എല്ലാ വീട്ടമ്മമാർക്കും അടുക്കളയിൽ ഉപയോഗിക്കാവുന്ന ഉപകാരപ്രദമായ കുറച്ച് ടിപ്പുകൾ പരിചയപ്പെടാം. കുറച്ച് ടൂത്ത്പേസ്റ്റും പാത്രം കഴുകുന്ന ഒരു സ്ക്രബർ ഉണ്ടെങ്കിൽ പല ജോലികളും ഇനി എളുപ്പത്തിൽ തീർക്കാം. ഇന്ന് ഒട്ടുമിക്ക എല്ലാ വീടുകളിലും തന്നെ സ്റ്റീൽ പൈപ്പുകൾ ഉണ്ടായിരിക്കും. അവയെല്ലാം ഉപയോഗിച്ച് കുറച്ചു കഴിയുമ്പോൾ അഴുക്കുപിടിച്ച് വൃത്തികേട് ആകുന്നു.
ഈ അഴുക്കുകൾ കളയാൻ പാത്രം കഴുകുന്ന സ്ക്രബറിൽ കുറച്ച് ടൂത്ത്പേസ്റ്റ് പുരട്ടി അതുപയോഗിച്ച് പൈപ്പിന്റെ എല്ലാഭാഗങ്ങളിലും വൃത്തിയാക്കുക. ശേഷം നല്ല വെള്ളത്തിൽ കഴുകി എടുക്കുക. അതുപോലെതന്നെ പച്ചക്കറി മുറിയ്ക്കുന്നതിനായി ഉപയോഗിക്കുന്ന കത്തികളിൽ കാണുന്ന കറകൾ ഇല്ലാതാക്കാൻ ഇതുപോലെതന്നെ സ്ക്രബറിൽ കുറച്ച് പേസ്റ്റ് തേച്ച് അത് ഉപയോഗിച്ച് കത്തി വൃത്തിയാക്കി എടുക്കുക.
ശേഷം കഴുകിയെടുക്കുക. അതുപോലെതന്നെ ദിവസം ഉപയോഗിക്കുന്ന ചില്ലു ക്ലാസുകളിലും മറ്റും ഉണ്ടാവുന്ന കറകൾ ഈ രീതിയിൽ തന്നെ ഉരച്ച് വൃത്തിയാക്കുക. അതിനുശേഷം നല്ല വെള്ളത്തിൽ കഴുകിയെടുക്കുക. ഇപ്പോൾ നോക്കുകയാണെങ്കിൽ ചില്ലു ഗ്ലാസ്സ് പുതിയത് പോലെ കാണാം.
അതുപോലെതന്നെ പാത്രങ്ങൾ കഴുകി കഴിഞ്ഞു അവസാനം കിച്ചൻ സിങ്ക് വൃത്തിയാക്കാൻ പേസ്റ്റും സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കൊടുക്കാം. വളരെ പെട്ടെന്ന് തന്നെ ഈ രീതി ഉപയോഗിച്ച് വൃത്തിയാക്കി എടുക്കാം. ഇനി വീട്ടമ്മമാർക്ക് അടുക്കളയിലെ ജോലികൾ വളരെ പെട്ടെന്ന് തന്നെ ചെയ്തു തീർക്കാം. എല്ലാവരും ഈ മാർഗങ്ങൾ ഇന്നു തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.