ജീവവായു പോലെ ഞാൻ നിന്നെ സ്നേഹിക്കുന്നു. അനുജത്തിയെ കാണാൻ കഴിയാത്തതിലുള്ള സങ്കടം പങ്കുവെച്ച് പ്രാർത്ഥന ഇന്ദ്രജിത്ത്. | Prarthana Share New Video

സോഷ്യൽ മീഡിയയിൽ എല്ലാം ഒരുപാട് വൈറലായ താര കുടുംബമാണ് ഇന്ദ്രജിത്തിന്റെത്. ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മക്കളായ പ്രാർത്ഥന, നക്ഷത്ര എന്നിവർക്കും സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണുള്ളത്. ഇവർ രണ്ടുപേരും പങ്കുവെക്കുന്ന എല്ലാ പുതിയ വിശേഷങ്ങൾക്കും ആരാധകർക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ അനുജത്തിയെ കാണാൻ കഴിയാത്തതിനുള്ള സങ്കടം പങ്കുവച്ചു പ്രാർത്ഥന ഇന്ദ്രജിത്ത്. ഒരു ഗായിക കൂടിയായ പ്രാർത്ഥന ഹെലൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഗ്രേറ്റ് ഫാദർ തുടങ്ങിയ ചിത്രങ്ങളിൽ പിന്നണി ആലപിച്ചിട്ടുണ്ട്.

   

ഗായികയായി തുടർന്നുള്ള തന്റെ ഉപരിപഠനത്തിന് കഴിഞ്ഞ മാസമാണ് പ്രാർത്ഥന ലണ്ടനിൽ പോയത്. വിമാനം കയറുന്നതിനു മുൻപേ തന്റെ കുടുംബത്തോട് യാത്ര പറയുന്ന പ്രാർത്ഥനയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ അനുജത്തിയെ പിരിഞ്ഞിരിക്കുന്നതിന്റെ വേദനയിലാണ് പ്രാർത്ഥന. ജീവവായു പോലെ ഞാൻ നിന്നെ സ്നേഹിക്കുന്നു. ഒരുപാട് മിസ് ചെയ്യുന്നു എന്ന അടിക്കുറിപ്പ് നൽകിയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഒരു സഹോദരി ആയോ അമ്മയായോ അല്ല പൂർണിമ ഇന്ദ്രജിത്തും മക്കളും ജീവിക്കുന്നത്. അവർ മൂന്ന് പേരും നല്ല കൂട്ടുകാര് കൂടിയാണ്. അതുകൊണ്ടുതന്നെ ഇവരെ വേർപ്പിരിഞ്ഞിരിക്കുന്നത് പ്രാർത്ഥനയ്ക്ക് ഏറെ വേദന നൽകുന്നുണ്ട്. സിനിമാരംഗത്തും ഫാഷൻ രംഗത്തും ഏറെ പ്രസിദ്ധനായ വ്യക്തിയാണ് പൂർണിമ ഇന്ദ്രജിത്ത്. മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും അമ്മ എന്നതിലുപരി നല്ല കൂട്ടുകാരി കൂടിയാണ് പൂർണിമ.

മക്കളും ഒത്തുള്ള ഫോട്ടോകൾ വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കാറുണ്ട്. അച്ഛനും അമ്മയും സിനിമ ലോകം തിരഞ്ഞെടുത്തപ്പോൾ മകൾ പാട്ടിന്റെ ലോകമാണ് തിരഞ്ഞെടുത്തത്. പാട്ടുപാടുന്ന വീഡിയോകൾ എല്ലാം തന്നെ പ്രാർത്ഥന തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. അതിനെല്ലാം നിരവധി ലൈക്കുകളും കമന്റുകളും ആണ് ആരാധകർ നൽകാറുള്ളത്. ഇപ്പോൾ പ്രാർത്ഥന പങ്കുവെച്ച അനുജത്തിയോട് കൂടെയുള്ള ഫോട്ടോയ്ക്കും നിരവധി ലൈക്കുകളും കമന്റുകളും ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *