കങ്കാരുവിന് എട്ടിന്റെ പണിയുമായി പിഷൂ.. രസകരമായ വീഡിയോയുമായി നടൻ രമേഷ് പിഷാരടി!! | New Funny Video

മലയാളികളുടെ പ്രിയപ്പെട്ട നടനും ഹാസ്യ താരവും ആണ് രമേഷ് പിഷാരടി. ടെലിവിഷൻ ഷോയിൽ അവതാരകൻ ആയി എത്തിയ രമേഷ് പിഷാരടി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. നിരവധി ആരാധകരാണ് നടനുള്ളത്. ഇപ്പോൾ തന്റെ രസകരമായ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് രമേഷ് പിഷാരടി. കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ ഓസ്ട്രേലിയയിൽ എത്തിയതായിരുന്നു നടൻ.

   

കുടുംബത്തോടൊപ്പം ഒഴിവുസമയം മൃഗശാലയിൽ ചിലവഴിക്കുകയായിരുന്നു നടൻ. ഈ സമയം അവിടെ ഉള്ള ഒരു കങ്കാരുവിന്റെ അടുത്ത് പോയി പിഷാരടി കിടന്നു. പുല്ലിൽ കിടന്ന് ഉറങ്ങുകയായിരുന്നു ആ കങ്കാരു. കിട്ടിയ അവസരത്തിൽ ഉടനെ പിഷാരടി ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ തുടങ്ങി. ഈ സമയത്താണ് കങ്കാരു എഴുന്നേറ്റത്. തന്റെ അടവുകൾ എല്ലാം നടൻ എടുത്തു നോക്കി, എങ്കിലും കങ്കാരു നടന്റെ അടുത്ത് നിന്നും എഴുന്നേറ്റു പോവുകയായിരുന്നു.

രസകരമായ ഒരു ഗാനത്തോടെയാണ് ഈ വീഡിയോ നടൻ പങ്കുവെച്ചത്. പ്രശസ്ത ഹിന്ദി ചലച്ചിത്രഗാനത്തോടൊപ്പം ആണ് ഈ വീഡിയോ പങ്കുവെച്ചത്. ഉറക്കം മതിയാക്കി കങ്കാരു എഴുന്നേറ്റുപോയതിന്റെ ചമ്മൽ നടന്റെ മുഖത്ത് നിന്നും കാണാം. ഈയൊരു രസകരമായ വീഡിയോ ആണ് ഇൻസ്റ്റഗ്രാമിലൂടെ നടൻ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് തന്നെ നടന്റെ ഈ വീഡിയോ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.

യുവതലമുറയുടെ പ്രിയപ്പെട്ട താരമാണ് രമേഷ് പിഷാരടി.സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് നടനെ പിന്തുടരുന്നത്. പിഷൂ എന്നാണ് ആരാധകർ നടനെ വിളിക്കുന്നത്. അത്രമേൽ പ്രിയങ്കരനാണ് അദ്ദേഹം. സോഷ്യൽ മീഡിയയിൽ നടൻ പങ്കുവയ്ക്കുന്നവ എല്ലാം തന്നെ ഏറെ ശ്രദ്ധേ നേടാറുണ്ട്. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് പിഷാരടിയുടെ രസകരമായ തലക്കെട്ടുകൾ ആണ്. എന്തായാലും താരത്തിന്റെ ഈ പോസ്റ്റിനു താഴെ ട്രോളുകളുമായി എത്തുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Ramesh Pisharody (@rameshpisharody)

Leave a Reply

Your email address will not be published. Required fields are marked *