അച്ഛന്റെ അഭാവത്തിൽ പെങ്ങളുടെ കൈപിടിച്ച് ഏൽപ്പിച്ച് വിഷ്ണു.!! അച്ഛന്റെ ചിത്രത്തെ സാക്ഷിയാക്കി വിവാഹിതയായി വൃന്ദ.. | Vrindha Wedding photos

കോട്ടയം പ്രദീപിന്റെ മകൾ വൃദ്ധ വിവാഹിതയായി. കോമഡി കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളിൽ ഇടം പിടിച്ചാൽ വ്യക്തിയാണ് കോട്ടയം പ്രദീപ്. നിരവധി സിനിമകളിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കോട്ടയം പ്രദീപ്. ഇന്നും മലയാളികൾ നിരവധി ട്രോളുകളിലൂടെ കോട്ടയം പ്രദീപിനെ ഓർത്തുകൊണ്ടേയിരിക്കുന്നു. ഇന്നും അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളും എപ്പോഴും ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നതാണ്.

   

അദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞത് വളരെയധികം നമ്പറത്തോടെയാണ് എന്നും ഓർക്കുന്നത്. ഈ വർഷത്തെ ഫെബ്രുവരിയിൽ ആയിരുന്നു കോട്ടയം പ്രദീപ് നമ്മളെ വിട്ടു പിരിയുന്നത്. ചില ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എന്നാൽ ഇന്ന് അച്ഛന് സന്തോഷം ആകാൻ മകൻ വിഷ്ണു സഹോദരിയായ വൃന്ദയുടെ വിവാഹം നടത്തിയിരിക്കുന്നു.

അച്ഛന്റെ അഭാവത്തിൽ വിഷ്ണു സഹോദരിയെ കൈപിടിച്ച് ഏൽപ്പിക്കുന്ന വിവാഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. അച്ഛന്റെ ചിത്രത്തിനു മുൻപിൽ നവ വധുവായി നിൽക്കുന്ന വൃന്ദയുടെ ചിത്രങ്ങളും കല്യാണത്തിന്റെ വീഡിയോകളും നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. കോട്ടയം പ്രദീപിനോട് മലയാളികൾക്കുള്ള സ്നേഹവും കരുതലും അദ്ദേഹത്തിന്റെ കുടുംബത്തോടും ഉണ്ട്.

അതുകൊണ്ടുതന്നെ ഇപ്പോൾ വൃന്ദയുടെ വിവാഹം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയാണ്. അച്ഛൻ ഇല്ലാത്തതിന്റെ ദുഃഖം എല്ലാവരിലും ഉണ്ടെങ്കിലും അച്ഛൻ ആഗ്രഹിച്ചത് പോലെ വൃന്ദയുടെ വിവാഹം നടത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിഷ്ണു വും അമ്മയും. സഹോദരിയെയും ഭർത്താവിനെയും ചേർത്തുപിടിച്ചുള്ള വിഷ്ണുവിന്റെ ചിത്രങ്ങൾക്ക് ലൈക്കുകൾ ലഭിച്ചു. സോഷ്യൽ മീഡിയ എല്ലാവരും തന്നെ വൃന്ദയുടെ വിവാഹ ജീവിതത്തിന് മംഗളാശംസകൾ നൽകി.

Leave a Reply

Your email address will not be published. Required fields are marked *