പട്ടിണി മാറ്റാൻ പരിപ്പ് വാങ്ങാൻ കടയിലേക്ക് വന്ന കുട്ടിയെ ആട്ടി വിട്ട പലചരക്കുകാരന് വർഷങ്ങൾക്ക് ശേഷം സംഭവിച്ചത് കണ്ണു നനയിക്കുന്ന കാഴ്ച..

കൊടും പട്ടിണിയിലായ ആ കുടുംബത്തിന് ഒരുനേരത്തെ ഭക്ഷണത്തിനുള്ള വകതെടിയായിരുന്നു ആ കൊച്ചു പയ്യൻ ചേട്ടന്റെ പലചരക്ക് കടയിലേക്ക് പോയത്. എന്നാൽ ചീത്ത മാത്രമായിരുന്നു അവിടെ നിന്നും കിട്ടിയത്. പൈസ തരാതെ ഒരു തരി പോലും സാധനങ്ങൾ ഇവിടെ നിന്ന് തരില്ലെന്ന് അയാൾ മുഖത്ത് നോക്കി പറഞ്ഞു. സങ്കടം സഹിക്കവയ്യാതെ തിരിഞ്ഞു നടക്കേണ്ടി വന്നു ആ ചെറിയ ബാലകന്. കൈവേശി വരുന്ന അവനെ കണ്ടപ്പോൾ തന്നെ അമ്മയ്ക്ക് കാര്യം മനസ്സിലായി.

   

മറ്റുള്ളവരുടെ പേരിൽ എഴുതിവെച്ച് ഒന്നുമില്ലാതാക്കിയ അച്ഛന്റെ സ്വഭാവത്തെപ്പറ്റി ഓർത്ത് അമ്മ കൊണ്ട് അടുക്കളയിലേക്ക് പോയി പിന്നീടുള്ള ദേഷ്യം എല്ലാം തീർന്നത് അവിടത്തെ പാത്രങ്ങളിലേക്കായിരുന്നു ഉച്ചയ്ക്ക് കറിവെക്കാൻ വേണ്ടി സാധനങ്ങൾ തപ്പുന്നതിനിടയിൽ ഒരു പാത്രത്തിൽ നിന്ന് കുറച്ചു പരിപ്പ് അമ്മയ്ക്ക് കിട്ടി. അത് കണ്ടതും പറമ്പിലേക്ക് ഓടി ചെല്ലുകയായിരുന്നു അമ്മ അവിടെ ഒരുപാട് നേരത്തെ തിരിച്ചറിവിശേഷം കുറച്ച് കൊടിത്തൂവയുടെ ഇല പറിച്ച് അമ്മ തിരികെ വന്നു.

ദേഹം മുഴുവൻ ചൊറിയും എന്ന ഭയത്താൽ കരഞ്ഞുകൊണ്ട് ഭക്ഷണം കഴിക്കുന്ന അവനെ തലയിൽ തലോടി കൊണ്ട് അമ്മ പറഞ്ഞു ഇനി ഇതൊക്കെ ആയിരിക്കും നമ്മുടെ ജീവിതം. പിന്നീട് പറമ്പിലും റോഡരിലും കാണുന്ന പല ഇലകളുമായിരുന്നു ആ വീട്ടിലെ ഭക്ഷണം. കാലങ്ങൾ കടന്നുപോയി നല്ല വിദ്യാഭ്യാസവും ജോലിയും പുതിയ വീടുമായി സന്തോഷമുള്ള ഒരു ജീവിതം നയിക്കുകയാണ് ആ ബാലൻ കൂടെ ചോദിക്കാനും പറയാനും ഒരുപാട് ആളുകളും. ഗൾഫിൽ നിന്നും വീട്ടിലേക്ക് തിരിച്ചുവന്ന ആ പയ്യൻ തന്റെ വീടിന്റെ കോലായിൽ ചെറുതായി മയങ്ങുന്ന നേരമായിരുന്നു ഒരു കൈവന്ന അയാളുടെ ചുമലിൽ പതിച്ചത്.

