മലയാള സിനിമ ലോകത്ത് ഹിറ്റ് പാട്ടുകൾ മാത്രം സമ്മാനിച്ച ഗായകനാണ് എം ജി ശ്രീകുമാർ. മലയാളിയെ മനസ്സുകളിൽ എന്നും മായാത്ത നിരവധി ഗാനങ്ങൾ സമ്മാനിച്ച എം ജി ശ്രീകുമാറിനെ എല്ലാവർക്കും തന്നെ വളരെ ഇഷ്ടമാണ്. അതെ ഇഷ്ട്ടം തന്നെയാണ് ഭാര്യയായ ലേഖയോടുള്ളത്. സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ളതുകൊണ്ട് തന്നെ താരത്തിന്റെ എല്ലാ വിശേഷങ്ങളും പ്രേക്ഷകർ അറിയാറുണ്ട്.
ഇപ്പോഴും ഏതു പരിപാടിക്ക് പോയാലും ഇരുവരും ഒന്നിച്ചുണ്ടാകുന്നതു കൊണ്ട് തന്നെ ലേഖയെയും എം ശ്രീകുമാറിനെയും മലയാളികൾക്ക് ഏറെ പരിചിതമാണ്. ഇപ്പോൾ ലേഖയുടെ പിറന്നാൾ ആഘോഷിക്കാൻ ഇരുവരും ലോകം ചുറ്റി കറങ്ങുകയാണ്. അതിനിടയിൽ നിന്നെടുത്ത ചിത്രങ്ങൾ ഭാര്യക്ക് പിറന്നാൾ ആശംസകൾ നൽകി എം ജി ശ്രീകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഭാര്യക്ക് പിറന്നാൾ ആശംസിച്ചുകൊണ്ട് താരം പങ്കുവെച്ച് ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.
ഭാര്യയെ ചേർത്തുപിടിച്ചുകൊണ്ട് ഉമ്മ നൽകുന്ന ചിത്രങ്ങളാണ് എന്റെ ശ്രീകുമാർ പങ്കുവെച്ചത്. നിരവധി ആരാധകരാണ് ഈ പോസ്റ്റിനു താഴെ പിറന്നാളാശംസകൾ നൽകിക്കൊണ്ട് മുന്നോട്ടുവന്നത്. അതുപോലെ തന്നെ ഭാര്യക്ക് പിറന്നാൾ ആശംസകൾ നൽകി ഒരു കുറിപ്പും പങ്കുവെച്ചു. ജന്മദിനാശംസകൾ എന്റെ പ്രിയേ ദൈവം നിങ്ങൾക്ക് സന്തോഷവും ആരോഗ്യവും സമ്പത്തും നൽകി അനുഗ്രഹിക്കട്ടെ. ഒത്തിരി സ്നേഹം.
എന്നാണ് സ്നേഹം തുളുമ്പുന്ന വാക്കുകളോടെ ഭാര്യയോടുള്ള ചിത്രങ്ങൾ എംജി പങ്കുവെച്ചത്. നിമിഷങ്ങൾ കൊണ്ട് ആരാധകരെല്ലാം ഇത് ഏറ്റെടുത്തു. ഇവരുടെ ജീവിതത്തിലെ കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ എല്ലാം തന്നെ അറിയാൻ ആരാധകർക്ക് വളരെയധികം ഇഷ്ടമാണ്. രണ്ടുപേരും തമ്മിലുള്ള പ്രണയം എല്ലാവർക്കും വളരെ ഇഷ്ടമാണ്. വിവാഹത്തിനു മുമ്പേ ഇരുവർക്കും ഇടയിൽ ഉണ്ടായിരുന്ന അതേ പ്രണയം തന്നെയാണ് ഇപ്പോഴും അവരുടെ കണ്ണുകളിൽ കാണാൻ കഴിയുന്നത് എന്ന് ആരാധകർ അഭിപ്രായങ്ങൾ പങ്കുവെച്ചു.