പുതിയ വർക്ഔട്ട് വീഡിയോ പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട താരം ജയറാം!!! പുതിയത് എന്തോ വരാൻ പോകുന്നു എന്ന ആകാംഷയിൽ ആരാധകർ… | New Viral Video

മലയാള സിനിമ ചരിത്രത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു നാഴിക കല്ലാണ് ജയറാം. മിമിക്രി ജീവവായുമായി കാണുന്ന ജയറാമിന് മലയാളി പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരാണ് ഉള്ളത്. എക്കാലത്തെയും മികച്ച ഒരുപാട് ചിത്രങ്ങൾ ജയറാം മലയാളി പ്രേക്ഷകർക്കായി നൽകിയിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് സിനിമയിലെല്ലാം തന്നെ തന്റെ മികച്ച അഭിനയപാഠവം കാഴ്ചവയ്ക്കാൻ ജയറാമിന് സാധിച്ചിട്ടുണ്ട്.

   

പൊന്നിൻ സെൽവൻ എന്ന തമിഴ് ബ്രഹ്മണ്ടാ ചിത്രമാണ് ജയറാമിന്റെതായി അവസാനം പുറത്തിറങ്ങിയത്. മലയാളികൾ മാത്രമല്ല മറ്റു പല ഭാഷകളിൽ ഉള്ള സിനിമ പ്രേക്ഷകരും ജയറാമിന്റെ ആരാധകൻ ആയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായി നിൽക്കുന്ന താരത്തിന്റെ എല്ലാ ചിത്രങ്ങൾക്കും വീഡിയോകൾക്കും നിരവധി ആരാധകരുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ജയറാമിന്റെ പുതിയ വർക്കൗട്ട് വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. ജയറാം തന്നെയായിരുന്നു ഇൻസ്റ്റഗ്രാം പേജിലൂടെ വർക്കൗട്ടിന്റെ വീഡിയോ പങ്കുവെച്ചത്. നിരവധി ലൈക്കുകളും കമന്റുകളും ആണ് ഈ വീഡിയോക്ക് സാമൂഹ്യ മാധ്യമങ്ങളിൽ ലഭിച്ചത്. നിരവധി രസകരമായ കമന്റ്കൾ വീഡിയോക്ക് ലഭിച്ചിട്ടുണ്ട്.

വീഡിയോയിൽ ജയറാം നടന്നുവരുന്നത് കാണുമ്പോൾ സലാം കാശ്മീർ എന്ന സിനിമ ഓർമ്മ വരുന്നു എന്നും, പുതിയ എന്തോ വരാൻ പോകുന്നു എന്നും അതുപോലെ തന്നെ ഇത്ര വർഷങ്ങൾക്ക് ശേഷവും ജയറാമിനെ ഒരു മാറ്റവും ഇല്ലെന്നും ആരാധകർ ആകാംക്ഷ പൂർവ്വം അഭിപ്രായങ്ങൾ പങ്കുവെച്ചു. അതുപോലെ തന്നെ ഈ പ്രായത്തിലും ശരീരത്തിന്റെ ഫിറ്റ്നസ് കൃത്യമായി പരിപാലിക്കുന്ന ജയറാമിനെ അഭിനന്ദിച്ചുകൊണ്ടും ആരാധകർ വീഡിയോ ഏറ്റെടുത്തു.

 

View this post on Instagram

 

A post shared by Jayaram (@actorjayaram_official)

Leave a Reply

Your email address will not be published. Required fields are marked *