തിരിഞ്ഞു നോക്കാതെ അയാൾ ഞെട്ടിപ്പോയി. തോലുമായ ഒരു പഴകിയ രൂപം. ആ എല്ലുകൾക്കിടയിലും അയാൾ തിരിച്ചറിഞ്ഞു അതെ കൈമൾ ചേട്ടൻ. അമ്മയുടെ കയ്യിൽ നിന്നും ഒരു ഗ്ലാസ് ചായ വാങ്ങി കുടിച്ച് ആ രൂപം ദൂരേക്ക് അമ്മയോട് ആ ബാലൻ ചോദിച്ചു . ഇത് ചേട്ടനല്ലേ അമ്മേ. അമ്മ മറുപടി പറഞ്ഞു അതെ കടയിൽ കച്ചവടം ഇല്ലാതായപ്പോൾ മാനസിക നില തെറ്റി അയാൾക്ക് കൂട്ടത്തിൽ മക്കളെല്ലാം ഉപേക്ഷിക്കുകയും ചെയ്തു ഇപ്പോൾ എല്ലാവരുടെ വീട്ടിലും പോയി ഭിക്ഷ യാചിക്കുകയാണ് എന്നും രാവിലെ ഇവിടെ വരും ഞാൻ ഒരു ഗ്ലാസ് ചായ കൊടുക്കും അത് പറഞ്ഞ് അമ്മ അകത്തേക്ക് നടന്നു.

അവൻ ആവശ്യത്തോടുകൂടി പറമ്പിലേക്ക് ഓടി അവിടെ ഒരുപാട് തിരഞ്ഞു തിരഞ്ഞു ഒടുവിൽ അവൻ കുറച്ച് കൊടുത്തുവ കണ്ടെത്തി. അമ്മയോട് കുറച്ച് പരിപ്പ് കൂട്ടി ഇത് കറിവെക്കാൻ പറഞ്ഞു ഇന്ന് ഉച്ചയ്ക്ക് ഒരാൾ കൂടി ഉണ്ടാകും ഊണ് കഴിക്കാൻ. അതും പറഞ്ഞ് അവൻ റോഡിലേക്ക് നടന്നു. അവിടെയെല്ലാം തന്നെ ആ രൂപത്തെ അവൻ തിരഞ്ഞു. കാടുപിടിച്ചു കിടക്കുന്ന ആ പീടിക തിണ്ണയിലേക്ക് അവൻ കയറിച്ചെന്നു. ഒരുപാട് സമയം അവിടെ നിൽക്കാൻ അവരാ പഴയ കാര്യങ്ങളെല്ലാം തന്നെ അവന്റെ ഓർമ്മയിലേക്ക് ഇരച്ചു കയറി വന്നു.

പിന്നീട് ബൈബിൾ ചേട്ടനെ കണ്ടെത്തി അയാൾ തിരികെ വീട്ടിലേക്ക് നടന്നു ഭക്ഷണം കൊടുത്തു. ആർത്തിയോടുകൂടി ഭക്ഷണം കഴിക്കുന്ന അയാളെ കണ്ടു നെഞ്ചു തകരുകയായിരുന്നു ആ യുവാവിന്റെ. എങ്ങനെ ജീവിച്ചിരുന്ന മനുഷ്യനാണ് കാലമായാളെ കൊണ്ട് എത്തിച്ച അവസ്ഥ ഓർത്ത് നിന്നു. ഭക്ഷണം കഴിച്ച് തിരികെ നടക്കുമ്പോൾ ഓടിവന്ന് അമ്മ ചോദിച്ചു കൈമൾ ചേട്ടൻ നിന്നെ നോക്കി ചിരിച്ചുവോ. എനിക്കങ്ങനെ തോന്നി കുറെ നാളായി ആമുഖത്ത് ഒരു ചിരി കണ്ടിട്ട്. അമ്മ പോയപ്പോൾ ആ യുവാവ് മനസ്സിൽ പറഞ്ഞു അതെ കൈമൾ ചേട്ടൻ എന്നെ നോക്കി ചിരിച്ചു. ഞാൻ അയാൾക്ക് ഞാൻ ശാപമോക്ഷം കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *