പുതിയ വർഷത്തെ നല്ല തുടക്കത്തിനായി ഒരുങ്ങി താരദമ്പതികൾ.. ഇരുവരുടെയും പ്രണയാർദ്രമായ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. | Mahalakshmi Share New Photos

ആരാധകർക്കെല്ലാം വളരെയധികം സ്നേഹമുള്ള താരദമ്പതികൾ ആണ് രവീന്ദ്രൻ ചന്ദ്രശേഖറും മഹാലക്ഷ്മിയും. ലിബ്ര എന്ന തമിഴ്നാട്ടിലെ വളരെ പ്രശസ്തമായ സിനിമ നിർമ്മാണ കമ്പനിയുടെ ഉടമയാണ് രവീന്ദ്രൻ. സുട്ട കഥൈ, നടനും നന്ദിനിയും തുടങ്ങിയ നിരവധി ചിത്രങ്ങളാണ് രവീന്ദ്രൻ നിർമ്മിച്ചിട്ടുള്ളത്. നടിയും അവതാരികയും ആയ മഹാലക്ഷ്മിയെയാണ് രവീന്ദ്രൻ വിവാഹം കഴിച്ചിരിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഈവരും വിവാഹിതരായത്. അതുകൊണ്ടുതന്നെ എല്ലാവർക്കും ഇവരുടെ ജീവിത വിശേഷങ്ങൾ കൗതുകം ഉണർത്തുന്നതാണ്.

   

ഇവരുടെ വിവാഹവും അതിനോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ സ്വീകാര്യതയായിരുന്നു ഉണ്ടായിരുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായി നിൽക്കുന്ന ഇരുവരും പങ്കുവെക്കുന്ന ഓരോ ജീവിത വിശേഷങ്ങൾക്കും ആരാധകർ എല്ലാവരും നിറഞ്ഞ മനസ്സോടെ സ്വീകരിക്കാറുണ്ട്. രവീന്ദ്രൻ നിർമ്മിച്ച വെടിയും വരെ, കാത്തിരി എന്ന ചിത്രങ്ങളിൽ മഹാലക്ഷ്മി നായികയായി അഭിനയിച്ചിട്ടുണ്ട്.

അവിടെ നിന്നായിരുന്നു ഇരുവരും ആയുള്ള പ്രണയം ആരംഭിക്കുന്നത്.ഇവരുടെ വിവാഹ സമയത്ത് നിരവധി ഗോസിപ്പുകൾ വരുന്നു എങ്കിലും ഇപ്പോൾ അതിനെ എല്ലാം കാറ്റിൽ പറത്തി കൊണ്ട് വളരെ മനോഹരമായി ഇരുവരും ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു. ഇപ്പോൾ ഇതാ മഹാലക്ഷ്മിക്കായി ഇരുവരുടെയും ചിത്രങ്ങൾ അടങ്ങിയ വരും വർഷത്തെ കലണ്ടർ സമ്മാനമായി ക്രാഫ് ഗേൾ എന്ന ഒരു ആർട്സ് സ്റ്റോറിൽ നിന്നും ഒരു സമ്മാനം നൽകിയിരിക്കുകയാണ്. മഹാലക്ഷ്മിയാണ് ഇതിന്റെ ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

ഈ ചിത്രങ്ങൾ എനിക്ക് വളരെയധികം ബന്ധമുള്ളവയാണെന്നും. അവയെല്ലാം വളരെയധികം മനോഹരമായി ചിട്ടപ്പെടുത്തിയിട്ടുണ്ടെന്നും. ഇത് തയ്യാറാക്കാനായി എടുത്ത അധ്വാനത്തിനും മഹാലക്ഷ്മി വളരെയധികം നന്ദി പറഞ്ഞുകൊള്ളുന്നു. നിരവധി ആരാധകരാണ് ഈ ചിത്രങ്ങൾ കണ്ട് സോഷ്യൽ മീഡിയയിൽ എത്തിയത്. ചിത്രങ്ങൾ വളരെയധികം മനോഹരം ആയിട്ടുണ്ടെന്നും ആരാധകർ അഭിപ്രായപ്പെട്ടു. ഇതിനോടകം തന്നെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *