തീവ്ര ജീവിത യാഥാർത്ഥ്യങ്ങളുടെ പുസ്തകത്തിന് ആകാശത്ത് പ്രകാശനം!!! പുതിയ പുസ്തകത്തെ ഏറ്റെടുത്ത് മലയാളികൾ… ചിത്രങ്ങൾ വൈറൽ… | New Viral Photos

ഹൃദയസ്പർശിയായ കഥാപാത്രങ്ങൾ കൊണ്ടും മികവുറ്റ അഭിനയം കൊണ്ടും മലയാളി മനസ്സുകളിൽ ഏറെ പ്രിയങ്കരനായ നടനാണ് ജയസൂര്യ. അഭിനേതാവ് നിർമ്മാതാവ് ഗായകൻ എന്നീ നിലകളിൽ പ്രശസ്തനായ കലാകാരൻ കൂടിയാണ് ജയസൂര്യ. ജീവിതയാഥാർത്ഥ്യങ്ങളോട് അടുത്തുനിൽക്കുന്ന കഥാപാത്രങ്ങൾ ആയതിനാൽ തന്നെ മലയാളികൾക്ക് എന്നും ഓർമിച്ച് വയ്ക്കാൻ പറ്റുന്ന നല്ല സിനിമകൾ ജയസൂര്യ നൽകി. അതുകൊണ്ടുതന്നെ ജയസൂര്യയെയും ജയസൂര്യ ചെയ്ത കഥാപാത്രങ്ങളും എത്ര കാലം കഴിഞ്ഞാലും മലയാളി മനസ്സുകളിൽ നിന്നും പോകുന്നതല്ല. അത്തരത്തിൽ ജയസൂര്യ അഭിനയിച്ച ഒരു ചിത്രമായിരുന്നു വെള്ളം.

   

ഒരു യഥാർത്ഥ ജീവിതാനുഭവങ്ങളിൽ നിന്നും അടർത്തിയെടുത്ത ആ സിനിമയെ തന്റെ മികച്ച അഭിനയം കൊണ്ട് ഏറെ ജനശ്രദ്ധ ആകർഷിക്കാൻ ഇടയാക്കി. ആ സിനിമയുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളും അതിലെ ഗാനങ്ങൾ എല്ലാം തന്നെ ഏറെ ജനശ്രദ്ധ ആകർഷിച്ചതാണ്. സോഷ്യൽ മീഡിയയിൽ സജീവമായി തന്നെ നിൽക്കുന്ന ജയസൂര്യയുടെ എല്ലാ ചിത്രങ്ങൾക്കും വീഡിയോകൾക്കും നിരവധി ആരാധകരാണ് ഉള്ളത്.

ഇപ്പോൾ ഇതാ ആ സിനിമയിൽ ജയസൂര്യ അഭിനയിച്ച മുരളി എന്ന വ്യക്തിയും അതിന്റെ ഡയറക്ടറായ പ്രജീഷ് സെൻ എന്നിവരും ഒത്തുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ‘അനുഭവിച്ചവനും അഭിനയിച്ചവനും അഭിനയിപ്പിച്ചവനും… ആകാശത്ത് നിന്നുള്ള ഒരു പുസ്തക പ്രകാശനത്തിന്റെകാഴ്ച’ എന്ന അടികുറിപ്പോട് കൂടിയാണ് താരം ഈ ചിത്രങ്ങൾ പങ്കുവെച്ചത്. വെള്ളം എന്ന പേരിൽ തന്നെ പുറത്തിറങ്ങുന്ന പ്രജീഷ് സെന്നിന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനമാണ് ജയസൂര്യയും മുരളിയും ചേർന്ന് ആകാശത്ത് വച്ച് നടത്തിയത്.

ഈ പുസ്തക പ്രകാശനം ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ജയസൂര്യയുടെ മുരളി എന്ന സിനിമയിലെ കഥാപാത്രം ജനങ്ങൾക്കിടയിൽ വലിയ രീതിയിലുള്ള ആരാധക പ്രാധാന്യം നേടുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ജയസൂര്യ ഇപ്പോൾ പങ്കുവെച്ച ഈ ചിത്രങ്ങളെയും സോഷ്യൽ മീഡിയ വളരെ സ്നേഹത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. മൂന്ന് പേരെയും ഒരുമിച്ച് ഒരേ ഫ്രെയിമിൽ കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് ആരാധകർ എല്ലാവരും..

 

View this post on Instagram

 

A post shared by Jayasurya Jayan (@actor_jayasurya)

Leave a Reply

Your email address will not be published. Required fields are marked *