മലയാളികളുടെ സ്വന്തം നടനും സംവിധായകനും ഗായകനും നിർമ്മാതാവുമായ പൃഥ്വിരാജ് വാങ്ങിയ പുതിയ വണ്ടിയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നിരവധി ആഡംബര കാറുകളുടെ വലിയ കണക്ഷൻ ആണ് താരത്തിനുള്ളത്. താരത്തിന് വണ്ടികളോടുള്ള താല്പര്യം എല്ലാവർക്കും തന്നെ അറിയുന്ന ഒരു കാര്യമാണ്.
ഉറുസ്, റേഞ്ച് റോവർ, പോർഷേ കെയ്ൻ, ഔഡി, ബിഎംഡബ്ലിയു, ലംബോർഗിനി തുടങ്ങിയ നിരവധി ആഡംബര കാറുകൾ ഉള്ള പൃഥ്വിയുടെ കാർ ഷോക്കേഴ്സിലേക്ക് ആണ് കരുത്തൻ വാഹനം കൂടി എത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ സ്പെസിഫിക്കേഷൻ ഉള്ള കസ്റ്റമൈസ് ചെയ്ത എസ്.യു.വി മേഴ്സിഡസ് എഎംജി 63 എന്ന വണ്ടിയാണ് പൃഥ്വിരാജ് പുതിയതായി സ്വന്തമാക്കിയിരിക്കുന്നത്. കേരള നിരക്കിൽ നാലര കോടി രൂപ ആണ് ഈ വണ്ടിക്ക് വില വരുന്നത്.
വാഹന പ്രേമികളായ ആരാധകരെ എല്ലാം തന്നെ ഇളക്കിമറിക്കുന്ന പുതിയ വാർത്തയാണ് ഇത്. ദക്ഷിണ ഇന്ത്യയിലെ ഏറ്റവും വലിയ ലക്ഷ്വറി വെഹിക്കിൾ ഡീലർ കൂടിയായ റോയൽ ഡ്രൈവ് ആണ് പൃഥ്വിയുടെ ഈ വണ്ടി സ്വന്തമാക്കാൻ കാരണക്കാരായത്. റോയൽ ഡ്രൈവിൽ നിന്ന് ഇത് രണ്ടാം തവണയാണ് താരം വണ്ടി സ്വന്തമാക്കുന്നത് ഇതിനു മുൻപ് ലംബോർഗിനിയുടെ ആഡംബര എസ് യു വി ആ ഉറുസ് വാങ്ങിയത് ആരാധകർക്കിടയിൽ വലിയ വാർത്തയായിരുന്നു.
അതെ ആവേശത്തോടെ തന്നെയാണ് താരത്തിന്റെ പുതിയ സ്വീകരിച്ചിരിക്കുന്നത്. താരത്തിന്റെ വണ്ടി ഓടിച്ചു വരുന്നതും വണ്ടിയിൽ നിന്നും ഇറങ്ങി വരുന്നതുമായ വീഡിയോയ്ക്ക് നിരവധി ലൈക്കുകളും കമന്റുകളും ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന എല്ലാ പുതിയ വാർത്തകളും നിറഞ്ഞ മനസ്സോടെയാണ് ആരാധന സ്വീകരിക്കാറുള്ളത്. ഈ പുതിയ സന്തോഷ വാർത്തക്കും എല്ലാവരും തന്നെ ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്.
View this post on Instagram