വേദിയെ ധന്യമാക്കി നവ്യയുടെ പുതിയ നൃത്തവിരുന്ന്. നൃത്തം കണ്ട് സ്വയം മറന്നു കാഴ്ചക്കാരും. എജ്ജാതി എനർജി പെർഫോമൻസ്. | Navya Nair Share New Dance Photos

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നവ്യാനായർ. നിഷ്കളങ്കമായ പെരുമാറ്റം കൊണ്ട് ഓരോ കുടുംബത്തിലെയും അംഗത്തെ പോലെയാണ് നവ്യയെ എല്ലാവരും കാണുന്നത്. വിവാഹത്തിനുശേഷം ഒരു നീണ്ട ഇടവേള കഴിഞ്ഞ് താരം നൃത്തത്തിലേക്കും അഭിനയ ജീവിതത്തിലേക്കും ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. തന്റെ രണ്ടാം വരവിൽ ഒരുത്തി എന്ന ചിത്രത്തിലൂടെ അതിശക്തമായ ഒരു സ്ത്രീ കഥാപാത്രം അഭിനയിക്കുകയും നിരവധി അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തു. അതോടൊപ്പം തന്നെ തന്റെ ഡാൻസും വളരെ മികച്ച രീതിയിൽ താരം കൊണ്ടുപോവുകയാണ്.

   

പുതിയ ഡാൻസ് ക്ലാസിന്റെയും ആരംഭവും അതോടനുബന്ധിച്ച് നടന്ന പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായിരുന്നു. അതുപോലെ തന്നെ സ്ഥലങ്ങളിൽ നൃത്ത പരിപാടിയുമായി വളരെയധികം തിരക്കിലും ആണ് നവ്യ നായർ. തന്റെ പുതിയ നൃത്ത ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട് അതിനെല്ലാം തന്നെ വലിയ സ്വീകാര്യത ലഭിക്കാറുമുണ്ട് എല്ലാ മലയാളി പ്രേക്ഷകരും നവ്യാനായർക്ക് പിന്തുണയായി എപ്പോഴും നിൽക്കാറുണ്ട്.

ഇപ്പോൾ ഇതാ ചങ്ങമ്പുഴ നൃത്ത ആസ്വാദക സദസ്സിൽ നവ്യ കാഴ്ചവെച്ച നൃത്തവിരുന്നിന്റെ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്നത്. അതുല്യമായ ഭാവസാന്ദ്രത കൊണ്ട് വീഡിയോ എല്ലാം തന്നെ ഇളക്കിമറിക്കുന്നതായിരുന്നു നവ്യയുടെ നൃത്തം. മുഖത്ത് വിരിയുന്ന വിവിധ ഭാവങ്ങൾ ഓരോ ചിത്രങ്ങളിലും നമുക്ക് കാണാൻ സാധിക്കും. തന്റെ നൃത്തം ആസ്വദിച്ച് കണ്ട് എല്ലാ കാണികൾക്കുമായി നന്ദി പറഞ്ഞുകൊണ്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നവ്യ നായർ.

മികച്ച പ്രതികരണത്തിന് എല്ലാവർക്കും നന്ദി. മഴ പോലെ കൈയ്യടി പെയ്യുന്നതിനും നന്ദി. എന്നായിരുന്നു ചിത്രത്തിനൊപ്പം താരം പങ്കുവെച്ചത്. ചിത്രങ്ങൾക്ക് കമന്റ്മായി ഒരുപാട് ആരാധകരാണ് എത്തിയത്. നവ്യ ചേച്ചിയുടെ ഡാൻസ് പെർഫോമൻസിനെ ഒരുപാട് ഡിമാൻഡ് കൂടി വരുകയാണ്. ചേച്ചിയുടെ പുറകെ ആണ് ഇപ്പോൾ എല്ലാ അസോസിയേഷനും കമ്മിറ്റിക്കാരും. നൃത്തത്തിൽ ചേച്ചി അർപ്പിച്ച കഠിന പരിശ്രമത്തിന്റെ ഫലം ഇനിയും അനുഗ്രഹങ്ങൾ വാരി കോരി ഈശ്വരൻ തരട്ടെ, ദൂരത്ത് നിന്ന് ചേച്ചിയുടെ ഡാൻസ് കാണാൻ പറ്റിയ ഒരുപാട് സന്തോഷം അന്നും ഇന്നും ഒരുപോലെ ഇഷ്ടം ചേച്ചിയോട്. എന്നെല്ലാം നിരവധി കമന്റുകൾ ആരാധകർ പങ്കുവെച്ചു.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *