ക്ലാസ്മേറ്റ് എന്ന ചിത്രത്തിലെ ഒരേയൊരു ഗാനം കൊണ്ട് മലയാളി മനസ്സുകളിൽ ഇടം നേടിയ നടനാണ് നരേൻ. തുടർന്ന് നിരവധി മലയാള സിനിമകളിലും തമിഴ് സിനിമകളിലും മികച്ച കഥാപാത്രങ്ങൾ അഭിനയിക്കാൻ നരേന് സാധിച്ചു. ഏതാനും മാസങ്ങൾക്കു മുൻപാണ് തന്റെ പതിനഞ്ചാം വിവാഹ വാർഷിക ദിവസം ഞങ്ങൾ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന് സന്തോഷവാർത്ത നടനും ഭാര്യ മഞ്ജു ഹരിദാസും ചേർന്ന് അറിയിച്ചത്. ഇപ്പോഴിതാ ഭാര്യ രണ്ടാമത്തെ കണ്മണിക്ക് ജന്മം നൽകിയിരിക്കുകയാണ് എന്ന സന്തോഷ വാർത്തയാണ് നരേൻ അറിയിച്ചിരിക്കുന്നത്.
ഒരാൺ കുഞ്ഞാണ് ഇരുവർക്കും ജനിച്ചിരിക്കുന്നത്. ഒരു നല്ല വാർത്ത അറിയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഞങ്ങൾക്ക് ഒരാൺകുഞ്ഞ് ജനിച്ചിരിക്കുന്നു എന്ന വാക്കുകളോടെയാണ് കുഞ്ഞിന്റെ കൈ ചേർത്തുപിടിച്ചുള്ള ഫോട്ടോ ആരാധകർക്കായി പങ്കുവെച്ചത്. നിമിഷം നേരം കൊണ്ടാണ് നരേന്റെ ഈ വാക്കുകൾ ആരാധകരും മറ്റു താരങ്ങളും ഏറ്റെടുത്തത്. നടന്റെ അടുത്ത സുഹൃത്തായ മീരാ ജാസ്മിൻ ആണ് ആദ്യമായി ആശംസകൾ നൽകി സോഷ്യൽ മീഡിയയിൽ എത്തിയത്.
തുടർന്ന് ജയസൂര്യ, ഷറഫുദ്ദീൻ, അഞ്ജന അപ്പുക്കുട്ടൻ, സംവൃത സുനിൽ തുടങ്ങി നിരവധി താരങ്ങൾ ഇവർക്ക് ആശംസകൾ നൽകിയെത്തി. ഡിസംബറിൽ ആണ് ഡേറ്റ് എന്ന് പുതിയ അഥിതിയെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് എന്നും അടുത്തിടെ അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. പതിനാലാം വയസ്സിൽ ചേച്ചി ആയതിന്റെ സന്തോഷത്തിലാണ് മൂത്തമകൾ തന്മയി. വൈകി വന്ന വസന്തം പോലെ വന്ന കുഞ്ഞ് അതിഥിയുടെ വരവ് ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം.
ഏറ്റവും സന്തോഷമായി ഇരിക്കുന്നത് മൂത്തമകൾ തന്നെയാണ്. സ്കൂളിൽ പോലും പോകാതെ അമ്മയ്ക്ക് കൂട്ടിയിരിക്കുകയായിരുന്നു തന്മയി ഇത്രയും ദിവസം. ഇനിയുള്ള ദിവസങ്ങളിൽ കുഞ്ഞുവാവയ്ക്ക് ഒപ്പം ആഘോഷമാക്കാൻ ആണ് തന്മയി തീരുമാനിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് കുടുംബത്തിന് ആശംസകൾ നൽകിക്കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. കുഞ്ഞിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.