തമിഴകത്തിന്റെ പ്രിയപ്പെട്ട നടിയാണ് സുഹാസിനി. ഒരുകാലത്ത് തമിഴ് സിനിമയിൽ തിളങ്ങിയ നായികയാണ് സുഹാസിനി. തമിഴ് ജനതക്ക് മാത്രമല്ല മലയാളികൾക്കും സുഹാസിനിയെ ഇഷ്ടമാണ്. പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന മനോഹരമായ കഥാപാത്രങ്ങളെ ആണ് സുഹാസിനി അവതരിപ്പിച്ചിട്ടുള്ളത്. തന്റെ മനോഹരമായ പുഞ്ചിരി കൊണ്ട് മാത്രമല്ല, അഭിനയമികവ് കൊണ്ടും കൂടിയാണ് ജനഹൃദയങ്ങളിൽ സ്ഥാനം നേടിയത്. ഇന്നും ആരാധകർ നടിയുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നു. അത്രമേൽ പ്രിയങ്കരി ആണ് സുഹാസിനി.
ഇപ്പോൾ പുതിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് സുഹാസിനി. സോഷ്യൽ മീഡിയയിൽ വളരെ അധികം ആക്റ്റീവ് ആണ് സുഹാസിനി. കഴിഞ്ഞദിവസം നടിയും കുടുംബവും ഒത്തുകൂടിയിരുന്നു. ഈ അവസരത്തിൽ തന്റെ രണ്ട് സഹോദരിമാർക്ക് ഒപ്പം നിന്നുകൊണ്ട് ചിത്രങ്ങൾ പകർത്തുകയായിരുന്നു സുഹാസിനി. മനോഹരമായ ചിത്രങ്ങൾ ആണ് ഇവ. സഹോദരിമാരുടെ അടുത്ത് നിന്നുകൊണ്ട് പുഞ്ചിരിച്ച മുഖത്തോടെ നിൽക്കുന്ന സുഹാസിനിയുടെ ചിത്രങ്ങൾ ആണ് പങ്കുവെച്ചിട്ടുള്ളത്.
സുഹാസിനി തന്നെയാണ് ഇൻസ്റാഗ്രാമിലൂടെ ഈ ചിത്രങ്ങൾ ആരാധകർക്ക് മുന്നിൽ പങ്കുവെച്ചത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകർ ആണ് കമന്റ് ചെയ്തത്. ഈ പ്രായത്തിലും സഹോദരിമാരെ കാണാൻ വളരെ ചെറുപ്പം ആയിരിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. സഹോദരിമാരുടെ അടുപ്പവും, സ്നേഹവും ആരാധകർ എടുത്തു പറയുന്ന ഒന്നാണ്.
സിനിമയിൽ ഇപ്പോൾ സജീവമല്ല സുഹാസിനി. എങ്കിലും താരത്തിന്റെ എല്ലാ വിശേഷങ്ങളും അറിയാൻ ആരാധകർക്ക് താല്പര്യം ഏറെയാണ്. പ്രമുഖ സംവിധായകൻ മണിരത്‌നം ആണ് സുഹാസിനിയുടെ ഭർത്താവ്. ഇപ്പോൾ കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയാണ് പ്രേക്ഷകരുടെ ഈ പ്രിയപ്പെട്ട നടി. എന്തായാലും ഇവരുടെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞിരിക്കുകയാണ്.