ഈ കൊച്ചു ബാലൻ ആരാണെന്ന് അറിയുമോ.. മലയാള സിനിമയിലെ താരാജാവിന്റെ മകനാണ്..

കയ്യിൽ വാളുമേന്തി നിൽക്കുന്ന ഈ കൊച്ചു കുട്ടി ആരാണെന്ന് മനസ്സിലായോ. മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇത്. മലയാളത്തിലെ സൂപ്പർതാരമായ മമ്മൂട്ടിയുടെ മകനാണ് ഇത്. നടൻ ദുൽഖർ സൽമാനെ ആണ് ഈ ചിത്രത്തിൽ നമ്മൾ കാണുന്നത്. നടന്റെ ബാല്യകാല ചിത്രമാണ് ഇത്. മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സൂപ്പർതാരമാണ് ദുൽഖർ. നിരവധി ആരാധകരാണ് നടനുള്ളത്. നടനായി മാത്രമല്ല സിനിമാനിർമ്മാതാവായും പിന്നണി ഗായകനായും ദുൽഖർ അറിയപ്പെടുന്നു.കുഞ്ഞിക്ക എന്നാണ് ആരാധകർ നടനെ വിശേഷിപ്പിക്കുന്നത്.

   

മലയാളം തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലും ശ്രദ്ധേയനായ താരമാണ് ദുൽഖർ. 2011ൽ സെക്കൻഡ് ഷോ എന്ന സിനിമയിലൂടെയാണ് ദുൽഖർ അഭിനയ ലോകത്തേക്ക് എത്തുന്നത്. അച്ഛന്റെ വഴിയെ തന്നെ പോകാനായിരുന്നു നടന് താല്പര്യം. പിന്നീട് നായകനായി ദുൽഖർ സിനിമയാണ് ഉസ്താദ് ഹോട്ടൽ. മികച്ച ജനപ്രിയ സിനിമയ്ക്കുള്ള ദേശീയ അവാർഡ് ഈ സിനിമക്ക് ലഭിച്ചു. വലിയ വിജയമായ ഈ സിനിമയിലെ നടന്റെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു. നടന്റെ അടുത്ത സിനിമയായിരുന്നു തീവ്രം. പിന്നീട് എബിസിഡി,5 സുന്ദരികൾ,നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി,പട്ടം പോലെ, സലാല മൊബൈൽസ് തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു.

2014 ൽ അഞ്ജലി മേനോൻ ബാംഗ്ലൂർ ഡേയ്‌സ് എന്ന സിനിമയിൽ ദുൽഖർ സൽമാൻ അർജുൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് സിനിമകളിൽ ഒന്നായി ഇത് മാറി. വിക്രമാദിത്യൻ, 100 ഡേയ്‌സ് ഓഫ് ലവ്, ഓ കാതൽ കണ്മണി, ചാർലി, കലി, കമ്മട്ടിപ്പാടം, ജോമോന്റെ സുവിശേഷങ്ങൾ സി ഐ എ തുടങ്ങിയ നിരവധി സിനിമകളിൽ നായകനായി അഭിനയിച്ചു.

കീർത്തി സുരേഷിനോടൊപ്പം തെലുങ്കിൽ മഹാനടി എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ ദുൽഖർ അവതരിപ്പിച്ചു. ഇതിലൂടെ സിനിമ ലോകത്തിന്റെ പ്രശംസയും കയ്യടികളും നടനെ തേടി എത്തി. സിനിമ നിർമാതാവായി താരം അരങ്ങേറ്റം കുറിച്ച സിനിമയായിരുന്നു വരനെ ആവശ്യമുണ്ട് എന്ന ചിത്രം. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റെതായ ഇടം നേടിയെടുക്കാൻ നടന് കഴിഞ്ഞു. തുടക്കകാലങ്ങളിൽ വലിയ വിമർശനങ്ങൾ നേരിട്ട നടന്റെ വളർച്ച ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *