സ്വന്തം സിനിമയ്ക്ക് വെറൈറ്റി രീതിയിൽ പ്രമോഷൻ നൽകി ഐഷു. ചിരിയടക്കാനാവാതെ നിവിൻ പോളിയും സിജു വിൽസണും… | New Viral Video

മലയാളി സിനിമ പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു നടിയാണ് ഐശ്വര്യ ലക്ഷ്മി. മോഡൽ രംഗത്ത് പ്രവർത്തിച്ചു തുടങ്ങിയ ഐശ്വര്യ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന മലയാള ചലച്ചിത്രത്തിലാണ് ആദ്യമായ് അഭിനയിച്ചത്. തുടർന്നങ്ങോട്ട് കാളിദാസ് ജയറാം ആസിഫ് അലി ടോവിനോ നിവിൻ പോളി ആസിഫ് അലി ഫഹദ് ഫാസിൽ തുടങ്ങിയ മലയാളത്തിലെ എല്ലാ മുൻനിര നായകന്മാരോട് കൂടിയും താരം അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമ ലോകത്തും തന്റേതായ കഴിവു തെളിയിക്കാൻ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്.

   

പൊന്നിൻ സെൽവൻ ബ്രഹ്മാണ്ഡ ചലച്ചിത്രം ഐശ്വര്യയുടെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ നാഴിക കല്ലായി മാറിയിട്ടുണ്ട്. മലയാളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ താരത്തിന്റെതായി പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കുമാരി. തീയറ്ററുകളിൽ ഈ സിനിമ ഇപ്പോൾ നിറഞ്ഞാടുകയാണ്. സ്വന്തം സിനിമയ്ക്ക് പുതിയ രീതിയിലുള്ള ഒരു പ്രമോഷനുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ.

എയർപോർട്ടിൽ നിവിൻ പോളിയുടെ പുതിയതായി ഇറങ്ങാൻ പോകുന്ന സാറ്റർഡേ നൈറ്റ് എന്ന പുതിയ സിനിമ പ്രേക്ഷകരോട് എല്ലാവരോടും കാണണം എന്ന് അഭ്യർത്ഥിക്കുന്നതിനിടയിൽ ഐശ്വര്യ തന്റെ സിനിമയായ കുമാരിയും കാണണമെന്ന് പ്രേക്ഷകരോട് ആയി പറയുന്ന വീഡിയോ ആണ് മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഐശ്വര്യയുടെ ഈ സിനിമ പ്രമോഷൻ കണ്ട് പൊട്ടിച്ചിരിക്കുന്ന നിവിൻ പോളിയെയും സൈജു കുറുപ്പിനെയും സിജു വിൽസണേയും വീഡിയോയിൽ നമുക്ക് കാണാം.

ഐശ്വര്യയുടെ ഈ കുട്ടി കുറുമ്പിനെ ആരാധകർ ഇപ്പോൾ വൈറലാക്കി കൊണ്ടിരിക്കുകയാണ്. വീഡിയോ കണ്ട് ഒത്തിരി പേരാണ് ലൈക്കുകളും കമന്റുകളുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ഇതുപോലെ ഒരു പ്രമോഷൻ ആരും നടത്തിയിട്ടില്ല എന്നും. ഐഷു അത് കലക്കി എന്നും. എന്തായാലും കുമാരി സിനിമ കണ്ടിരിക്കുമെന്നും ആരാധകൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

 

View this post on Instagram

 

A post shared by Aishwarya Lekshmi (@aishu__)

Leave a Reply

Your email address will not be published. Required fields are marked *