പ്രസവത്തിൽ തന്നെ അമ്മ മരിച്ചപ്പോൾ വേറെ കല്യാണം കഴിക്കാതെ ഒരേയൊരു മകളായ മാളവികയെ വളരെ നന്നായിയാണ് വളർത്തി വലുതാക്കിയത്. കൃഷികാരനായിരുന്നു ആ പിതാവ്. ഒരു ദിവസം പണിയെല്ലാം കഴിഞ്ഞ് രവി മകളെ വിളിച്ചു. കുടിക്കാൻ കുറച്ചു വെള്ളം എനിക്ക് തീരെ വയ്യ. ഓടിവന്ന അച്ഛന് വെള്ളം കൊടുത്തുകൊണ്ട് അവൾ ചോദിച്ചു എന്തുപറ്റി അച്ഛാ. പേടിക്കാൻ ഒന്നുമില്ല മകളെ ചെറിയൊരു ക്ഷീണം അത്രയേ ഉള്ളൂ. അച്ഛനെ നോക്കിക്കൊണ്ട് മാളവിക പറഞ്ഞു.
അച്ഛാ അരവിന്ദേട്ടന്റെ വീട്ടിൽ എന്ന് വിളിച്ചിരുന്നു കല്യാണത്തിന്റെ ഒരുക്കങ്ങൾ എന്തൊക്കെയായി എന്ന് അന്വേഷിച്ചു. ഒരു ചെറിയ പുഞ്ചിരിയോടെ അയാൾ തലയാട്ടി. അമ്മയില്ലാതെ വളർന്ന കുട്ടിയാണ് മാളവിക. വളർന്നു വലുതായതിനു ശേഷം കോളേജിൽ അവളെ പഠിപ്പിക്കുന്ന സാറിന് അവളെ വിവാഹം കഴിക്കണമെന്നും ഒരുപാട് ഇഷ്ടമാണെന്നും പറഞ്ഞ് കല്യാണാലോചനയുമായി എത്തി. നല്ല ഒരു ബന്ധം ആയതുകൊണ്ട് അച്ഛനും അത് വളരെയധികം സന്തോഷമായിരുന്നു. വിവാഹത്തിന് ഒരുക്കങ്ങൾ എല്ലാം വീട്ടിൽ തകൃതിയായി നടക്കുകയാണ്.
ബന്ധുക്കൾ എല്ലാവരും തന്നെ വീട്ടിലേക്ക് വന്നു കൊണ്ടിരിക്കുന്നു. അതിനിടയിലാണ് വീട്ടിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയെ കണ്ടു രവി ഞെട്ടി പോയത്. തന്റെ ബാല്യകാല സുഹൃത്ത് നന്ദിനി. സഫലമാകാതെ പോയ തീവ്ര പ്രണയത്തിന്റെ ഇന്നും കെട്ടുപോകാത്ത കനലാണ് നന്ദിനി. രവിയേട്ടാ എന്ന് വിളിച്ചുകൊണ്ടുള്ള അവളുടെ വിളി പഴയ കാര്യങ്ങളിലേക്ക് അയാളെ നടത്തിച്ചു. സുഹൃത്തിന്റെ മകളുടെ വിവാഹം സ്വത്ത് മൂലം നടക്കാതെ പോയപ്പോൾ കെട്ടട താലി എന്ന അച്ഛന്റെ ഒരേ ഒരു വാക്കിന് മുൻപിൽ തകർന്നു പോയതാണ് തന്റെ പ്രണയം.
ഇപ്പോഴും വിവാഹം കഴിക്കാതെ ജീവിക്കുകയാണ് നന്ദിനി എന്നറിഞ്ഞപ്പോൾ അയാളുടെ മനസ്സ് തേങ്ങി. മകളുടെ അടുത്തേക്ക് നന്ദിനിയെ അവർ കൂട്ടിക്കൊണ്ടു പോയി. അച്ഛനെ കണ്ടതും ഒരു ചെറിയ ചിരിയോടെ മാളവിക പറഞ്ഞു. ഞാൻ തന്നെയാണ് നന്ദിനി ആന്റിയെ വിളിച്ചത്. അച്ഛന്റെ പെട്ടിയിൽ നിന്ന് ഫോട്ടോയും മറ്റും എനിക്ക് കിട്ടി. നന്ദിനി മാളവികയെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഒരു ചുംബനം നൽകി. പിറ്റേദിവസം വിവാഹം എല്ലാം മംഗളകരമായി നടന്നു. എല്ലാം കഴിഞ്ഞ് സദസ്സ് എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ മാളവിക അവരോട് എല്ലാമായി ഇരിക്കാൻ പറഞ്ഞു.
ഒരു കൈയിൽ അച്ഛനെയും മറ്റേ കയ്യിൽ നന്ദിനിയെയും പിടിച്ചു അവൾ അച്ഛനോട് പറഞ്ഞു. അച്ഛാ എന്റെ അമ്മ മരിച്ചിട്ടും വേറെ ആരെയും വിവാഹം കഴിക്കാതെ പൊന്നുപോലെ എന്നെ നോക്കി വളർത്തിയില്ല ഇതുവരെ ഞാൻ അച്ഛനോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോൾ ഞാൻ അച്ഛന് നൽകുന്ന ഒരു സമ്മാനമാണ് ഈ അമ്മ. ഇത് കേട്ടതും എല്ലാവരും പരസ്പരം നോക്കി. ഒരിക്കൽ എന്റെ അമ്മയ്ക്ക് വേണ്ടി കളഞ്ഞതല്ലേ അച്ഛാ ഈ അമ്മയോടുള്ള പ്രണയം.
ഇനി എന്റെ അച്ഛൻ ഒറ്റയ്ക്ക് ആവരുത്. ഇപ്പോഴും അച്ഛനോടുള്ള പ്രണയം മനസ്സിൽ കൊണ്ടു നടക്കുന്ന നന്ദിനി അമ്മയ്ക്ക് ഇനിയെങ്കിലും അച്ഛൻ തിരികെ നൽകണം. അച്ഛന്റെ സമ്മതത്തിനായി കാത്തുനിൽക്കുകയായിരുന്നു മകളും മരുമകനും. മാളവിക അച്ഛന് നേരെ നീട്ടിയ താലി നന്ദിനിയുടെ കഴുത്തിൽ ചാർത്തി ഒരു പുതിയ ജീവിതത്തിന് തുടക്കം കുറിക്കുകയായിരുന്നു രവി.