മലയാളികൾക്ക് പ്രിയപ്പെട്ട രണ്ടു താരങ്ങൾ ഒരേ ഫ്രെയിമിൽ!!! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ…. | New Viral Photos

മലയാളികൾക്ക് മാത്രം സ്വന്തം എന്ന് അഹങ്കരിക്കാവുന്ന രണ്ടു താരങ്ങളാണ് ജയറാമും സഞ്ജുവും. മലയാളം സിനിമ പ്രേക്ഷകർക്ക് എന്നെന്നും പ്രിയങ്കരനായ നടനാണ് ജയറാം. അതുപോലെ തന്നെയാണ് മക്കളായ മാളവികയെയും കാളിദാസനെയും ഭാര്യയായ അശ്വതിയെയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അതുപോലെ തന്നെ നമ്മുടെ നാടിന് അഭിമാനിക്കാവുന്ന ഒരു വ്യക്തിയാണ് സഞ്ജു സാംസൺ.

   

ക്രിക്കറ്റിന്റെ ലോകത്തെ ഇതിഹാസനായകന്മാരോടൊപ്പം തന്റേതായ കഴിവും അധ്വാനവും കൊണ്ട് സ്വന്തമായൊരു സ്ഥാനം നേടാൻ സഞ്ജുവിന് സാധിച്ചു. കാലം എത്ര കടന്നു പോയാലും ഈ രണ്ടു താരങ്ങളെ മലയാളികൾക്ക് മറക്കുവാൻ സാധിക്കുന്നതല്ല. ഇപ്പോൾ ഇതാ സഞ്ജുവും ജയറാവും കുടുംബത്തോടൊപ്പം ഒത്തു ചേർന്നുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നു.

കോയമ്പത്തൂർ ഉള്ള ജയറാമിന്റെ വീട്ടിൽ വച്ചാണ് ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ചിത്രത്തിൽ കാളിദാസനെ കാണാൻ സാധിക്കില്ല. വളരെ മനോഹരമായ ഒരു അടിക്കുറിപ്പോട് കൂടിയാണ് സഞ്ജു ഈ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. വളരെ സന്തോഷവും സ്നേഹവും നിറഞ്ഞ ജയറാമേട്ടന്റെ ഒരു കുടുംബത്തോട് ഒപ്പം കുറച്ച് സമയം ചിലവഴിക്കാൻ സാധിച്ചത് വളരെയധികം സന്തോഷിക്കുന്നു.

കാളിദാസ് ജയറാമിനെ മിസ്സ്‌ ചെയ്യുന്നു എന്നും സഞ്ജു രേഖപ്പെടുത്തി. വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഈ ചിത്രങ്ങൾ ഏറ്റെടുത്തത്. മലയാളികൾക്ക് പ്രിയപ്പെട്ട രണ്ടു താരങ്ങളെ ഒരേ ഫ്രെയിമിൽ കാണാൻ സാധിച്ചതിലുള്ള സന്തോഷം മലയാളികൾ പങ്കുവെച്ചു. നിരവധി ലൈക്കുകളും കമന്റുകളും ആണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ അറിയിച്ചത്. നിരവധി ആളുകൾ ഈ ഫോട്ടോകൾ അവരുടെ ഇൻസ്റ്റഗ്രാം സ്റ്റോറുകളായും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Sanju V Samson (@imsanjusamson)

Leave a Reply

Your email address will not be published. Required fields are marked *