ഈ ഫോട്ടോയിൽ കാണുന്ന കുട്ടി ആരാണെന്ന് മനസ്സിലായോ. ഇപ്പോഴത്തെ മലയാള സിനിമയിൽ വളരെയധികം ആരാധകരുള്ള ഒരു നടനാണ് 2011 ൽ റിലീസാ ബോംബെ മാർച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിൽ അഭിനയത്തിന് നിരവധി അവാർഡുകൾ ലഭിച്ച ഉണ്ണി മുകുന്ദൻ ആണ് ചിത്രത്തിൽ കാണുന്നത്. തുടർന്ന് തൽസമയം ഒരു പെൺകുട്ടി, മല്ലുസിംഗ്, തുടങ്ങിയ സിനിമകളിൽ എല്ലാം നായകനായി.
മല്ലു സിംഗിന്റെ വലിയ വിജയമായിരുന്നു ഒരു പിടി സിനിമകളിൽ നായിക വേഷം ചെയ്യാൻ ഉണ്ണിമുകുന്ദനെ അവസരം ഒരുക്കിയത്. അതേ തുടർന്ന് 2014 ലാൽ ജോസഫ് സംവിധാനം ചെയ്ത വിക്രമാദിത്യൻ എന്ന സിനിമയിൽ ദുൽഖറിനൊപ്പം നായകനായി വേഷമിട്ടു വിക്രമാദിത്യൻ എന്ന സിനിമ വിജയിച്ചതിനെ തുടർന്ന് ഉണ്ണിയുടെ അഭിനയം നിരൂപക പ്രശംസ നേടി. അവിടെന്ന് അങ്ങോട്ട് ഒരുപാട് സിനിമകളിൽ ഉണ്ണി മുകുന്ദൻ അഭിനയിക്കുകയും മലയാളികൾ എല്ലാവരും തന്നെ വളരെ വലിയ വിജയം നേടിക്കൊടുക്കുകയും ചെയ്തു.
2017ൽ റിലീസ് ചെയ്ത മാസ്റ്റർ പീസ് സിനിമ വിജയിച്ചു എങ്കിലും അതിലെ വില്ലൻ വേഷമായ ജോൺ തെക്കൻ വളരെയധികം ജനങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടു. അതേ വർഷം തന്നെ ക്ലിന്റ് എന്ന സിനിമയിൽ ക്ലിന്റിന്റെ അച്ഛന്റെ വേഷമാണ് ഉണ്ണി മുകുന്ദൻ ചെയ്തത്. ഈ കഥാപാത്രത്തിന് മികച്ച നടനുള്ള രാമു കാര്യാട്ട് അവാർഡ് ലഭിച്ചു. മലയാളത്തിൽ മാത്രമല്ല തെലുങ്ക് സിനിമയിലേക്കുള്ള അരങ്ങേറ്റം ജനതാ ഗാരേജ് എന്ന ചിത്രത്തിലെ വില്ലൻ വേഷം ചെയ്തുകൊണ്ടായിരുന്നു.
അതേ തുടർന്ന് 2018 ഭാഗമതി എന്ന സിനിമയിൽ അനുഷ്കയുടെ നായകനായി അഭിനയിച്ചു. ഒരു അഭിനേതാവ് എന്ന നിലയ്ക്ക് മാത്രമല്ല ഉണ്ണി മുകുന്ദൻ നല്ലൊരു ഗായകൻ കൂടിയാണ്. അച്ചായൻസ് എന്ന സിനിമയിൽ ഒരു ഗാനം ആലപിക്കാൻ ഉണ്ണി മുകുന്ദന് സാധിച്ചു. തുടർന്നും രണ്ടു സിനിമകളിൽ ഉണ്ണി മുകുന്ദൻ ഗാനങ്ങൾ ആലപിച്ചു. ഇപ്പോഴും തന്റെ സിനിമ ജീവിതം വളരെ മനോഹരമായി താരം തുടർന്നുകൊണ്ടിരിക്കുന്നു. സോഷ്യൽ മീഡിയയിലും മറ്റുമായി നിരവധി ആരാധകരാണ് ഉണ്ണി മുകുന്ദന് ഉള്ളത്.