മലയാളികൾക്ക് എല്ലാം പ്രിയങ്കരിയായ താരമാണ് നമിത പ്രമോദ്. മലയാളത്തിലെ മുൻനിര നായകന്മാരുടെ ഒപ്പം മികവുറ്റ കഥാപാത്രങ്ങൾ ചെയ്യുവാൻ നമിതയ്ക്ക് സാധിച്ചു അവയെല്ലാം തന്നെ ഇന്നും മലയാളി മനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നവയാണ്. ഇപ്പോഴും താരം സിനിമയിൽ വളരെയധികം സജീവമാണ്. സോഷ്യൽ മീഡിയയിലും വളരെയധികം സജീവമായ താരത്തിന്റെ എല്ലാ വിശേഷങ്ങൾക്കും തന്നെ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോൾ അനുജത്തിക്ക് പിറന്നാൾ ആശംസകൾ നൽകിയിരിക്കുകയാണ് നമിത.
അനുജത്തിയുമായുള്ള ഓർമ്മകൾ പങ്കുവെച്ചു കൊണ്ടാണ് താരം പിറന്നാൾ ആശംസകൾ നൽകിയത്. നമിത പറഞ്ഞത് ഇങ്ങനെ. “അമ്മ വീണ്ടും ഗർഭിണിയായിരുന്നപ്പോൾ ഞാൻ ഒരു സഹോദരനെയാണ് പ്രതീക്ഷിച്ചത് നാല് വയസുള്ള ഞാൻ എപ്പോഴും ഒപ്പം കളിക്കാൻ ഒരു ഇളയ സഹോദരനെ സ്വപ്നം കണ്ടിരുന്നു പക്ഷേ എന്റെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി നീ ജനിച്ചപ്പോൾ എനിക്ക് വലിയ നിരാശയായി. നീ ആദ്യ ചുവടുവെക്കാൻ വരെ നിന്റെ വില എനിക്ക് മനസ്സിലായില്ല പക്ഷേ നീ പിച്ചവെച്ച നാൾ മുതൽ നമ്മുടെ ബന്ധം ദൃഢമായി. പിന്നീട് എന്നും സുഖത്തിലും ദുഃഖത്തിലും നമ്മൾ ഒരുമിച്ച് നിന്നു.
ടിവി റിമോട്ട് ചിക്കൻ ലെഗ് പീസ് തുടങ്ങിയ നിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് വരെയുള്ള കാര്യങ്ങൾക്ക് നമ്മൾ പോരാടിയിരുന്നു. അമ്മയും അച്ഛനും നമ്മളെ കയ്യോടെ പിടികൂടിയപ്പോൾ എല്ലാം പരസ്പരം തുണയായി നിന്നു. നമ്മൾ ഡ്രസ്സ് ഷെയർ ചെയ്ത ധരിച്ചിരുന്നത് കാരണം നീ യുകെയിൽ പോയത് മുതൽ എന്റെ വാർഡ്രോബ് ഏതാണ്ട് ശൂന്യമാണ്. നീ എപ്പോഴും യുകെയിൽ പോകുന്നത് സ്വപ്നം കണ്ടിരുന്നുവെന്ന് ഓർമ്മവച്ച കാലം മുതൽ ഞാൻ കാണുന്നതാണ് സ്വപ്നത്തിന് പിന്നാലെ പോയ നീ എപ്പോഴും ധൈര്യമായി ചുവട് വച്ചിരുന്നു.
എന്നുള്ളതിൽ ഞാൻ അഭിമാനിക്കുന്നു ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നിസ്വാർത്ഥയുമായ വ്യക്തിയാണ് നീ എന്റെ മകളും സഹോദരിയും ഏറ്റവും അടുത്ത സുഹൃത്തും എന്റെ ലോകവും നീയാണ്. നീ പോയതിനു ശേഷം ആരുമില്ലാതെ ഞാൻ വിഷമിക്കാറുണ്ട്. നിന്നെപ്പോലെ ഒരു കുസൃതിയെ എനിക്ക് തന്നതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു”. ഈ പോസ്റ്റിന് നിരവധി ആരാധകരാണ് ലൈക്കുകളും കമന്റുകളുമായി എത്തിയത്. അനുജത്തിക്ക് പിറന്നാൾ ആശംസകൾ നൽകിയും ആരാധകർ കമന്റുകൾ രേഖപ്പെടുത്തി.
View this post on Instagram