നമിതയുടെ അമ്മയെ കണ്ട് ഞെട്ടലോടെ സോഷ്യൽ മീഡിയ.!!!! സന്തൂർ മമ്മിക്ക് ഒപ്പം നിന്നുള്ള നമിതയുടെയും അനിയത്തിയുടെയും ചിത്രങ്ങൾ വൈറൽ… | Namitha New Post

ട്രാഫിക് എന്ന മലയാള സിനിമയിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന യുവ നടിയാണ് നമിത പ്രമോദ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി അരങ്ങേറ്റം കുറിച് മലയാളി മനസ്സുകളിലേക്ക് വളരെ പെട്ടെന്നാണ് നമിത ഇടം നേടിയത്. അതിനുശേഷം നിരവധി ചിത്രങ്ങളിൽ മലയാള സിനിമയിലെ മുൻനിര താരങ്ങളുടെ നായികയായി അഭിനയിക്കാൻ നമിത പ്രമോദിന് സാധിച്ചു. താരം അഭിനയിച്ച എല്ലാ മലയാള ചിത്രങ്ങൾക്കും നിറഞ്ഞ കയ്യടിയാണ് ആരാധകർ നൽകിയത്.

   

ഇപ്പോഴും സിനിമയിൽ സജീവമായി തന്നെ നിലനിൽക്കുന്ന നമിതയുടെ പുതിയ ചിത്രങ്ങൾക്കെല്ലാം തന്നെ വലിയ വരവേൽപ്പാണ് മലയാളി പ്രേക്ഷകർ നൽകുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായിരിക്കുന്ന നമിത തന്റെ ജീവിതത്തിലെ എല്ലാ സന്തോഷ നിമിഷങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ചിത്രങ്ങൾ കാണുന്നതിനും സന്തോഷം പങ്കുവയ്ക്കുന്നതിനുമായി സമൂഹ മാധ്യമങ്ങളിൽ നമിതയ്ക്ക് നിരവധി ആരാധകരും ഉണ്ട്.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രം വളരെ ഞെട്ടലോട് കൂടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നമിതയും അമ്മയും അനുജത്തിയും കൂടെയുള്ള ചിത്രമാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. സന്തൂർ മമ്മി എന്നാണ് അമ്മയോടൊപ്പം ഉള്ള ചിത്രത്തിന് താരം അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. നമിതയുടെ അമ്മയെ കണ്ട് ആരാധകർ എല്ലാവരും വലിയ ഞെട്ടലിലാണ്. അമ്മയെ കണ്ടാൽ നമിതയുടെ അനുജത്തിയെ പോലെയുണ്ടെന്ന് രസകരമായ കമന്റുകൾ ആരാധകർ പങ്കുവെച്ചു.

അത്ഭുതപ്പെടുന്ന സ്മൈലുകളാണ് കൂടുതൽ ആരാധകരും ചിത്രത്തിന് കമന്റ് ആയി രേഖപ്പെടുത്തിയത്. അതുപോലെ ഒത്തിരി സ്നേഹവും ചിത്രത്തിന് ലഭിച്ചു. ഇതുപോലെ തന്നെ സന്തോഷത്തോടെ ജീവിക്കണമെന്ന് ആരാധകർ ആശംസിക്കുകയും ചെയ്തു. നമിതയുടെയും അമ്മയുടെയും അനുജത്തിയുടെയും ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

 

View this post on Instagram

 

A post shared by NAMITHA PRAMOD (@nami_tha_)

Leave a Reply

Your email address will not be published. Required fields are marked *