ഒരുത്തിക്ക് ശേഷം ജാനകിയായി നവ്യയുടെ രണ്ടാം തിരിച്ചുവരവ്.!!! പുതിയ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ച് നവ്യ നായർ… | Navya New Film

മലയാള സിനിമയിലേക്ക് ബാലാമണിയായി കടന്നുവന്ന് മലയാളി പ്രേക്ഷകരെയെല്ലാം കയ്യിൽ എടുത്ത നടിയാണ് നവ്യ നായർ. നിരവധി കുടുംബ കഥാപാത്രങ്ങൾ ചെയ്ത് നിരവധി ആരാധകരുടെ മനസ്സിൽ ഇടം നേടാൻ നവ്യ നായർക്ക് സാധിച്ചു. വിവാഹശേഷം സിനിമയിൽ നീണ്ട ഇടവേള എടുത്തെങ്കിലും പിന്നീട് ഒരു ശക്തമായ തിരിച്ചുവരവിനായിരുന്നു മലയാള സിനിമയും സിനിമ പ്രേക്ഷകരും സാക്ഷ്യം വഹിച്ചത്.

   

യഥാർത്ഥ ജീവിതത്തിൽ ഒരു സ്ത്രീ നേരിട്ട തീവ്രമായ അനുഭവങ്ങൾ ഒരുത്തി എന്ന സിനിമയിലൂടെ നവ്യ കാഴ്ചവച്ചു. ഒരു വലിയ കോളിളക്കം തന്നെ ഈ സിനിമ ആരാധകരിൽ സൃഷ്ടിച്ചു. ഇപ്പോൾ ഇതാ നവ്യ നായർ തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്. ജാനകി എന്നാണ് രണ്ടാമത്തെ സിനിമയുടെ പേര്.

സൈജു കുറിപ്പിന്റെ നായികയായാണ് നവ്യ ഈ സിനിമയിൽ അഭിനയിക്കുന്നത്. ഒരുത്തി സിനിമയിലും സൈജു കുറുപ്പ് തന്നെയായിരുന്നു നായകനായി അഭിനയിച്ചത്. നവ്യ പങ്കുവച്ച ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷൻ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.

ആരാധകരെല്ലാവരും ചിത്രങ്ങൾ കണ്ടു വളരെയധികം ആവേശത്തിലാണ്. ഒരുത്തി പോലെ തന്നെ ഇതും ശക്തമായ ഒരു കഥാപാത്രം ആണെന്ന് ആരാധകർ എല്ലാം കാത്തിരിക്കുന്നു. പുതിയ ചിത്രത്തിലൂടെ അടുത്ത രാധാമണിക്ക് ആയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഒരുത്തി സിനിമയ്ക്ക് ശേഷം വീണ്ടും നവ്യയെ തേടി മലയാള സിനിമയിൽ നല്ല കഥാപാത്രങ്ങൾ എത്തട്ടെ എന്ന് ആരാധകർ ആശംസിക്കുകയും ചെയ്തു.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *