നീല ടീഷർട്ടിൽ ഭാവനയുടെ പുതിയ ലുക്ക്..!! താരം പങ്കുവച്ച ചിത്രങ്ങൾക്കെല്ലാം ലൈക്കുകളുടെ പ്രവാഹം… | Bhavana New Photos

മലയാള സിനിമയിലേക്ക് പരിമളം പരത്തി കടന്നുവന്ന നടിയാണ് ഭാവന. ഭാവന എന്ന് പറയുമ്പോൾ തന്നെ ആരാധകർ ആദ്യം ഓർക്കുന്നതും ആ കഥാപാത്രത്തെ തന്നെയുമാണ്. മലയാളികൾക്ക് മറക്കാനാവാത്ത നിരവധി നല്ല കഥാപാത്രങ്ങളിലൂടെ ഇന്നും മലയാളി മനസ്സുകളിൽ ഭാവന നിറഞ്ഞുനിൽക്കുന്നു. വിവാഹത്തിനുശേഷം സിനിമാ ലോകത്തേക്ക് ഒരു നീണ്ട ഇടവേള ഭാവന എടുത്തിരുന്നു.

   

എന്നിരുന്നാലും സോഷ്യൽ മീഡിയയിലും നിരവധി പ്രോഗ്രാമുകളിലും ഭാവന വളരെ സജീവമായി തന്നെ ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി ഫോട്ടോകളും വീഡിയോകളും പങ്കുവെക്കാറുണ്ട്. അവയെല്ലാം തന്നെ ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ഭാവന തന്റെ സോഷ്യൽ മീഡിയയിലൂടെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നു. നീല ടീഷർട്ടും ജീൻസും ധരിച്ച് അതീവ സുന്ദരിയായാണ് ഭാവന ചിത്രങ്ങളിൽ തിളങ്ങുന്നത്.

ചിത്രങ്ങൾക്ക് എല്ലാം തന്നെ നിരവധി ലൈക്കുകളും കമന്റുകളുമായി ആരാധകർ എത്തിയിട്ടുണ്ട്. വളരെ സുന്ദരിയായിരിക്കുന്നു എന്നാണ് കൂടുതൽ ആളുകളും അഭിപ്രായപ്പെട്ടത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമയിലേക്ക് കടന്നുവന്നിട്ടുണ്ട്. പ്രേക്ഷകർ എല്ലാവരും തന്നെ അതിന്റെ ആവേശത്തിലും കൂടിയാണ്. മലയാളികൾ ഒരുകാലത്ത് നെഞ്ചേറ്റിയ നായകന്മാരായാലും നായികമാരായാലും പിന്നീട് അവരെ ഒരിക്കലും കൈവിടില്ല എന്നതിന് ഭാവന ഒരു ഉദാഹരണമാണ്.

ഒരു താര ജാഡയും കൂടാതെ ഏതു പ്രായക്കാരോടും വളരെ സ്നേഹത്തോടെ സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്ന ഭാവനയോട് എപ്പോഴും മലയാളികൾക്ക് ഒരു ഇഷ്ടം കൂടുതലാണ്. ഭാവനയുടെ പുതിയ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഇനിയും താരത്തിന്റെ പുതിയ വിശേഷങ്ങൾക്കായാണ് ആരാധകർ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *