ജ്യോതികയുടെ കാതലായി ഇനി മമ്മൂക്ക. ഇവരുടെ കാതൽ കഥക്ക് കാതോർത്ത് മലയാളികളും. | New Movie News

മമ്മൂട്ടിയും തമിഴ് സിനിമാതാരമായ ജ്യോതികയും ഒന്നിച്ച് അഭിനയിക്കാൻ പോകുന്ന പുതിയ സിനിമയാണ് കാതൽ. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ഈ സിനിമയുടെ ആദ്യത്തെ വാർത്ത അറിഞ്ഞത് മുതൽ സിനിമയെ സ്നേഹിക്കുന്ന എല്ലാവരും അക്ഷമയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങൾക്കു മുൻപ് ഈ സിനിമയുടെ പൂജ നടന്നിരുന്നു. അതുമായി ബന്ധപ്പെട് പുറത്തിറങ്ങിയ ചിത്രങ്ങൾക്കും വീഡിയോകൾക്കും നിരവധി ആളുകളാണ് ആശംസകളുമായി മുന്നോട്ടുവന്നത്. ഈ വാർത്ത സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ വലിയ ആഘോഷത്തോടെയായിരുന്നു വരവേൽറ്റത്.

   

മലയാള സിനിമ ലോകത്തെ പ്രമുഖരായ എല്ലാ നടീനടന്മാരും സിനിമയ്ക്ക് നിരവധി ആശംസകൾ നൽകിയിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയിരിക്കുന്നു. അതിന്റെ ഭാഗമായി ജ്യോതിക സിനിമ സെറ്റിലേക്ക് എത്തിയിരിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ സ്വന്തം ജ്യോതികക്ക് മലയാള സിനിമയിലേക്ക് സ്വാഗതം എന്നു പറഞ്ഞുകൊണ്ട് നിരവധി ആരാധകർ അവരുടെ സന്തോഷത്തെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു കഴിഞ്ഞു.

മമ്മൂട്ടിയും ജ്യോതികയും തമ്മിലുള്ള മാജിക് പ്രണയത്തിന് സാക്ഷ്യം വഹിക്കാൻ മലയാളികൾ എല്ലാവരും കാത്തിരിക്കുകയാണ്. തമിഴ് സിനിമ ലോകത്ത് വലിയ ആരാധകർ ഉള്ള സിനിമാ താരമാണ് സൂര്യ. തമിഴ്നാട്ടിൽ സൂര്യയ്ക്ക് ഫാൻസുള്ളതുപോലെ മലയാളത്തിലും പറ്റാത്തതിനും അപ്പുറം ഒരുപാട് ആരാധകരാണ് ഉള്ളത്. സ്വന്തം ഭാര്യ അഭിനയിക്കാൻ പോകുന്ന കാതൽ എന്ന മലയാള സിനിമയ്ക്ക് ആശംസകൾ അറിയിച്ചു കൊണ്ട് താരം സോഷ്യൽ മീഡിയയിൽ സന്തോഷം പങ്കുവെച്ചിരുന്നു.

അതിനെല്ലാം തന്നെ നിറഞ്ഞ സ്വീകാര്യത്തിലായിരുന്നു മലയാളികളെല്ലാം നൽകിയത്. അതുപോലെ തന്നെയാണ് ഈ സിനിമയുമായി ബന്ധപ്പെട്ട പുതിയ വാർത്തകൾക്കും മലയാളികൾ പിന്തുണ നൽകുന്നത്. താരത്തിന്റെ വരവുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്ക് നിരവധി കമന്റുകളും ലൈക്കുകളും ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കാതൽ സിനിമയിലൂടെ മമ്മൂട്ടിയുടെയും ജ്യോതികയുടെയും വിസ്മയിപ്പിക്കുന്ന അഭിനയത്തിനായി കാത്തിരിക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ എല്ലാം ആരാധകർ കമന്റ് ചെയ്യുന്നത്.

 

View this post on Instagram

 

A post shared by Mammootty Kampany (@mammoottykampany)

Leave a Reply

Your email address will not be published. Required fields are marked *