മനോഹരമായി അലങ്കരിച്ച വേദിയിൽ റോബിന്റെ പിറന്നാൾ ആഘോഷമാക്കി ആരതി. ആരതി കൊടുത്ത ബർത്ത് ഡേ സർപ്രൈസിൽ ഞെട്ടി റോബിൻ. | Robin Grand Birthday Celebration

റോബിന്റെ പിറന്നാൾ ആഘോഷം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ആരതി ഒരുക്കിയ പിറന്നാൾ ആഘോഷത്തിൽ വളരെയധികം സന്തോഷത്തോടെയാണ് റോബിനെ കാണാൻ കഴിയുന്നത്. പിറന്നാൾ ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകർ വളരെ പെട്ടന്നു തന്നെ ഏറ്റെടുത്തു കഴിഞ്ഞു. ആരതിയും കൂട്ടുകാരും ബന്ധുക്കളും എല്ലാവരുമായി പിറന്നാൾ ആഘോഷിക്കുകയാണ് റോബിൻ.

   

വെള്ള ചുരിദാറിൽ അതീവ സുന്ദരിയായാണെന്ന് ആരതി എത്തിയത്. അതുപോലെതന്നെ വെള്ളം വസ്ത്രത്തിൽ സുന്ദരനായി റോബിനും. കല്യാണ ചെക്കനെ പോലെ റോബിനും കല്യാണ പെണ്ണിനെ പോലെ ആരതിയും ഉണ്ടെന്ന് സോഷ്യൽ മീഡിയയിൽ എല്ലാവരും കമന്റുകളിലൂടെ അഭിപ്രായപ്പെട്ടു. ഈ പിറന്നാൾ സർപ്രൈസ് പിന്നിലും ആരതി തന്നെയായിരുന്നു.

റോബിന്റെ ജീവിതത്തിലേക്ക് ആരതി വന്നതിനു ശേഷമുള്ള ആദ്യ പിറന്നാൾ കൂടിയാണിത്.പിറന്നാൾ ആഘോഷത്തിൽ രണ്ടുപേരും ചേർന്ന് നിൽക്കുന്ന ചിത്രങ്ങൾക്ക് നിരവധി ലൈക്കുകളും കമന്റുകളും ആണ് ആരാധകർ നൽകിയിരിക്കുന്നത്. ആരതിയുടെയും റോബിനെയും കുറിച്ചുള്ള ഏതൊരു പുതിയ വാർത്തകൾക്കും സോഷ്യൽ മീഡിയയിൽ ആരാധകർ നിറഞ്ഞ മനസ്സോടെ എപ്പോഴും ഏറ്റെടുക്കാറുണ്ട്.

അതുപോലെതന്നെ ആരാധകർ കാത്തിരിക്കുന്ന ഒന്നാണ് റോബിന്റെയും ആരതിയുടെയും വിവാഹം. ഏറെ നാളുകളായി തന്നെ ഇവർ കാത്തിരിക്കുകയാണ്. ആരതിയുമായുള്ള വിവാഹത്തിന്റെ വാർത്തകൾ റോബിൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുള്ളത്. ഉടനെതന്നെ രണ്ടുപേരും തമ്മിലുള്ള വിവാഹം ഉണ്ടാകും എന്നാണ് ആരാധകരോട് റോബിൻ പറഞ്ഞിരിക്കുന്നത്. ആരാധകരെല്ലാം കാത്തിരിക്കുന്ന ഒരു വലിയ വിവാഹ ചടങ്ങ് കൂടിയാണ് അത്.

Leave a Reply

Your email address will not be published. Required fields are marked *