്കിവെച്ചു. എത്രയും പെട്ടെന്ന് അവളെ ഇവിടെ നിന്ന് കൊണ്ടുപോകണമെന്ന് അമ്മയോട് അപേക്ഷിച്ചു. ആ കൊച്ചു കുഞ്ഞിന്റെ വാശിയിൽ അമ്മ അത് സമ്മതിച്ചു. വീണ്ടും അവൾ തന്നെ ദാരിദ്ര്യത്തിലേക്ക് യാത്രയായി.

Leave a Reply

Your email address will not be published. Required fields are marked *