സ്റ്റാഫ് റൂമിൽ ഹെഡ്മാസ്റ്റർ അമയയുടെ അമ്മയെ ചീത്ത പറയുകയാണ്. നിങ്ങളുടെ മകൾക്ക് മാർക്ക് കുറഞ്ഞു പോയതിന് മാർക്ക് കൂടുതൽ കിട്ടിയ അപർണയുടെ കയ്യിൽ കോമ്പസ് കൊണ്ട് കുത്തകയാണോ ചെയ്യേണ്ടത്. ഹെഡ്മാസ്റ്ററുടെ ചോദ്യത്തിനു മുൻപിൽ ഒന്നും പറയാനാകാതെ അമ്മ ഇരുന്നു. കഴിഞ്ഞ എല്ലാ പരീക്ഷയ്ക്കും ഒന്നാം റാങ്ക് വാങ്ങി ഇത്തവണ രണ്ടാം റാങ്ക് വാങ്ങിയതിന്റെ സങ്കടത്തിലാണ് അവൾ അങ്ങനെ ചെയ്തു പോയത്.
എനിക്ക് ആ കുട്ടിയെ ഒന്ന് കാണാൻ സാധിക്കുമോ. എന്നു വേണമെങ്കിലും ഞാൻ ചെയ്യാം. പിന്നെ നിങ്ങൾ എന്നെ മാത്രം കുറ്റം പറയേണ്ട. മക്കൾ വീട്ടിലുള്ളതിനേക്കാൾ കൂടുതൽ സമയം സ്കൂളിൽ അല്ലേ ചിലവഴിക്കുന്നത് നിങ്ങളെ വിശ്വസിച്ചല്ലേ ഞങ്ങൾ കുട്ടികളെ അയക്കുന്നത് അപ്പോൾ അവരെ ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വം അല്ലേ. അമ്മ ടീച്ചർമാരെ ചീത്ത പറയാൻ തുടങ്ങി. ഹെഡ്മാസ്റ്റർ ഇടപെട്ടുകൊണ്ട് പറഞ്ഞു. ആ കുട്ടി ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് അവളുടെ വിദ്യാഭ്യാസം നോക്കുന്നത് ഞാനാണ്.
നിങ്ങൾ അവളെ കാണാൻ പോകുന്നതിനു മുൻപ് എനിക്ക് അമയയോട് കുറച്ചു സംസാരിക്കണം. എന്നും പറഞ്ഞ് ഫാദർ അവളെയും കൂട്ടി പുറത്തേക്ക് നടന്നു. അവളോട് ചോദിച്ചു നീ എന്തിനാണ് അപർണയുടെ കയ്യിൽ കുത്തിയത്. അമയ മറുപടി പറഞ്ഞു. അത് ഫാദർ എനിക്ക് ആർക്കും കുറഞ്ഞപ്പോൾ വീട്ടിൽ അച്ഛൻ എന്നെ കുറെ തല്ലി. അമ്മ എനിക്ക് അന്ന് ചോറ് തന്നില്ല. എന്നും രാത്രി പാല് കുടിക്കാൻ വന്നിരുന്ന അമ്മ പിന്നെ തരാതെയായി. ക്ലാസിൽ കുട്ടികൾ എല്ലാവരും സംശയങ്ങളെല്ലാം അവളോട് ചോദിക്കുകയായി. എല്ലാവരും എന്നെ ഒരുപാട് കളിയാക്കി. അതിന്റെ ദേഷ്യത്തിന് ചെയ്തു പോയതാണ്.
ഇതു കേട്ട് ഫാദർ മറുപടി പറഞ്ഞു. അവൾ നിന്നെപ്പോലെയല്ല അച്ഛനില്ലാത്ത കുട്ടിയാണ് മറ്റുള്ളവരുടെ വീട്ടിൽ പണിയെടുത്താണ് അവളുടെ അമ്മ അവളെ നോക്കുന്നത് അവളുടെ എല്ലാ വിദ്യാഭ്യാസ ചിലവുകളും നോക്കുന്നത് ഞാനാണ് ആകെ അവൾക്ക് ഞാൻ കൊടുത്ത ഉടുപ്പുകളും പുസ്തകങ്ങളും മാത്രമാണ് കൂട്ട്. നിന്നെപ്പോലെ ഒരു സൗകര്യങ്ങളൊന്നും തന്നെ അവൾക്കില്ല. ഈ വട്ടം അവൾ ഒന്നാം റാങ്ക് വാങ്ങി എങ്കിൽ അടുത്ത വട്ടം നീ അവളെക്കാൾ പഠിച്ച് മാർക്ക് വാങ്ങണം അതല്ലാതെ അവളെ ഉപദ്രവിച്ചതുകൊണ്ട് എന്താണ് പ്രയോജനം.
സ്വന്തം തെറ്റ് മനസ്സിലാക്കിയ അമയ ഫാദറിനോട് പറഞ്ഞു അവളെ കാണണമെന്ന്. തിരികെ വന്നതിനുശേഷം ഫാദർ അമ്മയോട് പറഞ്ഞു. നിങ്ങൾ എന്തിനാണ് കുട്ടികളെ ഇതുപോലെ ശിക്ഷിക്കുന്നത്. മാർക്ക് കുറഞ്ഞു എന്ന് വിചാരിച്ചു അവരെ ശിക്ഷിക്കാതെ അവരുടെ കൂടെ നിന്ന് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. നിങ്ങളെല്ലാം ഒരുപാട് വിദ്യാഭ്യാസമുള്ള വരില്ലേ എന്തിനാണ് കുട്ടികളോട് ഇതുപോലെ പെരുമാറുന്നത്. അവളുടെ അമ്മയ്ക്കും അവൾ ചെയ്ത തെറ്റ് മനസ്സിലായി. അമയ അപർണയെ കാണാൻ പോയി.
കോമ്പസ് കൊണ്ട് കുത്തിയിട്ടും അപർണയ്ക്ക് ഒട്ടും പരാതി ഉണ്ടായിരുന്നില്ല. നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ അമയാ ചോദിച്ചു. അപർണ പറഞ്ഞു ഇല്ല. അടുത്ത പരീക്ഷയ്ക്ക് നീ ഒന്നാം റാങ്ക് വാങ്ങി ഞാൻ നിന്റെ കയ്യിൽ കോമ്പസ് കൊണ്ട് കുത്താം. ഒരു ചെറിയ ചിരിയോടെ അവൾ പറഞ്ഞു. ഇരുവരും കൈകൾ കോർത്ത് കൂട്ടുകാരായി. ഇതു കണ്ട് ഫാദർ പറഞ്ഞു കണ്ടോ ഇതാണ് കുട്ടികൾ. ഇനിയെങ്കിലും അവരെ മനസ്സിലാക്കി അവരോടൊപ്പം നിന്ന് അവരെ പഠിക്കാൻ പ്രോത്സാഹിപ്പിക്കുക. അതാണ് ചെയ്യേണ്ടത്.