സിനിമലോകം വലിയ ആഘോഷമാക്കിയ വിവാഹം ആയിരുന്നു നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെത്. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമയായ ഹൃദയത്തിന്റെ നിർമാതാവാണ് വിശാഖ് സുബ്രഹ്മണ്യം. അദ്വൈതയാണ് വിശാഖിന്റെ വധു. ഇവരുടെ വിവാഹം വളരെ ആർഭാടത്തോടെ ആണ് നടത്തിയത്. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ സിനിമാലോകത്തെ പ്രമുഖ താരങ്ങൾ ഒഴുകി എത്തുകയായിരുന്നു. സൂപ്പർ സ്റ്റാർ മോഹൻലാൽ കുടുംബസമേതമാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. മറ്റു നിരവധി താരങ്ങളും ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.
ഇപ്പോൾ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ നടി കല്യാണിയുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്. സംവിധായകൻ പ്രിയദർശന്റെയും ലിസ്സിയുടെയും മകളായ കല്യാണി മലയാളികൾക്ക് പ്രിയങ്കരിയാണ്. നടിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ കൂടി ആയിരുന്നു ഹൃദയം. സിനിമയിൽ പ്രണവിന്റെ നായിക കഥാപാത്രം ആണ് കല്യാണി അവതരിപ്പിച്ചിരുന്നത്.കൂടാതെ വിശാഖിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് കല്യാണി.
വിവാഹത്തിൽ പങ്കെടുക്കാൻ ഇളംപച്ച നിറത്തിലുള്ള സാരി ധരിച്ച് അതീവ സുന്ദരിയായി ആണ് കല്യാണി എത്തിയത്. വലിയ ജിമ്മിക്കി കമ്മൽ മാത്രം ധരിച്ച് വളരെ സിംപിൾ ആയാണ് കല്യാണി എത്തിയത്. പേരിന് പോലും ആഭരണങ്ങൾ കല്യാണി ധരിച്ചിരുന്നില്ല. വിവാഹത്തിനെത്തിയവർ എല്ലാം തന്നെ കല്യാണിയെ തന്നെ ഉറ്റു നോക്കുകയായിരുന്നു. അത്രമേൽ സുന്ദരിയായി ആണ് കല്യാണി എത്തിയത്. കല്യാണിയെ കണ്ടപ്പോൾ തന്നെ ആരാധകരും നടിയുടെ അടുത്തേക്ക് ഓടി എത്തുകയായിരുന്നു.
മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന കല്യാണിയുടെ ചിത്രങ്ങൾ പകർത്താൻ ക്യാമറ കണ്ണുകളും മത്സരിക്കുകയായിരുന്നു. കല്യാണിയുടെ ഈ കിടിലൻ ലുക്ക് ആരാധകർ ഏറ്റെടുക്കുകയായിരുന്നു. കല്യാണിയെ കാണാൻ അമ്മ ലിസ്സിയെ പോലെ ഉണ്ടെന്ന് ആണ് ആരാധകർ പറയുന്നത്. കല്യാണിയുടെ ഈ മനോഹരമായ ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. സോഷ്യൽ മീഡിയയിൽ കല്യാണിയുടെ പുതിയ വിശേഷങ്ങൾ അറിയുവാൻ ആയി കാത്തിരിക്കുകയാണ് ആരാധകർ.