മമ്മൂട്ടിയുടെ മകൻ എന്നതിലുപരി തന്റെതായ കഴിവുകൊണ്ട് മലയാളി മനസ്സുകളിൽ ഇടം നേടിയ ഒരു താരമാണ് ദുൽഖർ സൽമാൻ. നിരവധി ആരാധകരാണ് കേരളത്തിനു പുറത്തും ലോകത്തെല്ലായിടത്തും ദുൽഖർ സൽമാന് ഉള്ളത്. താരത്തിന്റെ എല്ലാ ഭാഷയിലുള്ള ചിത്രങ്ങൾക്കും മലയാളികൾ നിറഞ്ഞ പിന്തുണ നൽകാറുണ്ട്. കുട്ടികൾ മുതൽ മുതിർന്നവർ വരെ നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഒട്ടും താര ജാഡ ഇല്ലാതെ എല്ലാവരോടും ഇടപഴുകുന്ന ദുൽഖറിനോട് എല്ലാവർക്കും ഒരു പ്രത്യേക താല്പര്യം ആണ് ഉള്ളത്.
ദുൽഖറിനെ മാത്രമല്ല കുടുംബാംഗങ്ങളെ എല്ലാം മലയാളികൾ ഏറെ സ്നേഹിക്കുന്നു. സിനിമ നടൻ എന്നതിലുപരി നിരവധി സാമൂഹികപ്രവർത്തനങ്ങളിലും താരം സജീവമായി പങ്കെടുക്കാറുണ്ട്. അത്തരത്തിൽ ദുൽഖർ സൽമാൻ ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഗുരുതരമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്കായി 100 സൗജന്യ ജീവൻ രക്ഷാ ശാസ്ത്രക്രിയകൾ പിന്തുണയ്ക്കുന്ന ഒരു സംരംഭത്തിന് ആണ് തുടക്കം കുറിച്ചിരിക്കുന്നത്. ആസ്റ്റർ ഹോസ്പിറ്റൽസ് കേരള, കൈറ്റ്സ് ഇന്ത്യ എന്നിവയുമായി സഹകരിച്ച് വേഫെയറേഴ്‌സ് ഡിക്യുഎഫ് 100 പീഡിയാട്രിക് സർജറികളും ഇൻറർവെൻഷണൽ നടപടിക്രമങ്ങളും ‘വേഫെറർ – ട്രീ ഓഫ് ലൈഫ്’ വഴി പാവപ്പെട്ട പശ്ചാത്തലത്തിലുള്ള കുട്ടികൾക്ക് വാഗ്ദാനം ചെയ്യുന്നു!
അടിസ്ഥാനപരമായി പുനർജന്മത്തിന്റെയും വളർച്ചയുടെയും വികാസത്തിന്റെയും പ്രതീകമായ ‘ജീവന്റെ വൃക്ഷം’ അർഹരായ എല്ലാ കുട്ടികൾക്കും മികച്ച ഭാവിയുടെ പ്രതീക്ഷയാണ്. ഉദാത്തമായ ഒരു ലക്ഷ്യം കൈവരിക്കുന്നതിന് പങ്കാളികളുമായി പങ്കാളികളാകുന്നതിനുള്ള ഒരു ബന്ധമായി വർത്തിക്കുന്ന മാതൃകാപരമായ പ്ലാറ്റ്ഫോം കൂടിയാണിത്.
പൂർണ്ണ ആരോഗ്യത്തോടെ മടങ്ങിവരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന അനേകർക്ക് ഈ സംരംഭം ജീവൻ നൽകുന്ന അവസരമായി മാറട്ടെയെന്ന് ഞങ്ങൾ ആശംസിക്കുന്നു. എന്നും തരാം ഇതിനോടൊപ്പം കൂട്ടിച്ചേർത്തു. നിരവധി ആരാധകരാണ് താരം പങ്കുവെച്ച ഈ പുതിയ സംരംഭത്തിന് പിന്തുണയായി സോഷ്യൽ മീഡിയയിൽ എത്തിയത്. സംരംഭം നന്നായി തന്നെ മുന്നോട്ടു പോകാൻ ആരാധകർ ആശംസകൾ നൽകുകയും ചെയ്തു.
View this post on Instagram