sslc പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടിയെ അനുമോദിക്കുന്നതിനും സമ്മാനദാനം നൽകുന്നതിനും സംഘടിപ്പിച്ച വേദി. ജില്ലയിലെ ഉയർന്ന പണക്കാരും അതുപോലെ രാഷ്ട്രീയപ്രവർത്തകരും എല്ലാം പങ്കെടുക്കുന്ന വലിയ വേദി. ഈ അനുമോദന ചടങ്ങിന്റെ പ്രത്യേകത അവസാന റാങ്ക് ഉള്ളവനെ ആദ്യം വിളിക്കുകയും അതുപോലെ ഫസ്റ്റ് റാങ്ക് കിട്ടിയ കുട്ടിയെ അവസാനം വിളിക്കുകയുമാണ് ചെയ്യുന്നത്.
ജില്ലയിൽ മികച്ച വിജയം നേടിയ 10 കുട്ടികളെയാണ് വിളിക്കുന്നത്. ആദ്യത്തെ 9 കുട്ടികളുടെയും സ്റ്റേജിൽ വെച്ച് അഭിനന്ദിക്കുകയും സമ്മാനദാനം നൽകുകയും ചെയ്തു. ഇതിൽ അവസാന റാങ്ക് കരസ്ഥമാക്കിയ കുട്ടിയെ വിളിച്ച് എന്താണ് പറയാനുള്ളതെന്ന് അവതാരിക ചോദിച്ചപ്പോൾ. തന്റെ ഈ വിജയത്തിന് കാരണമായ അധ്യാപകരോടും സ്കൂളിനോടും എല്ലാം നന്ദി പറയുന്നു. അതോടൊപ്പം അമ്മ പ്രൊഫസർ ആണ് അച്ഛൻ ബാങ്കിൽ ജോലി ചെയ്യുന്നു അതെല്ലാം തന്നെ എന്റെ വിജയത്തിന് വളരെയധികം സഹായിച്ചിട്ടുണ്ട്.
എന്നായിരുന്നു ആ കുട്ടിയുടെ മറുപടി. സമ്മാനം കരസ്ഥമാക്കിയ ഒൻപത് കുട്ടികൾക്കും പറയാനുള്ളത് ഏറെ സമാനമായ കാര്യങ്ങൾ ആയിരുന്നു. ആ കുട്ടികളുടെ മാതാപിതാക്കൾ എല്ലാവരും തന്നെ സദസ്സിന്റെ മുൻനിരയിൽ ഇരിക്കുന്നുമുണ്ട്. അതിനുശേഷം ആയിരുന്നു ആദ്യ റാങ്ക് കിട്ടിയ അരുൺ കൃഷ്ണനെ ഉപകാരം സ്വീകരിക്കാൻ വിളിക്കുകയും എന്താണ് പറയാനുള്ളതെന്ന് ചോദിക്കുകയും ചെയ്തു.
സ്റ്റേജിൽ വെച്ച് അരുൺ കൃഷ്ണൻ ആദ്യം തിരഞ്ഞത് അമ്മയെയാണ്. വീടിന്റെ ഒരു മൂലയിൽ ഇരുന്നുകൊണ്ട് മകന്റെ വിജയത്തിൽ സന്തോഷിക്കുന്ന അമ്മയെയാണ് അരുൺ കണ്ടത്. അവനൊന്നു മാത്രമാണ് ആവശ്യപ്പെട്ടത്. എനിക്കുള്ള സമ്മാനം എന്റെ അമ്മ തരണം എന്നു മാത്രമായിരുന്നു. സ്റ്റേജിൽ ഇരിക്കുന്നവർ പരസ്പരം നോക്കി.
സമ്മാനം നൽകുന്നതിന് എത്തിയ ചീഫ് ടെസ്റ്റ് പോലും അത്ഭുതപ്പെട്ടുപോയി. പിന്നെ അവതാരികയെ വിളിച്ച് അമ്മയെ വിളിക്കാനായി ആവശ്യപ്പെട്ടു. ശരി, ആരാണ് നിന്റെ അമ്മ പ്രൊഫസർ ആണോ വക്കീലാണോ ഡോക്ടർ ആണോ ഈ ചോദ്യത്തിന് അല്പനേരത്തെ മൗനത്തിനുശേഷം അരുൺ നൽകിയ മറുപടി എന്റെ അമ്മ ഒരു പപ്പട തൊഴിലാളിയാണ് എന്നാണ്.
എന്റെ ഈ വിജയത്തിന് പിന്നിൽ എന്റെ അമ്മയുടെ പ്രാർത്ഥനയും അധ്വാനവും കണ്ണീരുമാണ് അമ്മയുടെ കഷ്ടപ്പാടിന്റെ വിലയാണ് എന്റെ വിജയം. അച്ഛനെ കണ്ട് ഓർമ്മ എനിക്കില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് എന്റെ അമ്മ. മണ്ണെണ്ണ വിളക്കിന്റെ ഇരുണ്ട വെളിച്ചത്തിൽ ഞാൻ പഠിക്കാനിരിക്കുമ്പോൾ അമ്മ എന്റെ കൂടെ ഇരുന്ന പപ്പടം ഉണ്ടാകും.
