ഹൽദി ആഘോഷത്തിൽ മഞ്ഞയിൽ മുങ്ങി വിധുവും ദീപ്തിയും!!!! ഹൽദി തകർത്തുവാരി താരങ്ങൾ… താരങ്ങളുടെ ആഘോഷം കണ്ട് സോഷ്യൽ മീഡിയയിൽ ആരാധകരുടെ പ്രവാഹം. | Vishakh Marriage Function

അടുത്തകാലത്തായി മലയാളം ഒരുപാട് ആഘോഷത്തോടെ ഏറ്റെടുത്ത ഒരു ചിത്രമായിരുന്നു ഹൃദയം. ആ സിനിമയിലെ അഭിനേതാക്കൾ മാത്രമല്ല ആ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരും തന്നെ മലയാളി മനസ്സുകളിൽ സുപരിചിതരാണ്. മലയാള സിനിമ ലോകത്ത് ഒരുപാട് നല്ല സിനിമകൾ നൽകിയ പ്രൊഡ്യൂസർ ആണ് വിശാഖ് സുബ്രഹ്മണ്യം. പ്രകാശൻ പരക്കട്ടെ ചിത്രമാണ് വിശാഖിന്റെ അവസാനമായി പുറത്തിറങ്ങിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത് വിശാഖിന്റെ കല്യാണവുമായി ബന്ധപ്പെട്ട പുതിയ വാർത്തകൾ ആണ്.

   

ഓഗസ്റ്റ് ആയിരുന്നു വിശാഖിന്റെ വിവാഹ നിശ്ചയം. വൻ താരനിര പങ്കെടുത്ത വിവാഹ നിശ്ചയം സോഷ്യൽ മീഡിയ ഏറ്റെടുത്തതാണ്. ഇപ്പോൾ വിശാഖിന്റെ വിവാഹവുമായി ബന്ധപ്പെട്ട് നടന്ന ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് വിധു പ്രതാപവും ദീപ്തിയും. മഞ്ഞ വസ്ത്രത്തിൽ അതീവ സുന്ദരിയായിരുന്നു ദീപ്തി. ഒപ്പം അടിപൊളിയായി വിധുവും. എല്ലാവരും ഡാൻസും പാട്ടുമായി തകർക്കുകയായിരുന്നു.

കുടുംബാംഗങ്ങളും കൂട്ടുകാരും എല്ലാം ആയി വളരെ ആഘോഷപൂർവ്വം ആയിരുന്നു പരിപാടി നടന്നത്. ആഘോഷത്തിന് ഇടയിലെ വിധു പങ്കുവെച്ച ചിത്രങ്ങൾക്കും വീഡിയോകൾക്കും നിരവധി ആരാധകരാണ് ലൈക്കുകളും കമന്റുകളുമായി എത്തിയത്. അദ്വൈത ശ്രീകാന്ത് ആണ് വിശാഖിന്റെ വധു. അദ്വൈത സംരംഭക രംഗത്ത് വളരെയധികം പ്രശസ്ത ഒരു വ്യക്തി കൂടിയാണ്. പരിപാടിയിൽ വളരെ അടുത്ത ഒരുപാട് സുഹൃത്തുക്കൾ പങ്കെടുത്തിരുന്നു.

വിശാഖിന്റെയും അദ്വൈതയുടെയും ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അങ്ങോട്ടുമിങ്ങോട്ടും മഞ്ഞളിറഞ്ഞു കളിക്കുന്നതും മഞ്ഞൾ വെള്ളത്തിൽ കുളിക്കുന്നതും സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾ കൊണ്ടു വൈറലായി.ആരാധകർ എല്ലാം ഇനി കാത്തിരിക്കുന്നത് വിശാഖിന്റെയും അദ്വൈതയുടെയും വൻതാരനിര പങ്കെടുക്കുന്ന വിവാഹത്തെയാണ്.

Leave a Reply

Your email address will not be published. Required fields are marked *