അരേ മുംബൈ വാല.!! പാനി പൂരി ആസ്വദിച്ചു കഴിച്ച് പൂർണിമ ഇന്ദ്രജിത്ത്.. പൂർണിമ എവിടെയാണെന്ന് തിരക്കി ആരാധകർ.. | poornima Share New Photos

മലയാള സിനിമയെ സ്നേഹിക്കുന്ന എല്ലാവർക്കും വളരെയധികം പ്രിയങ്കരി ആയ നടിയാണ് പൂർണിമ ഇന്ദ്രജിത്ത്. നിരവധി മലയാള സിനിമകളിലൂടെ മറക്കാനാവാത്ത ഒട്ടനവധി കഥാപാത്രങ്ങൾ സമ്മാനിച്ച താരമാണ് പൂർണിമ ഇന്ദ്രജിത്ത്. ഒരു നടി എന്നതിന് പുറമേ എല്ലാവരും അറിയപ്പെടുന്ന ഒരു ഫാഷൻ ഡിസൈനർ കൂടിയാണ് താരം . തന്റെ ഓരോ പുതിയ ഡിസൈനുകളും ആരാധകർക്കായി താരം പങ്കുവെക്കാറുണ്ട്.

   

അതിനെല്ലാം തന്നെ പ്രേക്ഷകർ വലിയ സ്വീകാര്യത നൽകാറുമുണ്ട്. പൂർണിമ കുടുംബത്തോടൊപ്പം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും കാണാൻ എല്ലാവരും വളരെയധികം ആകാംക്ഷയും ഉണ്ടാക്കാറുണ്ട്. കൂടുതലും മക്കളുടെ കൂടെയുള്ള സന്തോഷ നിമിഷങ്ങൾ അറിയാനാണ് എല്ലാവരും താൽപര്യം കാണിക്കാറുള്ളത്. പൂർണിമയുടെ എല്ലാ വിശേഷങ്ങളും തന്നെ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലുമാണ്.

ഇപ്പോൾ ഇതാ ഒരു പുതിയ ചിത്രം പൂർണിമ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. വളരെയധികം ആസ്വദിച്ച് പാനി പൂരി കഴിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ചിത്രം കണ്ട ഉടനെ എല്ലാവരും തിരക്കിയത് ഇപ്പോൾ മുംബൈയിലാണോ എന്നാണ്.

പാനി പൂരി എന്നു കേൾക്കുന്ന എല്ലാവർക്കും ആദ്യം ഓർമ്മ വരുന്നത് മുംബൈ നഗരത്തെ തന്നെയാണല്ലോ. അതുകൊണ്ടുതന്നെ എല്ലാവരും തിരക്കിയത് മുംബൈയിലാണോ എന്നാണ്. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. പൂർണിമ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും മലയാളികൾ എല്ലാം തന്നെ വളരെ പെട്ടെന്ന് ഏറ്റെടുക്കാറുണ്ട്. ഈ ചിത്രത്തെയും ആരാധകർ ഏറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *