തന്റെ അടുത്ത് വന്ന ആരാധികയുടെ ആഗ്രഹം സാധിച്ചു കൊടുത്ത് പ്രണവ്!!! ഇത്രയും സിമ്പിൾ ആയ ഒരാളെ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് ആരാധിക… ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.. | Pranav New Viral Photos

മലയാളികൾ എല്ലാവരും സ്നേഹിക്കുന്ന ഒരു താരപുത്രനാണ് പ്രണവ് മോഹൻലാൽ. മലയാളികൾ ലാലേട്ടന് എത്രത്തോളം സ്നേഹിക്കുന്നുവോ ചിലപ്പോൾ അതിൽ കൂടുതൽ സ്നേഹിക്കുന്നവർ ഉണ്ടായിരിക്കും. ഒരു താര ജാടയും ഇല്ലാതെ മറ്റുള്ളവരോട് സിമ്പിൾ ആയി പെരുമാറുന്നതു കൊണ്ട് തന്നെയാണ് പ്രണവിനോട് ആളുകൾക്ക് ഇത്രയും താല്പര്യം. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത പ്രണവിന്റെ ചിത്രങ്ങൾ വളരെ അപൂർവ്വമായി മാത്രമാണ് പ്രത്യക്ഷപ്പെടാറുള്ളത്.

   

ചിലപ്പോൾ വഴിയരികിൽ വെച്ച് കാണുമ്പോൾ ആരാധകർ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. എപ്പോഴും യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് പ്രണവ്. സിനിമ മോഹമോ തന്നെയില്ല. മലയാളത്തിൽ താരം വെറും3 സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. ഇപ്പോൾ പ്രണവിനെ കണ്ടെത്തിയ ആരാധികയുടെ ഒരു പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ഇത്രയും സിമ്പിൾ ആയ ഒരാളെ എന്റെ ജീവിതത്തിലെ കണ്ടിട്ടില്ല. ഇങ്ങോട്ട് വന്ന് പരിചയപ്പെട്ട മനുഷ്യൻ. എന്ന അടിക്കുറിപ്പോട് കൂടിയാണ് ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിരിക്കുന്നത്. പ്രണവിനെ കാണുമ്പോൾ ഉള്ള ആരാധകയുടെ സന്തോഷം വീഡിയോയിൽ കാണാം. പ്രണവിന്റെ കൂടെ നിന്ന് സെൽഫി എടുക്കുന്നതും കെട്ടിപ്പിടിക്കുന്നതും സന്തോഷം പങ്കുവയ്ക്കുന്നതിനും വീഡിയോയിൽ കാണാം.

വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് ശേഷം വളരെ വേഗത്തിലാണ് വീഡിയോ വൈറലായത്. പ്രണവ് മോഹൻലാൽ സാമൂഹ്യ മാധ്യമങ്ങളിൽ വളരെ അപൂർവമായി മാത്രം കാണുന്നതു കൊണ്ട് തന്നെ നിരവധി ആരാധകരാണ് ഈ വീഡിയോക്ക് ലൈക്കുകളും കമന്റുകളുമായി എത്തിയത്. പ്രണവ് എവിടെയാണ്, ഇതുപോലെ സിമ്പിൾ ആയ മനുഷ്യനെ കണ്ടിട്ടില്ലെന്നും, ഹൃദയം കൊണ്ട് സിമ്പിൾ ആയവൻ എന്നും നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ പങ്കുവെച്ചത്.

 

View this post on Instagram

 

A post shared by ___minerva_kid_ (@___minerva_kid_)

Leave a Reply

Your email address will not be published. Required fields are marked *