മലയാളം സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മൃദുല വിജയ്. പ്രശസ്ത സീരിയൽ നടനായ യുവ കൃഷ്ണയാണ് മൃദുലയുടെ ഭർത്താവ്. ഇരുവരും പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികൾ ആണ്. ഇവരുടെയും എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെയധികം ആക്റ്റീവ് ആയ ഇരുവർക്കും സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. താരങ്ങൾ പങ്കുവെക്കുന്ന വ്ലോഗ് വീഡിയോസ് ട്രെൻഡിംഗ് ആവാറുണ്ട്. ഇരുവരെയും മൃദുവാ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.
ഇരുവരുടെയും ഏക മകൾ ധ്വനി കൃഷ്ണയെയും ആരാധകർക്ക് ഒത്തിരി ഇഷ്ടമാണ്. മകളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഇപ്പോൾ കുഞ്ഞിനോടൊപ്പം ഉള്ള മനോഹരമായ വീഡിയോ പങ്കുവയ്ക്കുകയാണ് മൃദുല. മകൾ ധ്വനി രണ്ടുമാസം പ്രായം പിന്നിടുകയാണ് ഇപ്പോൾ. മകളെ കൈകളിൽ എടുത്ത് മനോഹരമായി നൃത്തം ചെയ്യുന്ന മൃദുലയുടെ വീഡിയോ ആണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
ഈ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നത്. കുഞ്ഞിനെ എടുത്തു ഉയർത്തുമ്പോൾ ഈ പ്രവർത്തി ഇഷ്ടപ്പെട്ടു എന്ന് പുഞ്ചിരിച്ചുകൊണ്ട് ധ്വനി വിഡിയോയിൽ ആരാധകരെ അറിയിക്കുകയാണ്. കുഞ്ഞിന്റെ ഈ വളരെ ക്യൂട്ട് ആയ വീഡിയോ ആണ് മൃദുല പങ്കുവെച്ചത്. നിമിഷം നേരം കൊണ്ടാണ് ഈ വീഡിയോ ആരാധകർ ഏറ്റെടുത്തത്. മനോഹരമായ ഈ വീഡിയോയുടെ താഴെ നിരവധി ആരാധകരാണ് കമന്റ് ചെയ്തത്.
ധ്വനിയെ കാണാൻ അച്ഛന്റെ പോലെ ഉണ്ടെന്നാണ് ആരാധകർ പറയുന്നത്. ധ്വനി വളരെ ക്യൂട്ട് ആണ് എന്നും ആരാധകർ പറയുന്നു. മിനിസ്ക്രീനിലെ തിളങ്ങുന്ന താരങ്ങളാണ് മൃദുലയും യുവയും. ഇരുവരെയും പോലെ തന്നെ ആരാധകർ ഏറെയാണ് മകൾ ധ്വനിക്കും. കഴിഞ്ഞദിവസം മൃദുല പങ്കുവെച്ച മകളുടെ ഈ ക്യൂട്ട് വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. കുഞ്ഞ് താരത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
View this post on Instagram