എന്റെ പഠനം തീരുന്നത് വരെ എനിക്ക് കാവലായി അമ്മ ഉറക്കമില്ലാതെ എപ്പോഴും ഉണ്ടാകും. ഞാൻ സ്കൂളിലേക്ക് പോകുമ്പോൾ രാത്രിയിൽ ഉണ്ടാക്കിയ പപ്പടം എല്ലാ വീടുകളിലും കൊണ്ടുപോയി വിറ്റാണ് അമ്മ എന്നെ പഠിപ്പിക്കുന്നത്. സ്കൂളില്ലാത്ത ദിവസങ്ങളിൽ ഞാൻ പപ്പടം വിൽക്കാൻ പോകും. അത്രയും എന്നെ കഷ്ടപ്പെട്ട് വളർത്തിയ എന്റെ അമ്മയിൽ നിന്നും എനിക്ക് സമ്മാനം ഏറ്റു വാങ്ങണം.
വേദിയിൽ എല്ലാവരും തന്നെ അരുണിന്റെ വാക്കുകളെ ശ്രദ്ധയോടെ കേട്ടിരുന്നു. എല്ലാവർക്കും തന്നെ അമ്മയെ കാണുവാൻ വലിയ ആകാംക്ഷയും ഉണ്ടായി. അവതാരിക ലക്ഷ്മി അമ്മയെ സ്റ്റേജിലേക്ക് വിളിച്ചു. നനഞ്ഞ കണ്ണുകളോടെ ഒരു പഴയ സാരി തേച്ചു മിനുക്കി പതിയെ സ്റ്റേജിലേക്ക് കയറി.
ആ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടെന്നാൽ തന്റെ ജീവിതത്തിൽ ഇത്രയും വലിയൊരു സ്റ്റേജിൽ ആദ്യമായാണ് ആ അമ്മ കാല് കുത്തുന്നത്. അതിന്റെ ഒരു അങ്കലാപ്പും പേടിയും അമ്മയുണ്ടായിരുന്നു. സ്റ്റേഷനിൽ കയറി അരുണിനെ അമ്മ വാരിപ്പുണർന്നു ചുംബിച്ചു. അരുൺ പറഞ്ഞു എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനമാണ് അമ്മയുടെ ഈ ചുംബനം ഞാൻ തളർന്നു.
പോകുമ്പോഴും എന്നെ ഉണർത്തുന്നത് അമ്മയുടെ ഈ ചുംബനമാണ്. അതുകൊണ്ടുതന്നെ എനിക്ക് നൽകേണ്ട ഈ സമ്മാനം എന്റെ അമ്മയ്ക്ക് നൽകണമെന്ന് ചീഫ് ഗസ്റ്റിനോട് അരുൺ അപേക്ഷിക്കുകയും ചെയ്തു. അമ്മയ്ക്ക് സമ്മാനം നൽകിക്കൊണ്ട് ചീഫ് ഗസ്റ്റ് പറഞ്ഞു ഈ അമ്മ കുറെ വർഷങ്ങൾക്കു മുമ്പ് മകനെ സ്കൂളിൽ ചേർക്കുന്നതിനായി എത്തിയിരുന്നു.
അന്ന് ഞാൻ ഇവിടെ ആക്ഷേപിച്ചു വിട്ടു പപ്പടം ഉണ്ടാക്കുന്നവന്റെ മക്കളെ ഏതെങ്കിലും ഗവൺമെന്റ് സ്കൂളിൽ പഠിച്ചോട്ടെ എന്ന് പറഞ്ഞ് ഞാൻ അവരെ ഇറക്കി വിട്ടു എന്നാൽ ഇപ്പോൾ ഞാൻ അതിൽ വളരെയധികം ക്ഷമ ചോദിക്കുന്നു. അതുപോലെ തന്നെ ഈ മകന്റെ തുടർന്നുള്ള എല്ലാ പഠനത്തിന്റെ ചിലവുകളും ഞാൻ വഹിച്ചു കൊള്ളാം എന്നും മക്കളെ എങ്ങനെ സ്നേഹത്തോടെ ഇടപഴകണമെന്ന് ഇവരെന്നെ പഠിപ്പിക്കുകയും ചെയ്തു എന്ന് ചീഫ് ഗസ്റ്റ് വേദിയിൽ പറഞ്ഞു. നിറഞ്ഞ കൈയ്യടി ആയിരുന്നു എല്ലാവരും തന്നെ നൽകിയത്. പണത്തിനും പദവിക്കും മേലെയാണ് അച്ഛനും അമ്മയും മക്കളും തമ്മിലുള്ള ബന്ധം എന്നെ കൂടുതൽ ഊട്ടി ഉറപ്പിക്കുന്നത് ആയിരുന്നു അരുണിന്റെ ഈ ജീവിതം.