പെണ്ണു കാണാൻ വന്നവർ പെണ്ണിനെ നിറമില്ല എന്നു പറഞ്ഞ് ആക്ഷേപിക്കുന്നതിന്റെ വേദനയിൽ തലകുനിച്ച് നടന്നു പോവുകയായിരുന്നു മിത്ര. അവൾ നേരെ പോയത് അമ്മയുടെ അടുത്തേക്കാണ്. കുറച്ച് സമയം കഴിഞ്ഞപ്പോൾ അറിഞ്ഞു അവർ അനുജത്തിയായ ചിത്രയെ കല്യാണം കഴിക്കാൻ തീരുമാനിച്ചു എന്ന്. ചെറുപ്പം മുതലേ കേൾക്കുന്നതാണ് കറുത്തു പോയതു കൊണ്ടുള്ള എല്ലാവരുടെയും പരിഹാസം. കളിയാക്കലുകൾ കൊണ്ട് നെഞ്ച് നീറുമ്പോൾ ഒരാശ്വാസം തോന്നുന്നത് അമ്മയെ കാണുമ്പോഴും അമ്മയുടെ മുഖം ഓർക്കുമ്പോഴും ആയിരുന്നു.
അനിയത്തി ചിത്ര അച്ഛനെപ്പോലെ നല്ല നിറമുള്ളവളാണ്. കല്യാണം വീണ്ടും മുടങ്ങിയപ്പോൾ അമ്മയ്ക്ക് അത് വളരെയധികം സങ്കടമായി. അമ്മയെ സമാധാനിപ്പിച്ച് മുറിയിലേക്ക് ഓടി കയറിയ മിത്ര എത്രനേരം ഉള്ളിലുണ്ടായിരുന്നു സങ്കടം എല്ലാം തന്നെ കരഞ്ഞു തീർത്തു. പെട്ടെന്നായിരുന്നു വാതിലിൽ ഒരു തട്ട് കേട്ടത്. അച്ഛനും ചിത്രയും തന്റെ മുൻപിൽ വന്ന് നിൽക്കുന്നു. കണ്ടോ എന്റെ ചിത്ര മോൾക്ക് കല്യാണം ഉറപ്പിച്ചു. നിന്റെ എന്തൊരു ജന്മമാണ്. എന്റെ ചിത്ര മോളെ കണ്ടു പഠിക്ക് അവളെ കാണാൻ എന്തൊരു ഭംഗിയാണ്. അച്ഛന്റെ കുത്ത് വാക്കുകൾ കൂടാതെ അനുജത്തിയും അവളെ കളിയാക്കി.
സങ്കടം വന്നെങ്കിലുംപുറകെ തന്നെ നോക്കി നിൽക്കുന്ന അമ്മയുടെ മുൻപിൽ അവളത് കാണിച്ചില്ല. ചിത്രയുടെ വിവാഹം കഴിഞ്ഞ് കുറച്ചു നാളുകൾക്കു ശേഷം അച്ഛനെ ഒരു അപകടം സംഭവിച്ചു തളർന്നു കിടപ്പായി. ആദ്യം എല്ലാം വീട്ടിലേക്ക് വന്നിരുന്ന ചിത്രം പിന്നീട് വരാതെയായി ചെറിയ കാര്യങ്ങൾക്ക് പോലും അവൾ കണക്ക് പറഞ്ഞു തുടങ്ങി സ്വന്തം മകളുടെ സ്വഭാവം അച്ഛൻ തിരിച്ചറിഞ്ഞു തുടങ്ങുകയായിരുന്നു. അച്ഛനെ ഏതെങ്കിലും നല്ല ഡോക്ടറെ കാണിക്കണം എന്ന തീരുമാനിച്ച മിത്ര അയൽപക്കത്തെ ചേച്ചി പറഞ്ഞറിഞ്ഞ് ഒരു ഡോക്ടറെ കാണിക്കാൻ പോയി.
ഡോക്ടർ അച്ഛനെ ചികിത്സിക്കാൻപരിശോധിച്ചതിനുശേഷം പറഞ്ഞു ഞാൻ ചികിത്സ നൽകണമെങ്കിൽ നിങ്ങളുടെ മകളെ എനിക്ക് വിവാഹം കഴിപ്പിച്ചു തരണമെന്ന്. അച്ഛൻ പഴയതുപോലെ തിരിച്ചുവരണമെന്ന് ആഗ്രഹിച്ച മിത്ര അതിനു വഴങ്ങി കൊടുത്തു. ചികിത്സ തുടങ്ങി കുറച്ചു ദിവസങ്ങൾക്കു ശേഷം വിവാഹനിശ്ചയം കഴിഞ്ഞു. അച്ഛനെ നല്ല മാറ്റമുണ്ട് എഴുന്നേറ്റു നടക്കാൻ തുടങ്ങി. വിവാഹദിനത്തിൽ കൈപിടിച്ചു കൊടുക്കുമ്പോൾ തനിക്ക് വേണ്ടിയാണല്ലോ മകൾ വിവാഹത്തിന് സമ്മതിച്ചത് എന്ന വേദന അച്ഛന്റെ മനസ്സിൽ ഉണ്ടായിരുന്നു.
എന്നാൽ മിത്രയുടെ മനസ്സിൽ ഒരേയൊരു ചോദ്യം ആയിരുന്നു ഉണർന്നത്. എന്തിനാണ് ഈ കറുത്ത പെണ്ണിനെ വിവാഹം കഴിക്കണമെന്ന് നിർബന്ധം ഡോക്ടറായ ഹരി മുന്നോട്ടുവെച്ചതെന്ന്. വിവാഹ ദിവസം ഹരിയുടെ കൂട്ടുകാരെല്ലാവരും കളിയാക്കി നോക്കിയപ്പോൾ തലതാഴ്ത്തിയായിരുന്നു മിത്ര നിന്നത്. ആളുകളെല്ലാം ഒഴിഞ്ഞു പോയപ്പോൾ മിത്ര ഹരിയോട് അതെല്ലാം ചോദിച്ചു. അവൾക്ക് മറുപടിയായി അവൻ ചുമരിലെ ഒരു ചിത്രം അവൾക്ക് കാണിച്ചു കൊടുത്തു ഒരു കറുത്ത നല്ല മുഖ ലക്ഷണമുള്ള ഒരു സ്ത്രീയുടെ ചിത്രം.
അത് അവന്റെ അമ്മയായിരുന്നു. കറുത്തു പോയതുകൊണ്ട് അച്ഛൻ പോലും കളിയാക്കപ്പെട്ടിരുന്നു അവന്റെ അമ്മയെ. അന്നുതന്നെ അവൻ തീരുമാനിച്ചതാണ് കല്യാണം കഴിക്കുന്നുണ്ടെങ്കിൽ ഒരു കറുത്ത പെണ്ണിനെ കല്യാണം കഴിക്കുമെന്ന് എന്നാൽ അതുമാത്രമല്ല കാരണം. മിത്രയേ ശരിക്കും ഇഷ്ടപ്പെട്ടത് കൊണ്ട് മാത്രമാണ്. മിത്രയുടെ കണ്ണിൽ നിന്നും കണ്ണുനീർ വന്നുകൊണ്ടിരുന്നു. കണ്ണുനീർ തുടച്ചു കൊണ്ട് നെറ്റിയിൽ ഒരു ചുംബനം നൽകി. ഹരി പറഞ്ഞു. ആര് കളിയാക്കിയാലും എന്റെ കണ്ണിൽ നീ സുന്ദരിയാണ്. എനിക്ക് അത് മാത്രം മതി.